• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, August 4, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

സി ജെ റോയ്‌യുടെ മരണം; ‘നിക്ഷേപകരുടെ പണം സുരക്ഷിതം,കോണ്‍ഫിഡന്റ് ഗ്രൂപ്പ് മുന്നോട്ട് പോയ്‌ക്കൊണ്ടിരിക്കും’

ckmnews by ckmnews
February 9, 2026
in Kerala
A A
സി ജെ റോയ്‌യുടെ മരണം; ‘നിക്ഷേപകരുടെ പണം സുരക്ഷിതം,കോണ്‍ഫിഡന്റ് ഗ്രൂപ്പ് മുന്നോട്ട് പോയ്‌ക്കൊണ്ടിരിക്കും’
0
SHARES
129
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: പ്രമുഖ വ്യവസായി സി ജെ റോയ്‌യുടെ മരണത്തിന് പിന്നാലെ പ്രതികരണവുമായി കോണ്‍ഫിഡന്റ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ടി എ ജോസഫ്. റോയ്‌യുടെ വിയോഗം ഉൾക്കൊള്ളാനാകുന്നില്ലയെന്നും അദ്ദേഹത്തെ കുറിച്ച് ഓ‍ർമ്മകൾ മാത്രമാണ് ഇപ്പോൾ ഉള്ളതെന്നും ടി എ ജോസഫ് പറഞ്ഞു.റോയ്‌യുടെ മരണം പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ച് വരുകയാണെന്നും എസ്ഐടിയുടെ കീഴിയിൽ അന്വേഷണം നടത്തുന്നതിനാൽ തനിക്ക് കൂടുതൽ വിവരങ്ങൾ നൽകാൻ കഴിയില്ലയെന്നും അദ്ദേഹം വ്യക്തമാക്കി. അന്വേഷണത്തെ ബാധിക്കുന്ന കാര്യങ്ങൾ പറയരുതെന്ന് ബെംഗളൂരു ഡിസിപി പറഞ്ഞുവെന്നും ഇക്കാര്യവുമായി ബന്ധപ്പെട്ട് ഡിസിപി തന്നെ മൂന്ന് തവണ വിളിച്ചുവെന്നും ടി എ ജോസഫ് പറഞ്ഞുആദായ നികുതി വകുപ്പിന്റെ പരിശോധന സാധാരണ നിലയിലാണ് നടന്നത്. ഉദ്യോഗസ്ഥർ ന്യായമായിട്ടാണ് ഇടപെട്ടതെന്നും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഒരു തരത്തിലുള്ള പീഡനവും നേരിട്ടില്ലയെന്നും അദ്ദേഹം വ്യക്തമാക്കി. പരിശോധനയിൽ ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. ബെംഗളുരുവിൽ ഇതുതന്നെയാണ് നടന്നതെന്ന് ഉറപ്പാണാണെന്നും അദ്ദേഹം പറഞ്ഞു. മുമ്പും പരിശോധന നടന്നിരുന്നു. കോണ്‍ഫിഡന്റ് ഗ്രൂപ്പിൽ എന്തെങ്കിലും തരത്തിലുള്ള ക്രമക്കേട് കണ്ട് ആദായ നികുതി വകുപ്പ് വന്നതല്ലയെന്നും അദ്ദേഹം പറഞ്ഞു. ഓൺലൈൻ മാധ്യമങ്ങളിൽ ചെയർമാനെക്കുറിച്ച് മ്ലേച്ഛമായ പ്രചാരണം നടന്നു. വ്യക്തിപരമായി അധിക്ഷേപിച്ചും കുടുംബങ്ങളെ തകർക്കുന്ന രീതിയിൽ പ്രചാരണം നടത്തിയെന്നും അദ്ദേഹം പറഞ്ഞു. പ്രബുദ്ധരായ മലയാളികൾക്ക് ഇക്കാര്യം മനസ്സിലാകുമെന്നും അദ്ദേഹം വ്യക്തമാക്കി. കമ്പനിയിൽ ജിഎസ്ടി പരിശോധനയും ഉണ്ടായിരുന്നു. ഇ ഡി റെയ്ഡ് നടന്നിട്ടില്ലയെന്നും അദ്ദേഹം പറഞ്ഞു.