• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, August 30, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മകളെ പീഡിപ്പിച്ച പ്രതിയെ പിതാവ് കുവൈത്തിൽ നിന്നെത്തി കൊലപ്പെടുത്തി, അന്നുവൈകിട്ട് തിരിച്ചുപോയി

ckmnews by ckmnews
December 13, 2024
in UPDATES
A A
മകളെ പീഡിപ്പിച്ച പ്രതിയെ പിതാവ് കുവൈത്തിൽ നിന്നെത്തി കൊലപ്പെടുത്തി, അന്നുവൈകിട്ട് തിരിച്ചുപോയി
0
SHARES
1.8k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പന്ത്രണ്ടുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച ബന്ധുവിനെ പെൺകുട്ടിയുടെ പിതാവ് കുവൈത്തിൽ നിന്നെത്തി കൊലപ്പെടുത്തി. കൊലപാതകം നടന്ന അന്ന് വൈകിട്ടുതന്നെ പ്രതി കുവൈത്തിലേക്ക് മടങ്ങുകയും ചെയ്തു. ആന്ധ്രാപ്രദേശിലെ അന്നമയ്യ ജില്ലയിൽ നടന്ന സംഭവം സ്വന്തം യുട്യൂബ് ചാനലിലൂടെ പിതാവ് ഏറ്റുപറഞ്ഞതോടെയാണ് പുറംലോകം അറിഞ്ഞത്.

പൊലീസ് പറയുന്നത്

പെൺകുട്ടിയുടെ പിതാവ് വർഷങ്ങളായി കുവൈത്തിലാണ് ജോലിചെയ്യുന്നത്. ഇയാൾക്കൊപ്പമായിരുന്നു ഭാര്യയും മകളും. കുറച്ചുനാൾ കഴിഞ്ഞപ്പോൾ മകളെ നാട്ടിൽ ഭാര്യയുടെ മാതാപിതാക്കളോടൊപ്പമാക്കി. മകളുടെ ചെലവുകൾക്കായി മുടങ്ങാതെ പണവും അയച്ചുകൊടുത്തിരുന്നു. അടുത്തിടെ ഭാര്യയുടെ അമ്മയേയും അയാൾ കുവൈത്തിലേക്ക് കൊണ്ടുപോയി. ഇതാേടെ പന്ത്രണ്ടുകാരിയായ മകളുടെ സംരക്ഷണച്ചുമതല ഭാര്യയുടെ ഇളയ സഹോദരിയെ ഏൽപ്പിച്ചു.

ആദ്യം കുട്ടിയെ ഇവർ നന്നായി നോക്കിയെങ്കിലും തുടർന്ന് അതിന് വിസമ്മതം അറിയിക്കുകയായിരുന്നു. എന്നാൽ കാരണം എന്താണെന്ന് വെളിപ്പെടുത്തിയില്ല. അതോടെ ഭാര്യയുടെ അമ്മ കുവൈത്തിൽ നിന്ന് നാട്ടിൽ തിരിച്ചെത്തി. അപ്പോഴാണ് ബന്ധുവായ യുവാവ് പന്ത്രണ്ടുകാരിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്ന് വ്യക്തമായത്. ഇതോടെ പൊലീസിൽ പരാതി നൽകി. എന്നാൽ പൊലീസിന്റെ ഭാഗത്തുനിന്ന് കാര്യമായ ഇടപെടലുകളൊമൊന്നുമുണ്ടായില്ല. പ്രതിയായ യുവാവിനെ താക്കീതുചെയ്ത് വിട്ടയച്ച പൊലീസ് പരാതിക്കാരെ ശകാരിക്കുകയും ചെയ്തു. ഈ വിവരം അറിഞ്ഞതോടെയാണ് മകളെ ഉപദ്രവിച്ചയാളെ ഇല്ലാതാക്കാൻ പിതാവ് തീരുമാനിച്ചത്.

എല്ലാം അതീവ രഹസ്യമായി പ്ളാൻചെയ്തു. രാവിലെ ആന്ധ്രയിലെത്തിയ പിതാവ് പ്രതിയെ ഇരുമ്പുവടികൊണ്ട് മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. അന്നുവൈകിട്ടുതന്നെ വിദേശത്തേക്ക് മടങ്ങുകയും ചെയ്തു. പൊലീസ് അന്വേഷണം നടത്തിയെങ്കിലും കൊലപാതകത്തിന് പിന്നിൽ ആരെന്ന് കണ്ടുപിടിക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് സ്വന്തം യുട്യൂബ് ചാനലിലൂടെ പിതാവ് കൊലപാതക വിവരം വെളിപ്പെടുത്തിയത്.

