ചങ്ങരംകുളം :രാജ്യത്ത് വർഗീയവിഭജനം അതിവേഗംനടക്കുമ്പോഴും കേരളം സാമുദായികസൗഹാർദ്ധത്തിന്റെ തലസ്ഥാനമായി രാജ്യത്തെ അടയാളപ്പെടുത്തുകയാണെന്ന് ന് പ്രമുഖ ചിന്തകയും മാധ്യമ പ്രവർത്തകയുമായഅർഫാഖാനംഷേർവാനി അഭിപ്രായപ്പെട്ടു നിലവിൽരാജ്യത്ത് ഭരണ പക്ഷം നടത്തുന്ന ബുൾഡോസർ രാജ് ഭരണഘടന ഘടനയെ വെല്ലു വിളിക്കുന്നതാണെന്നും അവർ പറഞ്ഞു
ചങ്ങരംകുളത് പൊന്നാനി എം എൽ എ കെ പി നൗഷാദലി യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബുൾഡോസർ രാജ്: വിറങ്ങലിക്കുന്ന മാനവികതയും നിയമവും’ എന്ന തലക്കെട്ടിൽ നടന്ന ദേശീയ സെമിനാരിൽ സംസാരിക്കുകയായിരുന്നു അർഫാ ഖാനം ഷെർവാണി
പൊന്നാനി എം.എൽ.എ കെ.പി. നൗഷാദ് അലിയുടെ പുതിയ ഓഫീസ് ഉദ്ഘാടനത്തോടനുബന്ധിച്ച് ചങ്ങരംകുളം ഗാലക്സി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സെമിനർ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾഉത്ഘാടനം ചെയ്തു വിവിധ സെഷനുകളിൽ
എഴുത്തുകാരൻ എൻ.എസ്. മാധവൻ, മാധ്യമപ്രവർത്തക അർഫ ഖാനം ഷെർവാണി, വിനോദ് കെ. ജോസ് എന്നിവർ സംസാരിച്ചു.
ബുൾഡോസർ നടപടികൾ രാജ്യത്തെ പൗരന്മാരുടെ ജീവിക്കാനുള്ള സ്വാതന്ത്രത്തെ ഇല്ലാതാകുന്ന ഭരണകൂട ഭീകരതയാണെന്നന്നും സെമിനാർ അഭിപ്രായപ്പെട്ടു കെ പി നൗഷാദലി എം എൽ എ ആമുഖ പ്രഭാഷണം നിർവഹിച്ചു.സംഘാടക സമിതി ചെയർമാൻ പി.പി. യൂസഫലി അധ്യക്ഷത വഹിച്ചു. കൺവീനർ പി.ടി. ഖാദർ സ്വാഗതവും .ഷകീർ ഒതളൂർ നന്ദിയും പറഞ്ഞു.