ഡോ. റോയ് എന്ത് തെറ്റാണ് ചെയ്തത്. എല്ലാ പ്രവർത്തനങ്ങളും സുതാര്യമായിരുന്നു.ആർക്കും പണം നൽകാനില്ല. കിട്ടാനുള്ളതല്ലാതെ കൊടുക്കാനില്ല. സിനിമാ മേഖലയിൽ ആർക്കും പണം നൽകാനില്ല. ആന്റണി പെരുമ്പാവൂർ കുടുംബ സുഹൃത്താണെന്നും മോഹൻലാലുമായുള്ളത് സൗഹൃദ ബന്ധം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.എല്ലാ വർക്കുകളും നന്നായി പുരോഗമിക്കുന്നുവെന്നാണ് ഉപഭോക്താക്കളോട് പറയാനുള്ളത്. ഉപഭോക്താക്കൾക്ക് ആശങ്ക വേണ്ടയെന്നും അദ്ദേഹം പറഞ്ഞു. കോൺഫിഡന്റ് ഗ്രൂപ്പ് ഏത് പ്രശ്നങ്ങളെയും തരണം ചെയ്ത് മുന്നോട്ട് പോയി കൊണ്ടിരിക്കുമെന്നും അദ്ദേ​ഹം പറഞ്ഞു. കോൺഫിഡന്റ് ഗ്രൂപ്പിൻ്റെ നിക്ഷേപരുടെ പണം സുരക്ഷിതമാണ്. നിക്ഷേകർക്കും , ഉപഭോക്താക്കൾക്കും ആശങ്ക വേണ്ടയെന്നും അദ്ദേഹം വ്യക്തമാക്കി. ഫെബ്രുവരി 14 ന് രണ്ട് പ്രൊജക്ടുകൾ ലോഞ്ച് ചെയ്യും. എല്ലാവരോടുമുള്ള ഉത്തരവാദിത്തം നിർവഹിക്കുമെന്നും ടി എ ജോസഫ് പറഞ്ഞു.ആദായ നികുതി വകുപ്പിനെതിരെ സി ജെ റോയ്‌യുടെ സഹോദരന്റെ പരാമർശം തെറ്റാണെന്നും സി ജെ റോയ്‌യുടെ ഒപ്പം സഹോദരൻ ഉണ്ടായിരുന്നില്ലയെന്നും അദ്ദേഹം പറഞ്ഞു. ആദായ നികുതി വകുപ്പിൻ്റെ സമ്മർദം ഉണ്ടായിരുന്നില്ല. സഹോദരൻ പെട്ടന്നുള്ള പ്രതികരണമാണ് നടത്തിയതെന്നും അദ്ദേഹം പിന്നീട് അത് പറഞ്ഞിട്ടില്ലയെന്നും ടി എ ജോസഫ് വ്യക്തമാക്കി.മാനസിക സമ്മർദ്ദം പല രീതിയിൽ വരാം. ഒരാളും ഭീഷണിപ്പെടുത്താനില്ലയെന്നും അതിനുള്ള സാധ്യതയില്ലയെന്നും അദ്ദേഹം വ്യക്തമാക്കി. റോയി കുടുംബത്തിനായി കുറിപ്പ് എഴുതിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേക അന്വേഷണ സംഘത്തിൻ്റെ അന്വേഷണം നല്ല രീതിയിലാണെന്നും ടി എ ജോസഫ് പറഞ്ഞു. സ്ലൊവോക്യയുടെ ഓണററി കൗണ്‍സില്‍ പദവി സാമ്പത്തിക ലാഭത്തിനായിരുന്നില്ലയെന്നും സി ജെ റോയ്‌യുടെ താത്പര്യമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Related Posts

