റവന്യൂ ജില്ലാ കായികമേളയ്ക്ക് ഇന്നു തുടക്കമായി . കുന്നംകുളം സിന്തറ്റിക് ട്രാക്കിലും സെന്‍റ് ജോണ്‍സ് ബഥനി ഹയർ സെക്കൻഡറി സ്കൂളിലുമായാണ് മത്സരങ്ങള്‍.രാവിലെ 10ന് കുന്നംകുളം എംഎല്‍എ എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയിതു. കുന്നംകുളം മുനിസിപ്പല്‍ ചെയർപേഴ്സണ്‍ സീത രവീന്ദ്രൻ അധ്യക്ഷയായി . 99 ഇനങ്ങളില്‍ 2,100 വിദ്യാർഥികള്‍ മത്സരിക്കുംസബ്ജൂണിയർ, ജൂണിയർ, സീനിയർ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍. 12 ഉപജില്ലകളില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ ലഭിച്ച വിദ്യാർഥികളും സ്പോർട്സ് ഹോസ്റ്റലുകളിലെ വിദ്യാർഥികളുമാണ് മത്സരത്തില്‍ പങ്കെടുക്കുക. ഒരിനത്തില്‍ മൂന്നു കുട്ടികള്‍ക്ക് പങ്കെടുക്കാം.കുന്നംകുളം സെന്‍റ് ജോണ്‍സ് ബഥനി ഹയർസെക്കൻഡറി സ്കൂളിലാണ് എല്ലാ ഹാമർത്രോ മത്സരങ്ങളും നടത്തുക. ഹരിത പെരുമാറ്റച്ചട്ടപ്രകാരമാണ് മത്സരങ്ങള്‍. നവംബർ നാലുമുതല്‍ 11 വരെ നടക്കുന്ന സ്കൂള്‍ ഒളിന്പിക്സിന്‍റെ മുന്നോടിയായാണ് ജില്ലാ കായികമേള നടത്തുന്നത്. പോലീസ്, ആരോഗ്യ പ്രവർത്തകർ, സന്നദ്ധപ്രവർത്തകർ എന്നിവർ മേളയില്‍ മുഴുവൻസമയവും ഉണ്ടാകും. 23നു സമാപനം സേവ്യർ ചിറ്റിലപ്പിള്ളി എംഎല്‍എ ഉദ്ഘാടനം ചെയ്യും..