പത്തനംതിട്ട: എരുമേലി കണമലയിൽ കാറിടിച്ച് ശബരിമല തീർത്ഥാടകർക്ക് പരിക്ക്. വഴിയരികിൽ ഇരുന്ന് ഭക്ഷണം കഴിച്ചവരെ കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ തമിഴ്നാട് സ്വദേശികളായ മൂന്ന് തീർത്ഥാടകർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.താത്തുങ്കൽ പേട്ട സ്വദേശികളായ ശരവണൻ (37), ശങ്കർ (35), സുരേഷ് (39) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ എരുമേലി സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. ശബരിമല തീർത്ഥാടകർ തന്നെ സഞ്ചരിച്ച കാറാണ് ഇടിച്ചതെന്നാണ് വിവരം.