• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, August 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

തൃത്താലയിൽ വിഭാഗീയത; വി.ടി. ബൽറാമിനെതിരേ കോൺഗ്രസ് ട്രസ്റ്റുകൾ

ckmnews by ckmnews
March 7, 2026
in Kerala
A A
തൃത്താലയിൽ വിഭാഗീയത; വി.ടി. ബൽറാമിനെതിരേ കോൺഗ്രസ് ട്രസ്റ്റുകൾ
0
SHARES
286
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പാലക്കാട്: തിരഞ്ഞെടുപ്പടുത്തതോടെ തൃത്താലയിൽ കോൺഗ്രസിനുള്ളിൽ വിഭാഗീയത തലപൊക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറെക്കുറെ സ്ഥാനാർഥിത്വം ഉറപ്പായ വി.ടി. ബൽറാമിനെതിരേ, കരുണാകരന്റെപേരിലും ഉമ്മൻചാണ്ടിയുടെ പേരിലും രൂപവത്കരിച്ച രണ്ട് ട്രസ്റ്റുകളാണ് ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്.ആനക്കര പഞ്ചായത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടിക്കെതിരേ മത്സരിച്ചവരെയും പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയവരെയും കോൺഗ്രസ് ഭരണസമിതിയുള്ള കുമ്പിടിയിലെ സഹകരണ ബാങ്കിലെ ആരോപണവിധേയരെയും ബൽറാം പിൻതുണയ്ക്കുന്നെന്നാണ് ഉമ്മൻചാണ്ടി ഫൗണ്ടേഷൻ ട്രസ്റ്റിന് പിന്നിലുള്ള ‘എ’ വിഭാഗക്കാരുടെ പരാതി. യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന ഭാരവാഹിയുൾപ്പെടെ നാല് ഡി.സി.സി. ഭാരവാഹികളാണ് ഈ ഗ്രൂപ്പിന് നേതൃത്വംനൽകുന്നത്. ബൽറാം സ്വന്തം ഗ്രൂപ്പുണ്ടാക്കിയെന്നും തൃത്താലയിലെ സംഘടനാ നേതൃത്വത്തിലേക്ക് ഈ ഗ്രൂപ്പിലുള്ളവരെ കൊണ്ടുവന്നെന്നും ആരോപണമുണ്ട്. ബുധനാഴ്ച ഈ വിഭാഗം യോഗംചേർന്നു.ഒരാഴ്ച മുൻപാണ് അഞ്ച് ഡി.സി.സി. ഭാരവാഹികൾ ചേർന്ന് തൃത്താലയിൽ കരുണാകരന്റെ പേരിൽ ഒരു ട്രസ്റ്റ് രൂപവത്കരിച്ചത്. ആ യോഗത്തിലും ബൽറാമിനെതിരേ വിമർശനമുയർന്നതായാണ് വിവരം. സ്വന്തം ഇഷ്ടപ്രകാരം ത്രിതലപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇടപെട്ടെന്നും സ്ഥാനാർഥി നിർണയംനടത്തിയെന്നും പരാതിയുണ്ട്. താഴെത്തട്ടിലെ പാർട്ടി പ്രവർത്തകരെ ബൽറാം പരിഗണിക്കുന്നില്ലെന്നും ഇവർ കുറ്റപ്പെടുത്തുന്നു. തൃത്താലയിൽ കോൺഗ്രസ് നേതാക്കൾ സംഘടിപ്പിച്ച വലിയ പൊതുപരിപാടികളിൽ വി.ടി. ബൽറാമിനെ ബോധപൂർവം ഒഴിവാക്കിയെന്നാണ് ബൽറാം വിഭാഗത്തിന്റെ ആരോപണം. ആര്യാടൻ ഷൗക്കത്ത്, രാഹുൽ മാങ്കൂട്ടത്തിൽ, സി. ചന്ദ്രൻ തുടങ്ങിയ നേതാക്കളെ പരിപാടികളിൽ പങ്കെടുപ്പിച്ചിരുന്നു. നേരത്തേ കെ.പി.സി.സി. നിർവാഹകസമിതി അംഗം സി.വി. ബാലചന്ദ്രനുമായുള്ള ഭിന്നത സംസ്ഥാനനേതൃത്വം ഇടപെട്ടതോടെ തീർന്നിരുന്നു. ആ ഒത്തുതീർപ്പ് തങ്ങൾക്ക് ബാധകമല്ലെന്ന മട്ടിലാണ് മറ്റുരണ്ട് ചേരികൾ. പരുതൂർ ഒഴികെ മണ്ഡലത്തിലെ മറ്റു പഞ്ചായത്തുകളിലെല്ലാം ഗ്രൂപ്പുകൾ ഇപ്പോഴും സജീവമാണ്.കരുണാകരൻഫൗണ്ടേഷൻ പ്രവർത്തനം കോൺഗ്രസ് സംഘടനയെ കൂടുതൽ ശക്തിപ്പെടുത്താനാണെന്ന് ഫൗണ്ടേഷൻ ഭാരവാഹികൾ പറയുന്നു. തൃത്താലയിലെ പ്രശ്നം ജില്ലാനേതൃത്വം കരുതലോടെ വീക്ഷിക്കുന്നുണ്ട്. സംസ്ഥാന നേതൃത്വത്തെയും ഇക്കാര്യം അറിയിച്ചതായാണ് സൂചന.

