• About Us
  • Advertise With Us
  • Contact Us
No Result
View All Result
Tuesday, July 1, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
Home National

‘പുഷ്പ 2’ പ്രീമിയറിൽ കൊല്ലപ്പെട്ട സ്ത്രീയുടെ കുടുംബത്തിന് 25 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് അല്ലു അർജുൻ

Ckmnews Admin by Ckmnews Admin
December 7, 2024
in National
A A
‘പുഷ്പ 2’ പ്രീമിയറിൽ കൊല്ലപ്പെട്ട സ്ത്രീയുടെ കുടുംബത്തിന് 25 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് അല്ലു അർജുൻ
0
SHARES
159
VIEWS
Share on WhatsappShare on Facebook

‘പുഷ്പ 2: ദ റൂൾ’ എന്ന ചിത്രത്തിൻ്റെ പ്രീമിയർ ഷോയ്ക്കിടെ തീയേറ്ററിൽ ഒരു സ്ത്രീ മരിക്കുകയും മകന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ നടൻ അല്ലു അർജുൻ സ്ത്രീയുടെ കുടുംബത്തിന് 25 ലക്ഷം രൂപ വാഗ്ദാനം ചെയ്തു. സംഭവം ഹൃദയഭേദകമാണെന്നും അല്ലു അർജുൻ പ്രതികരിച്ചു. സംഭവമുണ്ടായി രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് പ്രതികരണവുമായി താരം രംഗത്തുവന്നത്.ദുഃഖിതരായ കുടുംബത്തെ നേരിട്ട് കാണുമെന്നും സാധ്യമായ എല്ലാ സഹായവും നൽകുമെന്നും നടൻ ഉറപ്പ് നൽകി. കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നതിനാൽ ചികിൽസാ ചെലവുകൾ വഹിക്കാമെന്ന് അല്ലു അർജുൻ പറഞ്ഞു. ഡിസംബർ 4 ന് രാത്രി ഹൈദരാബാദിലെ സന്ധ്യ തിയറ്ററിലുണ്ടായ ദുരന്തത്തെക്കുറിച്ച് തന്റെ എക്സ് ഹാന്ഡിലിലൂടെയാണ് അല്ലു അർജുൻ പ്രതികരണമറിയിച്ചത്.“സന്ധ്യ തിയേറ്ററിലെ ദാരുണമായ സംഭവം ഹൃദയഭേദകമാണ്. ഈ വിഷമ സമയത്ത് ദുഃഖിതരായ കുടുംബത്തിന് ഞാൻ അനുശോചനം അറിയിക്കുന്നു. ഈ വേദനയിൽ അവർ ഒറ്റയ്ക്കല്ലെന്നും, കുടുംബത്തെ വ്യക്തിപരമായി കാണുമെന്നും അവർക്ക് ഉറപ്പ് നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. അവരുടെ ആവശ്യങ്ങൾ മാനിച്ചുകൊണ്ട് ഈ വെല്ലുവിളി നിറഞ്ഞ യാത്രയിലൂടെ സഞ്ചരിക്കാൻ അവരെ സഹായിക്കാൻ സാധ്യമായ എല്ലാ സഹായവും നൽകാൻ ഞാൻ തയ്യാറാണ്,” അല്ലു അർജുൻ കുറിച്ചു.സംഭവത്തിൽ സിനിമാ ടീം ഒന്നടങ്കം ഞെട്ടിപ്പോയെന്നും താരം തെലുങ്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞു. കുടുംബത്തിൻ്റെ ഭാവി സുരക്ഷിതമാക്കാൻ 25 ലക്ഷം രൂപ നൽകുമെന്ന് അദ്ദേഹം പറഞ്ഞു. ആളുകൾ തിയേറ്ററുകളിൽ പോയി ആസ്വദിക്കുന്ന തരത്തിലാണ് സിനിമ നിർമ്മിക്കുന്നതെന്ന് പറഞ്ഞ നടൻ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അഭ്യർത്ഥിച്ചു.നടൻ അല്ലു അർജുനും അദ്ദേഹത്തിൻ്റെ സുരക്ഷാ സംഘത്തിനും സന്ധ്യ തിയേറ്റർ മാനേജ്‌മെൻ്റിനുമെതിരെ ഹൈദരാബാദ് പൊലീസ് വ്യാഴാഴ്ച കേസെടുത്തിരുന്നു. കൊല്ലപ്പെട്ട സ്ത്രീയുടെ ഭർത്താവിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (സെൻട്രൽ സോൺ) അക്ഷാൻഷ് യാദവ് പറഞ്ഞു.ചിക്കാടപ്പള്ളി പൊലീസ് സ്‌റ്റേഷൻ 105 (കൊലപാതകത്തിന് തുല്യമല്ലാത്ത നരഹത്യ), 118(1) (സ്വമേധയാ മുറിവേൽപ്പിക്കുക) r/w 3(5) BNS എന്നീ സെക്ഷനുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. തിയേറ്റർ സന്ദർശിക്കുമെന്ന് തിയേറ്റർ മാനേജ്‌മെൻ്റിൽ നിന്നോ അഭിനേതാക്കളുടെ സംഘത്തിൽ നിന്നോ യാതൊരു വിവരവുമുണ്ടായിരുന്നില്ലെന്ന് ഡിസിപി മാധ്യമങ്ങളോട് പറഞ്ഞു. തിയേറ്റർ മാനേജ്‌മെൻ്റും തിരക്ക് നിയന്ത്രിക്കുന്നതിന് സുരക്ഷ സംബന്ധിച്ച് അധിക വ്യവസ്ഥകളൊന്നും ഏർപ്പെടുത്തിയിരുന്നില്ല.

