പൊന്നാനി: 37-ാമത് പൊന്നാനി ഉപജില്ലാ സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് പൊന്നാനി യു.ആർ.സി.യും വന്നേരിനാട് പ്രസ്സ് ഫോറവും സംയുക്തമായി സംഘടിപ്പിക്കുന്ന ചിത്രപ്രദർശനത്തിനും ഭിന്നശേഷി വിദ്യാർത്ഥികളുടെ മികവ് പ്രവർത്തനങ്ങളുടെ പ്രദർശനത്തിനും തുടക്കമായി.
പുതുപൊന്നാനി എം.ഐ. ഹയർ സെക്കൻഡറി സ്കൂൾ ഫോർ ഗേൾസിൽ ഒരുക്കിയ പ്രത്യേക പവലിയനിൽ വിഷ്വൽ ആർട്ടിസ്റ്റ് താജ് ബക്കർ ഉദ്ഘാടനം ചെയ്തു. പൊന്നാനി സബ് ജില്ലയിലെ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും മികച്ച ചിത്രങ്ങളാണ് പ്രദർശനത്തിൽ ഒരുക്കിയിരിക്കുന്നത്.
പ്രദർശനം ഇന്നും തുടരും.ഉദ്ഘാടന ചടങ്ങിൽ ബി.പി.സി സി റഫീഖ് അധ്യക്ഷനായി.സ്വാഗതസംഘം ജനറൽ കൺവീനർ വി.പി. അബ്ദുൾ മനാഫ്, വന്നേരിനാട് പ്രസ്സ് ഫോറം പ്രസിഡന്റ് രമേശ് അമ്പാരത്ത്, ജനറൽ സെക്രട്ടറി ഫാറൂഖ് വെളിയങ്കോട്, പ്രധാനാധ്യാപകൻ പി.പി ഷംസുദ്ദീൻ, പി.ടി.എ. പ്രസിഡന്റ് പി.വി. ഇബ്രാഹിം, ടി.കെ. സതീശൻ, പി സഫ്വാൻ,പ്രകരിമുല്ല, ത്വയ്യിബ് കെ.എ, ഇർഷാദ് ഖലീൽ ഇ.കെ., വി.കെ ശ്രീകാന്ത്, ഡിറ്റോ ഡെന്നി ടി., റാസി വി.ടി., വി.പി. പ്രത്യുഷ്, എം.ടി. ഷെരീഫ്, എ നസീറ, ചിത്രകലാധ്യാപകരായ വി ഷൈമ, ലാസ്യ, പ്രമോദ് പള്ളത്ത് സംബന്ധിച്ചു.







