• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, March 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ശബരിമല തീർത്ഥാടകര്‍ക്കായി ബഹുഭാഷാ മൈക്രോസൈറ്റുമായി കേരള ടൂറിസം

ckmnews by ckmnews
December 12, 2024
in Kerala
A A
ശബരിമല തീർത്ഥാടകര്‍ക്കായി ബഹുഭാഷാ മൈക്രോസൈറ്റുമായി കേരള ടൂറിസം
0
SHARES
22
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തീർത്ഥാടന ടൂറിസം മേഖലയിൽ പുതിയൊരു ചുവടുവയ്പുമായി കേരള ടൂറിസത്തിൻ്റെ ശബരിമല മൈക്രോ സൈറ്റ് ലോഞ്ച് ചെയ്തു. ശബരിമലയുടെ പ്രധാന വിവരങ്ങൾ അടങ്ങുന്ന ലഘു ചലച്ചിത്രം, ഇംഗ്ലീഷ് ഇ-ബ്രോഷർ, തെരഞ്ഞെടുത്ത മികച്ച ഫോട്ടോഗ്രാഫുകളുടെ ഗ്യാലറി എന്നിങ്ങനെ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിൽ ഉള്ളടക്കവുമായി വളരെ വിപുലമായ ഒരു മൈക്രോ സൈറ്റ് ആണ് ടൂറിസം വകുപ്പ് പുറത്തിറക്കിയിരിക്കുന്നത്.സമ്പന്നമായ ഉള്ളടക്കമുള്ള ഇ-ബ്രോഷര്‍ തീര്‍ഥാടകര്‍ക്കുള്ള സമഗ്രവും വിശദവുമായ വെര്‍ച്വല്‍ യാത്രാ ഗൈഡാണ്. അധികൃതരെ ബന്ധപ്പെടാനുള്ള നമ്പറുകളും മൈക്രോസൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഇതില്‍ ശബരിമലയുടെ ചരിത്രവും പ്രാധാന്യവും ചടങ്ങുകളുമെല്ലാം വിശദമാക്കുന്നു. ഇ-ബ്രോഷര്‍ ആയതിനാല്‍ ഇത് സ്മാര്‍ട്ട് ഫോണ്‍ വഴി മറ്റുള്ളവര്‍ക്ക് അയക്കാനും യാത്രക്കിടയില്‍ വിവരങ്ങള്‍ സൗകര്യപൂര്‍വ്വും നോക്കാനുമാകും.ശബരിമല ദര്‍ശനത്തിനു ശേഷം സന്ദര്‍ശിക്കേണ്ട മറ്റു ക്ഷേത്രങ്ങളെയും പുണ്യസ്ഥലങ്ങളെയും കുറിച്ചുള്ള യാത്രാമാര്‍ഗങ്ങളും കേരള ടൂറിസം വെബ്‌സൈറ്റിലൂടെയും യൂട്യൂബ് ചാനലിലൂടെയും ലഭിക്കും. ഓരോ ആരാധനാലയത്തിലേക്കുമുള്ള റൂട്ടുകള്‍, ഗതാഗത സൗകര്യം, ആരാധനാലയങ്ങള്‍ക്കു സമീപമുള്ള താമസസൗകര്യങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെയുള്ള ഭക്തര്‍ക്ക് സമഗ്രവും ആകര്‍ഷകവുമായ തീര്‍ഥാടനം ഉറപ്പാക്കും.ശബരിമല ദര്‍ശനത്തെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍, ഭൂമിശാസ്ത്രപരമായ വിശദാംശങ്ങള്‍, സാംസ്‌കാരിക സ്ഥിതിവിവരക്കണക്കുകള്‍, ക്ഷേത്രവുമായി ബന്ധപ്പെട്ട പരമ്പരാഗത അറിവുകള്‍ എന്നിവ മൈക്രോസൈറ്റില്‍ ഉള്‍ക്കൊള്ളുന്നു.

Related Posts

മർക്കസ് യുനാനി മെഡിക്കൽ കോളജിന് എയ്ഡഡ് പദവി നൽകും; കാന്തപുരത്തെ ഒപ്പം നിർത്താൻ സർക്കാർ; മന്ത്രിസഭാ യോഗത്തിൽ തീരുമാനം
Kerala

മർക്കസ് യുനാനി മെഡിക്കൽ കോളജിന് എയ്ഡഡ് പദവി നൽകും; കാന്തപുരത്തെ ഒപ്പം നിർത്താൻ സർക്കാർ; മന്ത്രിസഭാ യോഗത്തിൽ തീരുമാനം

March 5, 2026
49
ജസ്‌ലിയയെ ഇടിച്ചുതെറിപ്പിച്ച് നിർത്താതെ പോയി; യുവഡോക്ടറെ കണ്ടെത്താനാകാതെ പോലീസ്; ലുക്കൗട്ട്നോട്ടീസ്
Kerala

