• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, May 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ഓര്‍മയിലിന്നും മഞ്ഞള്‍ പ്രസാദം നെറ്റിയില്‍ ചാര്‍ത്തി നില്‍ക്കുന്ന പെണ്‍കുട്ടി; മോനിഷ വിടപറഞ്ഞിട്ട് 32 വര്‍ഷം

ckmnews by ckmnews
December 5, 2024
in Kerala
A A
ഓര്‍മയിലിന്നും മഞ്ഞള്‍ പ്രസാദം നെറ്റിയില്‍ ചാര്‍ത്തി നില്‍ക്കുന്ന പെണ്‍കുട്ടി; മോനിഷ വിടപറഞ്ഞിട്ട് 32 വര്‍ഷം
0
SHARES
323
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മുപ്പത്തിരണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആലപ്പുഴ ചേര്‍ത്തലയിലുണ്ടായ വാഹനാപകടം കവര്‍ന്നത് മലയാളികള്‍ ഹൃദയത്തിലേറ്റിയ ഒരു താരത്തെയാണ്. അഭിനയശൈലിയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ നടി മോനിഷ. ഇരുപത്തൊന്നാം വയസ്സില്‍ വിടവാങ്ങിയെങ്കിലും മോനിഷയുടെ ശക്തമായ കഥാപാത്രങ്ങള്‍ ഇന്നും പ്രേക്ഷക ഹൃദയങ്ങളില്‍ ജീവിക്കുന്നു.ഒരു നിറചിരിയോടെ മലയാളിയുടെ മനസില്‍ ഇടം നേടിയ നടിയാണ് മോനിഷ. ചുരുങ്ങിയ കാലം കൊണ്ട് ശക്തമായ കഥാപാത്രങ്ങള്‍ ഭാഗ്യം ചെയ്ത നടിയെന്ന് പേരുകേട്ട നടി. നഖക്ഷതങ്ങളിലെ ഗൗരിയും ഋതുഭേദത്തിലെ തങ്കമണിയും കടവിലെ ദേവിയും കമലദളത്തിലെ മാളവികയും കുടുംബസമേതത്തിലെ തുളസിയും വേനല്‍ക്കിനാവുകളിലെ നളിനിയുമൊക്കെ ഇന്നും അനശ്വരമായി നിലനില്‍ക്കുകയാണ്.പതിനഞ്ചാം വയസ്സില്‍ എംടി വാസുദേവന്‍ നായര്‍-ഹരിഹരന്‍ ടീമിന്റെ നഖക്ഷതങ്ങളിലൂടെയാണ് സിനിമാ രേഗത്തേക്ക് മോനിഷയുടെ അരങ്ങേറ്റം. ആദ്യ ചിത്രത്തിലെ അഭിനയത്തിന് തന്നെ 1987ലെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം മോനിഷയ്ക്ക് നേടാനായി. നാരായണന്‍ ഉണ്ണിയുടേയും ശ്രീദേവി ഉണ്ണിയുടെയും മകളായ മോനിഷയെ സിനിമയിലെത്തിച്ചത് കുടുംബസുഹൃത്തും എഴുത്തുകാരനുമായ എം ടി വാസുദേവന്‍ നായര്‍ തന്നെയായിരുന്നു.കരിയറില്‍ തിളങ്ങി നില്‍ക്കുമ്പോള്‍ 1992-ലായിരുന്നു ആ അപ്രതീക്ഷിത വിടവാങ്ങല്‍. ചെപ്പടിവിദ്യ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ആലപ്പുഴ ചേര്‍ത്തലയില്‍ വെച്ചുനടന്ന വാഹനാപകടം മോനിഷയുടെ ജീവന്‍ കവര്‍ന്നു. ഒരു മനോഹര ഈണം പോലെ മോനിഷ ഇന്നും ജീവിക്കുന്നു. അവര്‍ അഭിനയിച്ച് ഫലിപ്പിച്ച കഥാപാത്രങ്ങളിലൂടെ.