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത: എട്ട് ജില്ലകളിൽ റെഡ് അലർട്ട്, മലപ്പുറത്ത് ഓറഞ്ച് അലർട്ട്
Kerala

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത: എട്ട് ജില്ലകളിൽ റെഡ് അലർട്ട്, മലപ്പുറത്ത് ഓറഞ്ച് അലർട്ട്

August 4, 2026
109
‘സ്ത്രീകളുടെ സൗജന്യ യാത്ര സര്‍ക്കാരിന്റെ ഭിക്ഷയല്ല’; ഗതാഗതമന്ത്രിയുടെ ആധിക്ഷേപ പരാമർശത്തിനെതിരെ ആനി രാജ
Kerala

‘സ്ത്രീകളുടെ സൗജന്യ യാത്ര സര്‍ക്കാരിന്റെ ഭിക്ഷയല്ല’; ഗതാഗതമന്ത്രിയുടെ ആധിക്ഷേപ പരാമർശത്തിനെതിരെ ആനി രാജ

August 4, 2026
20
അഭിമന്യു വധക്കേസ്; നാല് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയണം, നിര്‍ദേശം നല്‍കി ഹൈക്കോടതി
Kerala

അഭിമന്യു വധക്കേസ്; നാല് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയണം, നിര്‍ദേശം നല്‍കി ഹൈക്കോടതി

August 4, 2026
9
ജോലി നഷ്ടപ്പെടുമോ എന്ന് ആശങ്ക; കെഎസ്ആർടിസി താൽക്കാലിക കണ്ടക്ടർ ജീവനൊടുക്കി
Kerala

ജോലി നഷ്ടപ്പെടുമോ എന്ന് ആശങ്ക; കെഎസ്ആർടിസി താൽക്കാലിക കണ്ടക്ടർ ജീവനൊടുക്കി

August 4, 2026
84
100 % പ്രകൃതിദത്തം, ശുദ്ധം; ആ അവകാശവാദവും വിൽപനയും വേണ്ട; ഡാബറിന് വിലക്കുമായി FSSAI
Kerala

100 % പ്രകൃതിദത്തം, ശുദ്ധം; ആ അവകാശവാദവും വിൽപനയും വേണ്ട; ഡാബറിന് വിലക്കുമായി FSSAI

August 4, 2026
10
പ്രതിഷേധത്തിൽ നിന്ന് പിന്മാറണം: LPST റാങ്ക് ഹോൾഡേഴ്സ് അസോസിയേഷന് കത്ത് നൽകി സർക്കാർ
Kerala

പ്രതിഷേധത്തിൽ നിന്ന് പിന്മാറണം: LPST റാങ്ക് ഹോൾഡേഴ്സ് അസോസിയേഷന് കത്ത് നൽകി സർക്കാർ

August 4, 2026
28
Next Post
പരിവാർ മാറഞ്ചേരി കമ്മിറ്റി ജനറൽ ബോഡി യോഗവും സമ്മാന വിതരണവും നടത്തി

പരിവാർ മാറഞ്ചേരി കമ്മിറ്റി ജനറൽ ബോഡി യോഗവും സമ്മാന വിതരണവും നടത്തി

Recent News

രുചികൂട്ടാൻ കുറുക്കുവഴി; ഓൾഡ് മങ്ക് അടക്കം പ്രമുഖ ബ്രാൻഡുകൾക്ക് പൂട്ടിട്ട് FSSAI

രുചികൂട്ടാൻ കുറുക്കുവഴി; ഓൾഡ് മങ്ക് അടക്കം പ്രമുഖ ബ്രാൻഡുകൾക്ക് പൂട്ടിട്ട് FSSAI

August 4, 2026
41
സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത: എട്ട് ജില്ലകളിൽ റെഡ് അലർട്ട്, മലപ്പുറത്ത് ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത: എട്ട് ജില്ലകളിൽ റെഡ് അലർട്ട്, മലപ്പുറത്ത് ഓറഞ്ച് അലർട്ട്

August 4, 2026
109
‘സ്ത്രീകളുടെ സൗജന്യ യാത്ര സര്‍ക്കാരിന്റെ ഭിക്ഷയല്ല’; ഗതാഗതമന്ത്രിയുടെ ആധിക്ഷേപ പരാമർശത്തിനെതിരെ ആനി രാജ

‘സ്ത്രീകളുടെ സൗജന്യ യാത്ര സര്‍ക്കാരിന്റെ ഭിക്ഷയല്ല’; ഗതാഗതമന്ത്രിയുടെ ആധിക്ഷേപ പരാമർശത്തിനെതിരെ ആനി രാജ

August 4, 2026
20
അഭിമന്യു വധക്കേസ്; നാല് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയണം, നിര്‍ദേശം നല്‍കി ഹൈക്കോടതി

അഭിമന്യു വധക്കേസ്; നാല് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയണം, നിര്‍ദേശം നല്‍കി ഹൈക്കോടതി

August 4, 2026
9
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025