ജസ്‌ലിയയെ ഇടിച്ചുതെറിപ്പിച്ച് നിർത്താതെ പോയി; യുവഡോക്ടറെ കണ്ടെത്താനാകാതെ പോലീസ്; ലുക്കൗട്ട്നോട്ടീസ്

March 5, 2026
256
മന്ത്രി വീണാ ജോർജിനെ ആക്രമിച്ച കേസ്; KSU പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
Kerala

മന്ത്രി വീണാ ജോർജിനെ ആക്രമിച്ച കേസ്; KSU പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

March 5, 2026
38
‘ബേപ്പൂരിൽ പി വി അൻവർ ജയിക്കില്ല’; തൃണമൂൽ കോൺഗ്രസ്‌ സംസ്ഥാന കോഡിനേറ്റർ പ്രസീത അഴീക്കോട് രാജിവെച്ചു
Kerala

‘ബേപ്പൂരിൽ പി വി അൻവർ ജയിക്കില്ല’; തൃണമൂൽ കോൺഗ്രസ്‌ സംസ്ഥാന കോഡിനേറ്റർ പ്രസീത അഴീക്കോട് രാജിവെച്ചു

March 5, 2026
188
ആഗോള അയ്യപ്പ സംഗമം: കണക്കുകളിൽ വൻ പൊരുത്തക്കേട്; ദേവസ്വം ബോർഡിനെതിരെ ഹൈക്കോടതി
Kerala

ആഗോള അയ്യപ്പ സംഗമം: കണക്കുകളിൽ വൻ പൊരുത്തക്കേട്; ദേവസ്വം ബോർഡിനെതിരെ ഹൈക്കോടതി

March 5, 2026
36
പി കെ ശശിയെ സിപിഐഎം പുറത്താക്കി
Kerala

പി കെ ശശിയെ സിപിഐഎം പുറത്താക്കി

March 5, 2026
144
Next Post
ചാലക്കുടിയിൽ സ്വയം പ്രസവം എടുത്തതിനെ തുടർന്ന് നവജാത ശിശു മരിച്ചു

ചാലക്കുടിയിൽ സ്വയം പ്രസവം എടുത്തതിനെ തുടർന്ന് നവജാത ശിശു മരിച്ചു

Recent News

വാങ്കഡേയില്‍ സഞ്ജു ഡേ; ഇംഗ്ലണ്ടിനെ കീഴടക്കി ഇന്ത്യ; ഇനി കളി ഫൈനലില്‍

വാങ്കഡേയില്‍ സഞ്ജു ഡേ; ഇംഗ്ലണ്ടിനെ കീഴടക്കി ഇന്ത്യ; ഇനി കളി ഫൈനലില്‍

March 5, 2026
134
പശ്ചിമേഷ്യൻ സംഘർഷം; ഹോർമുസിൽ 23,000ത്തോളം ഇന്ത്യൻ നാവികർ കുടുങ്ങി കിടക്കുന്നു, കടലിടുക്കിൽ 36 ഇന്ത്യൻ കപ്പലുകളും കുടുങ്ങി

പശ്ചിമേഷ്യൻ സംഘർഷം; ഹോർമുസിൽ 23,000ത്തോളം ഇന്ത്യൻ നാവികർ കുടുങ്ങി കിടക്കുന്നു, കടലിടുക്കിൽ 36 ഇന്ത്യൻ കപ്പലുകളും കുടുങ്ങി

March 5, 2026
129
നിയമസഭാ തിരഞ്ഞെടുപ്പിൽ എം സ്വരാജ് മത്സരിക്കില്ല, പി സരിനും സീറ്റില്ല;സിപിഐഎംന്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടികയായി

നിയമസഭാ തിരഞ്ഞെടുപ്പിൽ എം സ്വരാജ് മത്സരിക്കില്ല, പി സരിനും സീറ്റില്ല;സിപിഐഎംന്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടികയായി

March 5, 2026
447
മർക്കസ് യുനാനി മെഡിക്കൽ കോളജിന് എയ്ഡഡ് പദവി നൽകും; കാന്തപുരത്തെ ഒപ്പം നിർത്താൻ സർക്കാർ; മന്ത്രിസഭാ യോഗത്തിൽ തീരുമാനം

മർക്കസ് യുനാനി മെഡിക്കൽ കോളജിന് എയ്ഡഡ് പദവി നൽകും; കാന്തപുരത്തെ ഒപ്പം നിർത്താൻ സർക്കാർ; മന്ത്രിസഭാ യോഗത്തിൽ തീരുമാനം

March 5, 2026
49
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025