കോഴിക്കോട്: അധ്യാപികമാര്‍ പ്രതികളായ വടകര എംഡിഎംഎ കേസിലെ മുഖ്യ പ്രതി വയനാട് സ്വദേശി ഷിന്റോ ഷിബു അറസ്റ്റില്‍. ഒളിവിലായിരുന്ന ഇയാളെ ഹൈദരാബാദില്‍ നിന്നാണ് അന്വേഷണ സംഘം പിടികൂടിയത്. എംഡിഎംഎ ഇടപാടുകളുടെ ആസൂത്രകൻ ഇയാളാണെന്നാണ് നിഗമനം. ഹൈദരാബാദ് പോലീന്റെ സഹായത്തോടെയാണ് കോഴിക്കോട് സിറ്റി പൊലീസ് പ്രതിയെ പിടികൂടിയത്. ലഹരിമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട് പ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍ വഴി ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ട്.
വടകരയില്‍ സഫ്വാന്‍ എന്ന യുവാവിനെ എംഡിഎംഎയുമായി പിടികൂടിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. അന്വേഷണത്തില്‍ അധ്യാപികമാരുടെ പങ്കും വെളിപ്പെടുകയായിരുന്നു. പേരാമ്പ്ര ബിആര്‍സിയിലെ സ്‌പെഷല്‍ എജ്യുക്കേറ്റര്‍ മരുതോങ്കര സ്വദേശി കീര്‍ത്തന (31), ചെരുവാളൂര്‍ സര്‍ക്കാര്‍ എല്‍പി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടിസം സെന്ററിലെ അധ്യാപിക കൂരാച്ചുണ്ട് ചെറുക്കാട്ട് സ്വദേശി കെ. കാവ്യ (29), പേരാമ്പ്ര ബിആര്‍സിയിലെ സ്‌പെഷല്‍ എജ്യുക്കേറ്റര്‍ ആവള കുട്ടോത്ത് വലിയപറമ്പില്‍ വി.പി നീഷ്മ (30), ഇരിട്ടി സ്വദേശിയും ഓണ്‍ലൈന്‍ ഡെലിവറി എജന്റുമായ ജിജില്‍ കുര്യാക്കോസ് തുടങ്ങിയവരും പിന്നാലെ അറസ്റ്റിലായിരുന്നു







