ചങ്ങരംകുളം:അജ്ഞാത ജീവിയുടെ ആക്രമണത്തില്‍ വീട്ടില്‍ വളര്‍ത്തിയിരുന്ന പതിനഞ്ചോളം കോഴികൾ ചത്തു.നന്നംമുക്ക് മുതുകകാട് ചെമ്പേത്ത് റഷീദിന്റെ വീട്ടിലെ കോഴികളെയാണ് അക്രമിച്ച് കൊന്നത്.എട്ടോളം കോഴികളെ കാണാതായിട്ടുണ്ട്.വെള്ളിയാഴ്ച രാത്രിയാണ് കൂട് തകർത്ത് അജ്ഞാതജീവി കോഴികളെ കൊന്നത്.കഴിഞ്ഞ ദിവസം നന്നംമുക്ക് ഗ്രാമ പഞ്ചായത്തിൽ നിന്നും ലഭിച്ച മുട്ട കോഴിക്കുഞ്ഞുങ്ങളടക്കം അജ്ഞാത ജീവിയുടെ അക്രമണത്തില്‍ ചത്തതായി റഷീദ് പറഞ്ഞു.ഇരുമ്പ് കൂടിന് താഴെ വച്ചിരുന്ന കല്ല് എടുത്ത് മാറ്റിയാണ് കൂട് തകര്‍ത്തിരിക്കുന്നത്.തെരുവ് നായകളാവും അക്രമണം നടത്തിയതെന്നാണ് നിഗമനം