കുന്നംകുളം: തൃശൂർ റവന്യൂ ജില്ല സ്കൂൾ കലോത്സവം കുന്നംകുളത്ത് എംഎൽഎ എസി മൊയ്തീൻ ഉദ്ഘാടനം ചെയ്തു. കുന്നംകുളം നഗരസഭാ ചെയർപേഴ്സൺ സീതാ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.തൃശൂർ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, പ്രശസ്ത കവി, ഗാനരചയിതാവ് റഫീഖ് അഹമ്മദ്, തൃശ്ശൂർ വിദ്യാഭ്യാസ ഉപ ഡയറക്ടർ അജിതകുമാരി, നഗരസഭാ കൗൺസിലർമാർ, ജില്ലാ പഞ്ചായത്ത് പ്രതിനിധികൾ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.വൈവിധ്യമാർന്ന കലാ-സാംസ്കാരിക പരിപാടികൾക്കും മത്സരങ്ങൾക്കും തുടക്കം കുറിച്ച കലോത്സവം, വിദ്യാർത്ഥികളുടെ ഭാവി കലാപ്രതിഭകളെ കണ്ടെത്താനുള്ള വേദിയാകുമെന്ന് പ്രമുഖർ അഭിപ്രായപ്പെട്ടു.










