• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, March 10, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home NEWS NOW

‘നടിക്ക് സിനിമയും കാശുമായപ്പോൾ അഹങ്കാരം, കലോത്സവത്തിന് അവതരണഗാനം പഠിപ്പിക്കാന്‍ 5 ലക്ഷം ആവശ്യപ്പെട്ടു’; മന്ത്രി വി ശിവൻകുട്ടി

ckmnews by ckmnews
December 9, 2024
in NEWS NOW
A A
‘നടിക്ക് സിനിമയും കാശുമായപ്പോൾ അഹങ്കാരം, കലോത്സവത്തിന് അവതരണഗാനം പഠിപ്പിക്കാന്‍ 5 ലക്ഷം ആവശ്യപ്പെട്ടു’; മന്ത്രി വി ശിവൻകുട്ടി
0
SHARES
559
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: സ്‌കൂള്‍ കലോത്സവത്തിലെ അവതരണഗാനത്തിന് നൃത്തം പഠിപ്പിക്കാന്‍ നടി അഞ്ച് ലക്ഷം രൂപ പ്രതിഫലം ആവശ്യപ്പെട്ടതായി മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂള്‍ കലോത്സവത്തിലൂടെ മികച്ച കലാകാരിയാവുകയും അതുവഴി സിനിമയിലെത്തി വലിയ നിലയിലാവുകയും ചെയ്ത നടിമാരില്‍ ചിലര്‍ കേരളത്തോട് അഹങ്കാരമാണ് കാണിക്കുന്നതെന്നും ശിവന്‍കുട്ടി പറഞ്ഞു. എന്നാൽ നടിയുടെ പേര് വെളിപ്പെടുത്താൻ മന്ത്രി തയ്യാറായില്ല.’16,000 കുട്ടികളെ പങ്കെടുപ്പിച്ച് ജനുവരിയില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അവതരണ ഗാനത്തിന് വേണ്ടി, യുവജനോത്സവം വഴി വളര്‍ന്നുവന്ന ഒരു പ്രശസ്ത സിനിമാ നടിയോട് കുട്ടികളെ പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള നൃത്തം പഠിപ്പിക്കാമോയെന്ന് ചോദിച്ചു. അവര്‍ സമ്മതിക്കുകയും ചെയ്തു. എന്നാല്‍ അഞ്ച് ലക്ഷം രൂപയാണ് അവര്‍ പ്രതിഫലം ചോദിച്ചത്. വിദ്യാഭ്യാസ മന്ത്രിയെന്ന നിലയ്ക്ക് എന്നെ ഏറെ വേദനിപ്പിച്ച സംഭവമാണ് അത്. ഇത്രയും വലിയ തുക നല്‍കി കുട്ടികളെ സ്വാഗതഗാനം പഠിപ്പിക്കേണ്ടെന്ന് തീരുമാനിച്ചു. സാമ്പത്തിക മോഹികളല്ലാത്ത എത്രയോ നൃത്ത അധ്യാപകരുണ്ട്. അവരെ ഉപയോഗിച്ച് സ്വാഗതഗാനം പഠിപ്പിക്കാന്‍ തീരുമാനിച്ചു’വെന്നും ശിവൻകുട്ടി പറഞ്ഞു. സ്‌കൂള്‍ കലോത്സവങ്ങളില്‍ പങ്കെടുത്ത് നൃത്തത്തില്‍ വിജയിച്ചതുകാരണമാണ് ഇവർ സിനിമയിലെത്തുന്നത്. ഇത്തരക്കാര്‍ പിന്‍തലമുറയിലുള്ള കുട്ടികള്‍ക്ക് മാതൃകയാകേണ്ടവരാണ്. കുറച്ചുസിനിമയും കുറച്ച് കാശും ആയപ്പോള്‍ കേരളത്തോട് അഹങ്കാരം കാണിക്കുകയാണ്. കേരളത്തിലെ 47 ലക്ഷം വിദ്യാര്‍ത്ഥികളോടാണ് ഈ നടി അഹങ്കാരം കാണിക്കുന്നത്’ എന്നും വി ശിവന്‍കുട്ടി പറഞ്ഞു. നടിയുടെ പേര് പരാമര്‍ശിക്കാതെയായിരുന്നു മന്ത്രിയുടെ വിമര്‍ശനം.