Related Posts

ഗണ്‍മാന്‍മാരുടെ മര്‍ദനം; എസ്‌ഐടി റിപ്പോര്‍ട്ട് കൈമാറി; മര്‍ദനം ചട്ട വിരുദ്ധം; ഗണ്‍മാന്‍മാര്‍ ഇടപെടേണ്ട സാഹചര്യമില്ലായിരുന്നു
Kerala

ഗണ്‍മാന്‍മാരുടെ മര്‍ദനം; എസ്‌ഐടി റിപ്പോര്‍ട്ട് കൈമാറി; മര്‍ദനം ചട്ട വിരുദ്ധം; ഗണ്‍മാന്‍മാര്‍ ഇടപെടേണ്ട സാഹചര്യമില്ലായിരുന്നു

May 25, 2026
94
‘മന്ത്രി ഉറപ്പു നൽകി, സർക്കാർ ജോലിയും അർഹമായ നഷ്ടപരിഹാരവും’; നീതി ലഭിച്ചുവെന്ന് ഹർഷിന
Kerala

‘മന്ത്രി ഉറപ്പു നൽകി, സർക്കാർ ജോലിയും അർഹമായ നഷ്ടപരിഹാരവും’; നീതി ലഭിച്ചുവെന്ന് ഹർഷിന

May 25, 2026
388
സമഗ്ര ശിക്ഷാ കേരളയ്ക്ക് ഫണ്ട് അനുവദിച്ച് കേന്ദ്രസർക്കാർ; 240 കോടി രൂപ കൂടി അനുവദിക്കാൻ ധാരണ
Kerala

സമഗ്ര ശിക്ഷാ കേരളയ്ക്ക് ഫണ്ട് അനുവദിച്ച് കേന്ദ്രസർക്കാർ; 240 കോടി രൂപ കൂടി അനുവദിക്കാൻ ധാരണ

May 25, 2026
41
ഉദ്യോഗാർത്ഥികൾക്ക് ആശ്വാസം: റാങ്ക് ലിസ്റ്റുകൾ നീട്ടാനുള്ള ശുപാർശ അംഗീകരിച്ച് പിഎസ്‌സി
Kerala

ഉദ്യോഗാർത്ഥികൾക്ക് ആശ്വാസം: റാങ്ക് ലിസ്റ്റുകൾ നീട്ടാനുള്ള ശുപാർശ അംഗീകരിച്ച് പിഎസ്‌സി

May 25, 2026
26
ഷുഹൈബ് വധക്കേസ്: ആകാശ് തില്ലങ്കേരി ഉള്‍പ്പെടെ മുഴുവന്‍ പ്രതികളുടെയും ജാമ്യം റദ്ദ് ചെയ്തു
Kerala

ഷുഹൈബ് വധക്കേസ്: ആകാശ് തില്ലങ്കേരി ഉള്‍പ്പെടെ മുഴുവന്‍ പ്രതികളുടെയും ജാമ്യം റദ്ദ് ചെയ്തു

May 25, 2026
164
അട്ടപ്പാടി മധുവധക്കേസ്; പന്ത്രണ്ട് പ്രതികൾക്ക് ജീവപര്യന്തം
Kerala

അട്ടപ്പാടി മധുവധക്കേസ്; പന്ത്രണ്ട് പ്രതികൾക്ക് ജീവപര്യന്തം

May 25, 2026
110
Next Post
മുന്നില്‍ പൊലീസുണ്ടേ…’ യാത്രക്കാര്‍ക്ക് പുതിയ അപ്‌ഡേഷനുമായി ഗൂഗിള്‍ മാപ്പ്

മുന്നില്‍ പൊലീസുണ്ടേ…' യാത്രക്കാര്‍ക്ക് പുതിയ അപ്‌ഡേഷനുമായി ഗൂഗിള്‍ മാപ്പ്

Recent News

“നന്മയുടെ സഹവർത്തിത്വം”: ഏ.ടി. അലിയുടെ പുസ്തകം പ്രകാശനം ചെയ്തു

“നന്മയുടെ സഹവർത്തിത്വം”: ഏ.ടി. അലിയുടെ പുസ്തകം പ്രകാശനം ചെയ്തു

May 26, 2026
29
എടപ്പാള്‍ നടുവട്ടത്ത് കാര്‍ ട്രക്കിലിടിച്ച് മറിഞ്ഞ് ഒരാള്‍ക്ക് പരിക്കേറ്റു

എടപ്പാള്‍ നടുവട്ടത്ത് കാര്‍ ട്രക്കിലിടിച്ച് മറിഞ്ഞ് ഒരാള്‍ക്ക് പരിക്കേറ്റു

May 26, 2026
218
25 നിർധന കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റ് വിതരണം ചെയ്തു

25 നിർധന കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റ് വിതരണം ചെയ്തു

May 26, 2026
32
മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി വാര്യർ മൂലയും പരിസര പ്രദേശങ്ങളും ശുചീകരണം നടത്തി

മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി വാര്യർ മൂലയും പരിസര പ്രദേശങ്ങളും ശുചീകരണം നടത്തി

May 25, 2026
16
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025