• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, May 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

എനിക്കൊരു ചീത്തപ്പേര് ഉണ്ടാക്കിത്തന്നതിന് നല്ല നമസ്‌കാരം’; പത്രവാർത്തയിൽ ഫോട്ടോ മാറി നല്‍കിയതിനെതിരെ പരാതിയുമായി നടൻ മണികണ്ഠൻ

ckmnews by ckmnews
December 5, 2024
in Kerala
A A
എനിക്കൊരു ചീത്തപ്പേര് ഉണ്ടാക്കിത്തന്നതിന് നല്ല നമസ്‌കാരം’; പത്രവാർത്തയിൽ ഫോട്ടോ മാറി നല്‍കിയതിനെതിരെ പരാതിയുമായി നടൻ മണികണ്ഠൻ
0
SHARES
602
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

അനധികൃധ സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട പത്ര റിപ്പോർട്ടിൽ തന്റെ ഫോട്ടോ മാറി നൽകിയതിനെതിരെ പരാതിയുമായി നടൻ മണികണ്ഠൻ രാജൻ. പത്രത്തില്‍ തന്റെ ഫോട്ടോ ദുരുപയോഗം ചെയ്തതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മണികണ്ഠൻ അറിയിച്ചു. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിലാണ് ഇക്കാര്യം താരം അറിയിച്ചിരിക്കുന്നത്.അനധികൃത സ്വത്ത് സമ്പാദനക്കേസ്: നടന്‍ മണികണ്ഠന് സസ്‌പെന്‍ഷന്‍’ എന്ന വാര്‍ത്തയിലാണ് നടന്‍ മണികണ്ഠന്‍ ആചാരിയുടെ ചിത്രം നല്‍കിയിരിക്കുന്നത്. മലപ്പുറം എഡിഷനിലെ വാര്‍ത്തയിലായിരുന്നു ഇത്. കെ.മണികണ്ഠന് പകരം നല്‍കിയത് മണികണ്ഠന്‍ ആചാരിയുടെ ചിത്രമാണ്.വേണ്ടത്ര ശ്രദ്ധയില്ലാതെ വാര്‍ത്ത നല്‍കിയത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ശക്തമായ വിമര്‍ശനമുയര്‍ന്നിരുന്നു. അതിനു പിന്നാലെയാണ് മണികണ്ഠന്‍ ആചാരി പത്രത്തിനെതിരെ രംഗത്തെത്തിയത്.ഫോട്ടോ ദുരുപയോഗം ചെയ്തത് വളരെയധികം ബാധിച്ചു. അടുത്ത മാസം ചെയ്യേണ്ട തമിഴ് സിനിമയുടെ കണ്‍ട്രോളര്‍ എന്നെ വിളിച്ചപ്പോഴാണ് വിവരം അറിഞ്ഞത്. നിങ്ങള്‍ അറസ്റ്റിലായെന്ന് കേരളത്തിലെ ഒരു സുഹൃത്ത് പറഞ്ഞ് അറിഞ്ഞു. അവര്‍ക്ക് വിളിക്കാന്‍ തോന്നിയത് കൊണ്ട് മനസ്സിലായി അത് ഞാനല്ലെന്ന് -മണികണ്ഠന്‍ പറഞ്ഞു.അയാള്‍ അറസ്റ്റിലായി വേറൊരാളെ കാസ്റ്റ് ചെയ്യാം എന്ന് അവര്‍ ആലോചിച്ചിരുന്നെങ്കില്‍ എന്റെ അവസരവും നഷ്ടപ്പെട്ടേനെ. ഇനിയെത്ര അവസരം നഷ്ടപ്പെടുമെന്ന് അറിയില്ല. നിയമപരമായി മുന്നോട്ടുപോകും. ജീവിതത്തില്‍ ഇതുവരെ ഒരു ചീത്തപ്പേരും ഉണ്ടാക്കിയിട്ടില്ല.അതുണ്ടാക്കാതിരിക്കാനുള്ള ജാഗ്രത എന്റെ ജീവിതത്തിലെ ഓരോ നിമിഷത്തിലും ഉണ്ട്. വളരെ എളുപ്പത്തില്‍ എനിക്കൊരു ചീത്തപ്പേര് ഉണ്ടാക്കിത്തന്നവർക്ക് ഒരിക്കല്‍ കൂടി ഒരു നല്ല നമസ്‌കാരവും നന്ദിയും അറിയിക്കുന്നുവെന്ന് വിഡിയോ സന്ദേശത്തില്‍ മണികണ്ഠന്‍ പറഞ്ഞു.