Related Posts

ബി സുദർശൻ റെഡ്ഡി; ഉപരാഷ്ട്രപതി സ്ഥാനാർഥിയെ പ്രഖ്യാപിച്ച് ഇന്ത്യാ സഖ്യം
NEWS NOW

ബി സുദർശൻ റെഡ്ഡി; ഉപരാഷ്ട്രപതി സ്ഥാനാർഥിയെ പ്രഖ്യാപിച്ച് ഇന്ത്യാ സഖ്യം

August 19, 2025
108
അമ്മയെ കാണാനാവാതെ മക്കൾ; എൽസിക്ക് നാടിന്റെ കണ്ണീരോടെയുള്ള യാത്രാമൊഴി
Kerala

അമ്മയെ കാണാനാവാതെ മക്കൾ; എൽസിക്ക് നാടിന്റെ കണ്ണീരോടെയുള്ള യാത്രാമൊഴി

July 15, 2025
464
വീട്ടുപണികള്‍ കഴിഞ്ഞ് റീല്‍സെടുക്കാന്‍ നേരമില്ല, 2 ഫോളോവേഴ്‌സ് കുറഞ്ഞു; ഭര്‍ത്താവിനെതിരെ പരാതിയുമായി യുവതി
NEWS NOW

വീട്ടുപണികള്‍ കഴിഞ്ഞ് റീല്‍സെടുക്കാന്‍ നേരമില്ല, 2 ഫോളോവേഴ്‌സ് കുറഞ്ഞു; ഭര്‍ത്താവിനെതിരെ പരാതിയുമായി യുവതി

June 12, 2025
74
സംസ്ഥാ ന പാതയില്‍ അക്കിക്കാവിൽ വാഹനാപകടം :പത്താം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
NEWS NOW

സംസ്ഥാ ന പാതയില്‍ അക്കിക്കാവിൽ വാഹനാപകടം :പത്താം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

May 22, 2025
1.7k
ദക്ഷിണേന്ത്യയില്‍ ഒരു വർഷം ഏറ്റവും കൂടുതൽ കപ്പലുകൾ അടുത്ത തുറമുഖം; റെക്കോർഡിട്ട് വല്ലാര്‍പ്പാടം ടെര്‍മിനൽ
NEWS NOW

ദക്ഷിണേന്ത്യയില്‍ ഒരു വർഷം ഏറ്റവും കൂടുതൽ കപ്പലുകൾ അടുത്ത തുറമുഖം; റെക്കോർഡിട്ട് വല്ലാര്‍പ്പാടം ടെര്‍മിനൽ

April 4, 2025
21
‘മാറിടത്തിലെ സ്പർശനം ബലാത്സംഗമല്ല’; ഹൈക്കോടതി വിധി സ്‌റ്റേ ചെയ്ത് സുപ്രിംകോടതി
NEWS NOW

‘മാറിടത്തിലെ സ്പർശനം ബലാത്സംഗമല്ല’; ഹൈക്കോടതി വിധി സ്‌റ്റേ ചെയ്ത് സുപ്രിംകോടതി

March 26, 2025
266
Next Post
ഡ്രൈവർക്ക് നെഞ്ചുവേദന; ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ് അപകടത്തിൽപെട്ടു; യാത്രക്കാർക്ക് പരുക്കേറ്റു

ഡ്രൈവർക്ക് നെഞ്ചുവേദന; ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ് അപകടത്തിൽപെട്ടു; യാത്രക്കാർക്ക് പരുക്കേറ്റു

Recent News

മാപ്പ് പറഞ്ഞു, പ്രശ്‌നം തീർന്നു’; മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ പരാതിയില്ലെന്ന് ഭാര്യ ബിന്ദു മേനോൻ

മാപ്പ് പറഞ്ഞു, പ്രശ്‌നം തീർന്നു’; മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ പരാതിയില്ലെന്ന് ഭാര്യ ബിന്ദു മേനോൻ

March 10, 2026
58
സര്‍ക്കാരിന് ആശ്വാസം; ഡിഎ സന്ദേശത്തില്‍ നിയമവിരുദ്ധതയില്ലെന്ന് ഹൈക്കോടതി

സര്‍ക്കാരിന് ആശ്വാസം; ഡിഎ സന്ദേശത്തില്‍ നിയമവിരുദ്ധതയില്ലെന്ന് ഹൈക്കോടതി

March 10, 2026
5
ചങ്ങരംകുളം പന്താവൂരില്‍ ശക്തമായ കാറ്റിൽ മരം കടപുഴകി വീണ് കാർ തകർന്നു.

ചങ്ങരംകുളം പന്താവൂരില്‍ ശക്തമായ കാറ്റിൽ മരം കടപുഴകി വീണ് കാർ തകർന്നു.

March 10, 2026
6
വിവാഹ വാഗ്ദാനം നല്‍കി വിവാഹമോചിതയെ പീഡിപ്പിച്ചു; 2 തവണ ഗര്‍ഭിണിയായി, ഇവന്റ് മാനേജ്‌മെന്റ് സംരംഭകന്‍ അറസ്റ്റിൽ

വിവാഹ വാഗ്ദാനം നല്‍കി വിവാഹമോചിതയെ പീഡിപ്പിച്ചു; 2 തവണ ഗര്‍ഭിണിയായി, ഇവന്റ് മാനേജ്‌മെന്റ് സംരംഭകന്‍ അറസ്റ്റിൽ

March 10, 2026
5
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025