എടപ്പാള്‍:അകാലത്തിൽ പൊലിഞ്ഞ മാധ്യമപ്രവർത്തകനും വട്ടംകുളം എരുവപ്രക്കുന്ന് ബാപ്പുജി കലാവേദിയുടെ സ്ഥാപക സെക്രട്ടറിയുമായിരുന്ന സുരേഷ് ഇ നായരുടെ സ്മരണാർത്ഥം ബാപ്പുജി കലാവേദി അനുസ്മരണ സദസ്സ് നടത്തി.ഡിസിസി സെക്രട്ടറി ടി പി മുഹമ്മദ് ഉദ്ഘാടനം ചെയ്തു.കലാവേദി പ്രസിഡൻറ് ഫിറോസ്ഖാൻ അണ്ണക്കമ്പാട് അധ്യക്ഷത വഹിച്ചു.സെക്രട്ടറി ശ്രീജിത്ത് എരുവപ്ര,കെ കുഞ്ഞൻ, എൻ വി അഷറഫ്, ഇ പി നൗഷാദ്, ഇ എം ഷൗക്കത്തലി, മഹേഷ് വട്ടംകുളം, എം ടി മോഹനൻ, എ വി ഷറഫുദ്ദീൻ, എം വി മുഹമ്മദ്, ഇ പി റഷീദ്, ഷാഫി കൊട്ടിലിൽ, ശ്രീജ നാരായണൻ എന്നിവർ പ്രസംഗിച്ചു.