Related Posts

തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
Kerala

തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

August 25, 2026
127
‘പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി
Kerala

‘പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

August 25, 2026
13
വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി, യുവതി ജീവനൊടുക്കി; വരന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം
Kerala

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി, യുവതി ജീവനൊടുക്കി; വരന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം

August 25, 2026
378
ഓണത്തിനിതാ മലപ്പുറത്തിന്റെ സ്‌നേഹസദ്യ; പള്ളിമുറ്റത്ത് ക്ഷേത്രകമ്മിറ്റിയുടെ ഓണസദ്യ
Kerala

ഓണത്തിനിതാ മലപ്പുറത്തിന്റെ സ്‌നേഹസദ്യ; പള്ളിമുറ്റത്ത് ക്ഷേത്രകമ്മിറ്റിയുടെ ഓണസദ്യ

August 25, 2026
134
തെരുവ് നായകളുടെ ദയാവധം; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്
Kerala

തെരുവ് നായകളുടെ ദയാവധം; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്

August 25, 2026
154
വാഹനങ്ങള്‍ അത്ര ‘പൂക്കി’ ആക്കേണ്ട; അനധികൃത വാഹന രൂപമാറ്റത്തിനെതിരെ നടപടി കടുപ്പിച്ച് എംവിഡി
Kerala

വാഹനങ്ങള്‍ അത്ര ‘പൂക്കി’ ആക്കേണ്ട; അനധികൃത വാഹന രൂപമാറ്റത്തിനെതിരെ നടപടി കടുപ്പിച്ച് എംവിഡി

August 25, 2026
5
Next Post
സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധന

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധന

Recent News

ചങ്ങരംകുളം മൂക്കുതല വടക്കുമുറി പെരിശ്ശേരി പറമ്പിൽ പരേതനായ താമിയുടെ ഭാര്യ മുണ്ടി നിര്യാതയായി.

ചങ്ങരംകുളം മൂക്കുതല വടക്കുമുറി പെരിശ്ശേരി പറമ്പിൽ പരേതനായ താമിയുടെ ഭാര്യ മുണ്ടി നിര്യാതയായി.

August 26, 2026
6
മലയാളിക്ക് ഇന്ന് പൊന്നിന്‍ തിരുവോണം; നാടും നഗരവും ആഘോഷ നിറവില്‍

മലയാളിക്ക് ഇന്ന് പൊന്നിന്‍ തിരുവോണം; നാടും നഗരവും ആഘോഷ നിറവില്‍

August 26, 2026
7
അസ്സബാഹ് ഹയർസെക്കണ്ടറി സ്കൂളിൽ വർണ്ണാഭമായി ഓണാഘോഷം

അസ്സബാഹ് ഹയർസെക്കണ്ടറി സ്കൂളിൽ വർണ്ണാഭമായി ഓണാഘോഷം

August 25, 2026
31
‘വന്നേരി നാദം’ഓണം സപ്ലിമെന്റ് പിപി സുനീര്‍ എംപി പ്രകാശനം ചെയ്തു

‘വന്നേരി നാദം’ഓണം സപ്ലിമെന്റ് പിപി സുനീര്‍ എംപി പ്രകാശനം ചെയ്തു

August 25, 2026
9
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025