• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, November 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മണ്ണന്തല രഞ്ജിത്ത് വധക്കേസ്, ഒന്നാംപ്രതിക്കും 11-ാം പ്രതിക്കും ഇരട്ട ജീവപര്യന്തം, മറ്റുള്ളവർക്ക് ജീവപര്യന്തം

ckmnews by ckmnews
November 18, 2026
in UPDATES
A A
മണ്ണന്തല രഞ്ജിത്ത് വധക്കേസ്, ഒന്നാംപ്രതിക്കും 11-ാം പ്രതിക്കും ഇരട്ട ജീവപര്യന്തം, മറ്റുള്ളവർക്ക് ജീവപര്യന്തം
0
SHARES
2
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: മണ്ണന്തല രഞ്ജിത്ത് വധക്കേസിൽ പ്രതികൾക്ക് ശിക്ഷവിധിച്ചു. ഒന്നാംപ്രതിക്കും 11-ാം പ്രതിക്കും ഇരട്ട ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. സിപിഎം നേതാവും ഒന്നാം പ്രതിയുമായ അമ്പലമുക്ക് കൃഷ്ണകുമാർ, പതിനൊന്നാം പ്രതി കരാട്ടെ സുരേഷ് എന്നിവർക്കാണ് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്. മറ്റ് പ്രതികൾക്ക് ജീവപര്യന്തം തടവും വിധിച്ചു. തിരുവനന്തപുരം നാലാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ആകെ 12 പ്രതികളുള്ള കേസിൽ 10 പേർക്കെതിരെയും കൊലക്കുറ്റം തെളിഞ്ഞിരുന്നു. പ്രതികളിൽ ഒരാൾ ഒളിവിലായതിനാൽ വിചാരണ നേരിട്ടിരുന്നില്ല. ആക്രമണം നടന്ന് 18-ാം വർഷത്തിലാണ് വിധിവരുന്നത്. പ്രതികൾ കുറ്റക്കാരാണെന്ന് കഴിഞ്ഞ ദിവസം കോടതി വിധിച്ചിരുന്നു.

2008 ഒക്ടോബർ 17-ന് പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മണ്ണന്തലയിലെ കോട്ടമുകളിലെ തന്റെ ബേക്കറിയിൽ രഞ്ജിത്ത് നിൽക്കവെ രണ്ട് കാറിലും ബൈക്കിലുമായെത്തിയ പ്രതികൾ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പാക്കിയശേഷം പ്രതികൾ രക്ഷപ്പെടുകയായിരുന്നു.
സിപിഎം നേതാവും ഒന്നാം പ്രതിയുമായ അമ്പലമുക്ക് കൃഷ്ണകുമാറിന്റെ ഉറ്റസുഹൃത്തായ വഞ്ചിയൂർ വിഷ്ണു കൊല്ലപ്പെട്ട കേസിലെ മൂന്നാം പ്രതിയായിരുന്നു കൊല്ലപ്പെട്ട മണ്ണന്തല രഞ്ജിത്ത്. 2008 ഏപ്രിൽ ഒന്നിനാണ് പാസ്പോർട്ട് ഓഫീസിന് മുന്നിൽ വെച്ച് വഞ്ചിയൂർ വിഷ്ണു കൊല്ലപ്പെടുന്നത്. ഈ കേസിലെ 13 പ്രതികളെയും പിന്നീട് ഹൈക്കോടതി വെറുതെ വിട്ടിരുന്നു. വിഷ്ണുവിന്റെ കൊലപാതകത്തിന് പ്രതികാരമായാണ് രഞ്ജിത്തിനെ വെട്ടിക്കൊന്നതെന്നാണ് പ്രോസിക്യൂഷൻ കേസ്.
സിപിഎം മുൻ ലോക്കൽ സെക്രട്ടറിയും നേതാവുമായ വഞ്ചിയൂർ ഹരിപ്രസാദ്, അമ്പലമുക്ക് കൃഷ്ണകുമാർ അടക്കം 11 പ്രതികളാണ് കേസിൽ വിചാരണ നേരിട്ടത്. കേസിലെ രണ്ടാം പ്രതി പാൽക്കുളങ്ങര സ്വദേശിയായ ‘വെള്ളി നാരായണൻ’ എന്ന നാരായണൻകുട്ടിയാണ്. കൊലപാതകം നടന്ന് 18 വർഷമായിട്ടും ഇയാളെ പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ല. ഇയാൾ ഇപ്പോഴും ഒളിവിലാണ്.