Related Posts

നാളെ മുതൽ ട്രെയിൻ ടിക്കറ്റുകൾക്ക് വില കൂടും; പുതുക്കിയ നിരക്ക് അറിയാം
National

നാളെ മുതൽ ട്രെയിൻ ടിക്കറ്റുകൾക്ക് വില കൂടും; പുതുക്കിയ നിരക്ക് അറിയാം

June 30, 2025
ഒരു മാസത്തിനകം രാജ്യത്തെ പോസ്റ്റ് ഓഫീസുകൾ ഡിജിറ്റല്‍ ആകും
National

ഒരു മാസത്തിനകം രാജ്യത്തെ പോസ്റ്റ് ഓഫീസുകൾ ഡിജിറ്റല്‍ ആകും

June 28, 2025
വിമാനദുരന്തം കഴി‌‌ഞ്ഞ് ദിവസങ്ങൾക്കുള്ളിൽ ഓഫീസിൽ പാർട്ടി; നാല് മുതിർന്ന ഉദ്യോഗസ്ഥരെ പുറത്താക്കി എയർ ഇന്ത്യ
National

വിമാനദുരന്തം കഴി‌‌ഞ്ഞ് ദിവസങ്ങൾക്കുള്ളിൽ ഓഫീസിൽ പാർട്ടി; നാല് മുതിർന്ന ഉദ്യോഗസ്ഥരെ പുറത്താക്കി എയർ ഇന്ത്യ

June 28, 2025
ഓപ്പറേഷൻ സിന്ധു; ഇറാൻ ഇസ്രയേൽ സംഘർഷത്തിൽ ഇതുവരെ ഒഴിപ്പിച്ചത് 4415 ഇന്ത്യക്കാരെ
National

ഓപ്പറേഷൻ സിന്ധു; ഇറാൻ ഇസ്രയേൽ സംഘർഷത്തിൽ ഇതുവരെ ഒഴിപ്പിച്ചത് 4415 ഇന്ത്യക്കാരെ

June 27, 2025
അഹമ്മദാബാദ് വിമാനാപകടത്തിലെ നിർണായക വിവരം; ബ്ളാക് ബോക്‌സിലെ ഡാറ്റ ഡൗൺലോഡ് ചെയ്ത് വിശകലനം ആരംഭിച്ചു
National