പ്രതിയെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്. ഉടൻതന്നെ പ്രതിയെ അറസ്റ്റുചെയ്യാനാവുമെന്നാണ് അവർ പറയുന്നത്.

Related Posts

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 768 ആയി; ഏറ്റവും കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തത് ചിത്വാനിൽ നിന്ന്
UPDATES

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 768 ആയി; ഏറ്റവും കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തത് ചിത്വാനിൽ നിന്ന്

August 30, 2026
1
എടപ്പാൾ പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിൽ നവഗ്രഹപൂജ നടന്നു
UPDATES

എടപ്പാൾ പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിൽ നവഗ്രഹപൂജ നടന്നു

August 30, 2026
2
എടപ്പാൾ അണ്ണക്കമ്പാട് താമസിച്ചിരുന്ന അണ്ണങ്ങാട്ട് രവി നിര്യാതനായി
UPDATES

എടപ്പാൾ അണ്ണക്കമ്പാട് താമസിച്ചിരുന്ന അണ്ണങ്ങാട്ട് രവി നിര്യാതനായി

August 30, 2026
2
ചങ്ങരംകുളം ഉദിനുപറമ്പിൽ താമസിക്കുന്ന മങ്ങാടിപ്പുറത്ത് സിദ്ധി കുട്ടി നിര്യാതനായി
UPDATES

ചങ്ങരംകുളം ഉദിനുപറമ്പിൽ താമസിക്കുന്ന മങ്ങാടിപ്പുറത്ത് സിദ്ധി കുട്ടി നിര്യാതനായി

August 30, 2026
3
ചങ്ങരംകുളം കക്കിടിപ്പുറം പരുതിയിൽ തങ്കയ്യു അമ്മ നിര്യാതയായി
UPDATES

ചങ്ങരംകുളം കക്കിടിപ്പുറം പരുതിയിൽ തങ്കയ്യു അമ്മ നിര്യാതയായി

August 30, 2026
80
സഭാതർക്കം:ചാലിശ്ശേരി സെമിത്തേരിയിൽ കുടുംബക്കല്ലറ പൊളിച്ച് ശവസംസ്കാരം നടത്തിയതിനെതിരെ വിശ്വാസികളുടെ വൻ പ്രതിഷേധം
UPDATES

സഭാതർക്കം:ചാലിശ്ശേരി സെമിത്തേരിയിൽ കുടുംബക്കല്ലറ പൊളിച്ച് ശവസംസ്കാരം നടത്തിയതിനെതിരെ വിശ്വാസികളുടെ വൻ പ്രതിഷേധം

August 30, 2026
49
Next Post
നടൻ അല്ലു അർജ്ജുൻ അറസ്റ്റിൽ

നടൻ അല്ലു അർജ്ജുൻ അറസ്റ്റിൽ

Recent News

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 768 ആയി; ഏറ്റവും കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തത് ചിത്വാനിൽ നിന്ന്

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 768 ആയി; ഏറ്റവും കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തത് ചിത്വാനിൽ നിന്ന്

August 30, 2026
1
എടപ്പാൾ പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിൽ നവഗ്രഹപൂജ നടന്നു

എടപ്പാൾ പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിൽ നവഗ്രഹപൂജ നടന്നു

August 30, 2026
2
എടപ്പാൾ അണ്ണക്കമ്പാട് താമസിച്ചിരുന്ന അണ്ണങ്ങാട്ട് രവി നിര്യാതനായി

എടപ്പാൾ അണ്ണക്കമ്പാട് താമസിച്ചിരുന്ന അണ്ണങ്ങാട്ട് രവി നിര്യാതനായി

August 30, 2026
2
ചങ്ങരംകുളം ഉദിനുപറമ്പിൽ താമസിക്കുന്ന മങ്ങാടിപ്പുറത്ത് സിദ്ധി കുട്ടി നിര്യാതനായി

ചങ്ങരംകുളം ഉദിനുപറമ്പിൽ താമസിക്കുന്ന മങ്ങാടിപ്പുറത്ത് സിദ്ധി കുട്ടി നിര്യാതനായി

August 30, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025