ചങ്ങരംകുളം:മൂക്കുതല ശ്രീ ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സംസ്ഥാന ദേശീയ കായികതാരങ്ങൾക്കുള്ള ആദരവ് സംഘടിപ്പിച്ചു.വാദ്യമേളത്തിന്റെ അകമ്പടിയോടെ കായികതാരങ്ങളെ സ്കൂളിലേക്ക് ആനയിച്ചു. തുടർന്ന് സ്കൂളിലെ ‘ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പിടിഎ പ്രസിഡന്റ് പ്രണവം പ്രസാദ് അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ അഷ്ഹർ പെരുമുക്ക് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ച ദേശീയ സംസ്ഥാന കായികതാരങ്ങൾക്കുള്ള സമ്മാനദാനം നടത്തി. മുൻ പ്രിൻസിപ്പാള്‍ മണികണ്ഠൻ സിവി,പ്രിൻസിപ്പാള്‍ അമ്പിളി ടീച്ചർ,പ്രധാന അധ്യാപിക ജീന ടീച്ചർ, പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ ആശംസകൾ അറിയിച്ചു.സ്കൂളിലെ കായിക പരിശീലകരായ കുമാർ ,ആഘോഷ് ,ഷാഹിൻ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.തികച്ചും പ്രൗഢഗംഭീരമായ ചടങ്ങിൽ കുമാർ നന്ദി അറിയിച്ചു.പിടിഎ അംഗങ്ങളായ, പി അനീസ് , സലീന അഷ്റഫ്, ബിന്ദു സജേഷ്, ജിഷ ,സുഹറ തുടങ്ങിയവര്‍ പങ്കെടുത്തു






