എടപ്പാൾ: വള്ളത്തോൾ വിദ്യാപീഠത്തിൽ ഒക്ടോബർ 14, 15, 16 തീയതികളിൽ നടക്കുന്ന വള്ളത്തോൾ അക്കിത്തം സാഹിത്യോത്സവത്തിൽ സമ്മാനിക്കുന്ന പൗർണമി പുരസ്‌കാരത്തിന് കോട്ടയം സ്വദേശിനി ഡോ. രമ്യ ഗോകുലനാഥൻ അർഹയായി. 10,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സാഹിത്യോത്സവത്തിന്റെ ഭാഗമായി സെമിനാറുകൾ, പ്രഭാഷണങ്ങൾ, പുരസ്‌കാരദാന ചടങ്ങുകൾ, വിവിധ കലാപരിപാടികൾ എന്നിവ സംഘടിപ്പിക്കും. സാംസ്കാരിക മേഖലയിലെ പ്രമുഖ എഴുത്തുകാരും കലാകാരന്മാരും പരിപാടിയിൽ പങ്കാളികളാകും.