Related Posts

ഒടുവില്‍ സമവായം; അഞ്ച് പിഎസ്‌സി ഒഴിവുകളില്‍ നാലെണ്ണം കോണ്‍ഗ്രസിന്, ഒരെണ്ണം ലീഗിന്
UPDATES

ഒടുവില്‍ സമവായം; അഞ്ച് പിഎസ്‌സി ഒഴിവുകളില്‍ നാലെണ്ണം കോണ്‍ഗ്രസിന്, ഒരെണ്ണം ലീഗിന്

November 18, 2026
5
കാണാതായ എൻജിനീയറിങ് വിദ്യാർഥിയുടെ മൃതദേഹം കിട്ടി
UPDATES

കാണാതായ എൻജിനീയറിങ് വിദ്യാർഥിയുടെ മൃതദേഹം കിട്ടി

November 18, 2026
3
സ്കൂട്ടറിൽ അമ്മയ്‌ക്കൊപ്പം യാത്രചെയ്ത ഏഴുവയസ്സുകാരൻ ലോറിയിടിച്ച് മരിച്ചു; സഹോദരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
UPDATES

സ്കൂട്ടറിൽ അമ്മയ്‌ക്കൊപ്പം യാത്രചെയ്ത ഏഴുവയസ്സുകാരൻ ലോറിയിടിച്ച് മരിച്ചു; സഹോദരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

November 18, 2026
78
വിവിധ ജില്ലകളിലായി വാടകവീടെടുത്ത് താമസിക്കും, പിന്നെ ആ പ്രദേശത്ത് മോഷണ പരമ്പര, പിടിയിലായത് നൂറിലധികം മോണഷ കേസുകളിലെ പ്രതി
UPDATES

വിവിധ ജില്ലകളിലായി വാടകവീടെടുത്ത് താമസിക്കും, പിന്നെ ആ പ്രദേശത്ത് മോഷണ പരമ്പര, പിടിയിലായത് നൂറിലധികം മോണഷ കേസുകളിലെ പ്രതി

November 18, 2026
69
പാഴ്സൽ ലോറിയിൽ കാറിടിച്ച് അപകടം; പന്തളത്ത് ഡയാലിസിസ് കഴിഞ്ഞതിനുശേഷം മടങ്ങിയ 45കാരിക്ക് ദാരുണാന്ത്യം
UPDATES

പാഴ്സൽ ലോറിയിൽ കാറിടിച്ച് അപകടം; പന്തളത്ത് ഡയാലിസിസ് കഴിഞ്ഞതിനുശേഷം മടങ്ങിയ 45കാരിക്ക് ദാരുണാന്ത്യം

November 18, 2026
41
‘ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ ജനങ്ങള്‍ യുഡിഎഫിനെ തള്ളിക്കളയും’; സര്‍ക്കാരിനെ വിമര്‍ശിച്ച് വി ശിവന്‍കുട്ടി
UPDATES

‘ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ ജനങ്ങള്‍ യുഡിഎഫിനെ തള്ളിക്കളയും’; സര്‍ക്കാരിനെ വിമര്‍ശിച്ച് വി ശിവന്‍കുട്ടി

November 18, 2026
14

Recent News

മണ്ണന്തല രഞ്ജിത്ത് വധക്കേസ്, ഒന്നാംപ്രതിക്കും 11-ാം പ്രതിക്കും ഇരട്ട ജീവപര്യന്തം, മറ്റുള്ളവർക്ക് ജീവപര്യന്തം

മണ്ണന്തല രഞ്ജിത്ത് വധക്കേസ്, ഒന്നാംപ്രതിക്കും 11-ാം പ്രതിക്കും ഇരട്ട ജീവപര്യന്തം, മറ്റുള്ളവർക്ക് ജീവപര്യന്തം

November 18, 2026
2
ഒടുവില്‍ സമവായം; അഞ്ച് പിഎസ്‌സി ഒഴിവുകളില്‍ നാലെണ്ണം കോണ്‍ഗ്രസിന്, ഒരെണ്ണം ലീഗിന്

ഒടുവില്‍ സമവായം; അഞ്ച് പിഎസ്‌സി ഒഴിവുകളില്‍ നാലെണ്ണം കോണ്‍ഗ്രസിന്, ഒരെണ്ണം ലീഗിന്

November 18, 2026
5
കാണാതായ എൻജിനീയറിങ് വിദ്യാർഥിയുടെ മൃതദേഹം കിട്ടി

കാണാതായ എൻജിനീയറിങ് വിദ്യാർഥിയുടെ മൃതദേഹം കിട്ടി

November 18, 2026
3
സ്കൂട്ടറിൽ അമ്മയ്‌ക്കൊപ്പം യാത്രചെയ്ത ഏഴുവയസ്സുകാരൻ ലോറിയിടിച്ച് മരിച്ചു; സഹോദരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

സ്കൂട്ടറിൽ അമ്മയ്‌ക്കൊപ്പം യാത്രചെയ്ത ഏഴുവയസ്സുകാരൻ ലോറിയിടിച്ച് മരിച്ചു; സഹോദരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

November 18, 2026
78
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025