മുംബൈ: ഗായിക റിമി ടോമി വിവാഹിതയായി. മുംബൈ മലയാളി ലിബിൻ മാത്യു ആണ് വരൻ. മുംബൈ ഡോംബിവലിയിലെ മാർത്തോമ പള്ളിയിൽ വെച്ചാണ് വിവാഹ ചടങ്ങുകൾ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ആണ് ചടങ്ങിൽ പങ്കെടുത്തത്. മുംബൈയിലെ ഡോംബിവല്ലിയിലാണ് വിവാഹം നടക്കുകയെന്ന് റിമി നേരത്തേ ആരാധകരെ അറിയിച്ചിരുന്നു. ലിബിൻ ജനിച്ചുവളർന്ന സ്ഥലമായതിനാലാണ് ഡോംബിവല്ലി തിരഞ്ഞെടുത്തത്.
വിവാഹവാർത്ത പുറത്തുവന്നതിനു പിന്നാലെ റിമി പങ്കുവച്ച കുറിപ്പും ആരാധകർക്കിടയിൽ ശ്രദ്ധ നേടിയിരുന്നു. ജീവിതത്തിൽ പ്രതീക്ഷിക്കാത്ത കാര്യങ്ങൾ മനോഹരമായ അനുഗ്രഹങ്ങളായി മാറാറുണ്ടെന്നും പുതിയൊരു അധ്യായം തുടങ്ങാൻ കാത്തിരിക്കുകയാണെന്നും താരം കുറിച്ചു.റിമിയുടെ ജീവിതത്തിലെ പുതിയ തുടക്കത്തിന് ആരാധകരും സുഹൃത്തുക്കളും ആശംസകൾ നേർന്നു. സംഗീതവേദികളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ ഗായികയുടെ പുതിയ ജീവിതയാത്രയ്ക്കും ആശംസകൾ നേരുകയാണ് ആരാധകർ