അഹമ്മദാബാദ് വിമാനാപകടത്തിലെ നിർണായക വിവരം; ബ്ളാക് ബോക്‌സിലെ ഡാറ്റ ഡൗൺലോഡ് ചെയ്ത് വിശകലനം ആരംഭിച്ചു

June 26, 2025
ലഹരിക്കെതിരെ ഒരുമിച്ച് പൊരുതാം; ഇന്ന് അന്താരാഷ്ട്ര ലഹരി മരുന്ന് വിരുദ്ധ ദിനം
National

ലഹരിക്കെതിരെ ഒരുമിച്ച് പൊരുതാം; ഇന്ന് അന്താരാഷ്ട്ര ലഹരി മരുന്ന് വിരുദ്ധ ദിനം

June 26, 2025
Next Post
വീണ്ടും ന്യൂനമർദ സാധ്യത; കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയ മഴയ്ക്ക് സാധ്യത

വീണ്ടും ന്യൂനമർദ സാധ്യത; കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയ മഴയ്ക്ക് സാധ്യത

Recent News

കൊഴിക്കരപൂഴിക്കുന്നത്ത് പരേത നായ ശങ്കരന്റെ ഭാര്യ ലക്ഷ്മി നിര്യാതയായി

കൊഴിക്കരപൂഴിക്കുന്നത്ത് പരേത നായ ശങ്കരന്റെ ഭാര്യ ലക്ഷ്മി നിര്യാതയായി

June 30, 2025
ചങ്ങരംകുളം കാഞ്ഞിയൂർ കിഴക്കൂട്ട് വളപ്പിൽ മൊയ്തീൻ കുഞ്ഞ് (കുഞ്ഞുമോൻ ഹാജി )നിര്യാതനായി

ചങ്ങരംകുളം കാഞ്ഞിയൂർ കിഴക്കൂട്ട് വളപ്പിൽ മൊയ്തീൻ കുഞ്ഞ് (കുഞ്ഞുമോൻ ഹാജി )നിര്യാതനായി

June 30, 2025
ദമ്പതികള്‍ മരിച്ചനിലയില്‍,മൃതദേഹം കണ്ടെത്തിയത് കൈകള്‍ ടേപ്പ് കൊണ്ട് കെട്ടി, കെട്ടിപ്പിടിച്ച നിലയിൽ

ദമ്പതികള്‍ മരിച്ചനിലയില്‍,മൃതദേഹം കണ്ടെത്തിയത് കൈകള്‍ ടേപ്പ് കൊണ്ട് കെട്ടി, കെട്ടിപ്പിടിച്ച നിലയിൽ

June 30, 2025
നവജാത ശിശുക്കളെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവം: പ്രതികളായ പ്രതികളായ അനീഷയും ഭവിനും റിമാന്റില്‍

നവജാത ശിശുക്കളെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവം: പ്രതികളായ പ്രതികളായ അനീഷയും ഭവിനും റിമാന്റില്‍

June 30, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

Browse by Tags

17year old Adm death BUSINESS changaramkulam GOLD GOLD RATE malapuram Naveen Babu Palakkad accident Pp Divya Vadakkancherry latest ഗ്രനേഡ് കണ്ടെത്തി-മലപ്പുറം-ചങ്ങരംകുളത്ത് ചങ്ങരംകുളത്താണ് 17കാരി പ്രസവിച്ചത് മലപ്പുറത്ത് 17കാരി പ്രസവിച്ചു

Other Categories

  • Technology
  • Sports
  • Featured Stories
  • Business
  • Jobs
  • Properties
  • About Us
  • Privacy Policy
  • Disclaimer
  • Terms And Conditions
  • Contact Us

© 2025 CKM News - Website developed and managed by CePe DigiServ.

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

© 2025 CKM News - Website developed and managed by CePe DigiServ.