Related Posts

ഗണ്‍മാന്‍മാരുടെ മര്‍ദനം; എസ്‌ഐടി റിപ്പോര്‍ട്ട് കൈമാറി; മര്‍ദനം ചട്ട വിരുദ്ധം; ഗണ്‍മാന്‍മാര്‍ ഇടപെടേണ്ട സാഹചര്യമില്ലായിരുന്നു
Kerala

ഗണ്‍മാന്‍മാരുടെ മര്‍ദനം; എസ്‌ഐടി റിപ്പോര്‍ട്ട് കൈമാറി; മര്‍ദനം ചട്ട വിരുദ്ധം; ഗണ്‍മാന്‍മാര്‍ ഇടപെടേണ്ട സാഹചര്യമില്ലായിരുന്നു

May 25, 2026
94
‘മന്ത്രി ഉറപ്പു നൽകി, സർക്കാർ ജോലിയും അർഹമായ നഷ്ടപരിഹാരവും’; നീതി ലഭിച്ചുവെന്ന് ഹർഷിന
Kerala

‘മന്ത്രി ഉറപ്പു നൽകി, സർക്കാർ ജോലിയും അർഹമായ നഷ്ടപരിഹാരവും’; നീതി ലഭിച്ചുവെന്ന് ഹർഷിന

May 25, 2026
389
സമഗ്ര ശിക്ഷാ കേരളയ്ക്ക് ഫണ്ട് അനുവദിച്ച് കേന്ദ്രസർക്കാർ; 240 കോടി രൂപ കൂടി അനുവദിക്കാൻ ധാരണ
Kerala

സമഗ്ര ശിക്ഷാ കേരളയ്ക്ക് ഫണ്ട് അനുവദിച്ച് കേന്ദ്രസർക്കാർ; 240 കോടി രൂപ കൂടി അനുവദിക്കാൻ ധാരണ

May 25, 2026
43
ഉദ്യോഗാർത്ഥികൾക്ക് ആശ്വാസം: റാങ്ക് ലിസ്റ്റുകൾ നീട്ടാനുള്ള ശുപാർശ അംഗീകരിച്ച് പിഎസ്‌സി
Kerala

ഉദ്യോഗാർത്ഥികൾക്ക് ആശ്വാസം: റാങ്ക് ലിസ്റ്റുകൾ നീട്ടാനുള്ള ശുപാർശ അംഗീകരിച്ച് പിഎസ്‌സി

May 25, 2026
26
ഷുഹൈബ് വധക്കേസ്: ആകാശ് തില്ലങ്കേരി ഉള്‍പ്പെടെ മുഴുവന്‍ പ്രതികളുടെയും ജാമ്യം റദ്ദ് ചെയ്തു
Kerala

ഷുഹൈബ് വധക്കേസ്: ആകാശ് തില്ലങ്കേരി ഉള്‍പ്പെടെ മുഴുവന്‍ പ്രതികളുടെയും ജാമ്യം റദ്ദ് ചെയ്തു

May 25, 2026
164
അട്ടപ്പാടി മധുവധക്കേസ്; പന്ത്രണ്ട് പ്രതികൾക്ക് ജീവപര്യന്തം
Kerala

അട്ടപ്പാടി മധുവധക്കേസ്; പന്ത്രണ്ട് പ്രതികൾക്ക് ജീവപര്യന്തം

May 25, 2026
111
Next Post
മസ്ജിദുകൾക്ക് നേരെയുള്ള കയ്യേറ്റത്തിൽ പ്രതിഷേധിച്ച് നൈറ്റ് മാർച്ച് നടത്തി

മസ്ജിദുകൾക്ക് നേരെയുള്ള കയ്യേറ്റത്തിൽ പ്രതിഷേധിച്ച് നൈറ്റ് മാർച്ച് നടത്തി

Recent News

“നന്മയുടെ സഹവർത്തിത്വം”: ഏ.ടി. അലിയുടെ പുസ്തകം പ്രകാശനം ചെയ്തു

“നന്മയുടെ സഹവർത്തിത്വം”: ഏ.ടി. അലിയുടെ പുസ്തകം പ്രകാശനം ചെയ്തു

May 26, 2026
32
എടപ്പാള്‍ നടുവട്ടത്ത് കാര്‍ ട്രക്കിലിടിച്ച് മറിഞ്ഞ് ഒരാള്‍ക്ക് പരിക്കേറ്റു

എടപ്പാള്‍ നടുവട്ടത്ത് കാര്‍ ട്രക്കിലിടിച്ച് മറിഞ്ഞ് ഒരാള്‍ക്ക് പരിക്കേറ്റു

May 26, 2026
231
25 നിർധന കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റ് വിതരണം ചെയ്തു

25 നിർധന കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റ് വിതരണം ചെയ്തു

May 26, 2026
36
മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി വാര്യർ മൂലയും പരിസര പ്രദേശങ്ങളും ശുചീകരണം നടത്തി

മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി വാര്യർ മൂലയും പരിസര പ്രദേശങ്ങളും ശുചീകരണം നടത്തി

May 25, 2026
17
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025