ചങ്ങരംകുളം
കാരുണ്യം പാലിയേറ്റീവ് ക്ലിനിക്കിന് പള്ളിക്കര മേച്ചിനാത്ത് കുടുംബം സൗജന്യമായി നൽകിയ സ്ഥലത്ത് പണികഴിപ്പിച്ച മൾട്ടിപർപസ് ഹാളിന്റെ ഉത്ഘാടനം ഡോ. സർ കെ വി കൃഷ്ണൻ നിർവഹിച്ചു.പി കെ അബ്ദുല്ലക്കുട്ടി സ്വാഗതം പറഞ്ഞ ചടങ്ങിൽ പി പി എം അഷ്‌റഫ് അധ്യക്ഷനായി.പഞ്ചായത്ത് മെമ്പർ മുസ്തഫ മാട്ടം, പി അലി ,കുഞ്ഞിമുഹമ്മദ് പന്താവൂർ,ലത്തീഫ് ,ജബ്ബാർ പള്ളിക്കര, കൃഷ്ണൻ നായർ,കെ വി ബാലൻ, ജബ്ബാർ ആലങ്കോട് ,മേച്ചിനാത്ത് അഹമ്മദുണ്ണി റഷീദ്,അച്ചായത്ത് കുടുംബാംഗങ്ങൾ,ചങ്ങരംകുളം സംയുക്ത ഓട്ടോ തൊഴിലാളി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. അനസ് യൂസഫ് യാസീൻ നന്ദി പ്രകാശിപ്പിച്ചു.