എടപ്പാൾ: എയർ കണ്ടീഷനിങ്, റഫ്രിജറേഷൻ മേഖലയിലെ തൊഴിലാളി സംഘടനയായ എച്ച്.വി.എ.സി.ആർ. ഇ.എ. (കേരള) പൊന്നാനി താലൂക്ക് പൊതുയോഗം വട്ടംകുളം പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് കോൺഫറൻസ് ഹാളിൽ നടന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് ബിജു കക്കാട് യോഗം ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് സക്കീർ അയിലക്കാട് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
കുത്തക കമ്പനികളുടെ കടന്നുകയറ്റവും പുതിയ നയങ്ങളും മേഖലയിലെ തൊഴിലാളികളുടെ തൊഴിലും വരുമാനവും പ്രതിസന്ധിയിലാക്കുന്നതായി യോഗം ആശങ്ക രേഖപ്പെടുത്തി. മാറുന്ന സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പരിശീലനങ്ങൾ തുടരണമെന്നും തൊഴിലാളികളുടെ പ്രശ്നങ്ങളിൽ സംഘടന ശക്തമായി ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു.
സംഘടനയുടെ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി സനദ് കുമ്പിടിയും കണക്കുകൾ താലൂക്ക് ട്രഷറർ സതീഷ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന ഭരണസമിതി അംഗം ധനേഷ് കോഴിക്കോട് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി സൈതാലിക്കുട്ടി ചടങ്ങിൽ വിശിഷ്ട വ്യക്തിത്വങ്ങളെ ആദരിച്ചു. ഇൻഷുറൻസ്, സഹായനിധി അവലോകനം താലൂക്ക് എക്സിക്യൂട്ടീവ് അംഗം നിഷാദ് സിൻസിയർ നിർവഹിച്ചു.
ജില്ലാ ട്രഷറർ ബാബു എടപ്പാൾ സ്വാഗതവും, തിരൂർ താലൂക്ക് പ്രസിഡന്റ് കോയ കുറുക്കോൾ, തമ്പി പോൾ, നന്ദൻ രാങ്ങാട്ടൂർ, രഞ്ജിത്ത് പന്താവൂർ, സത്യൻ എടപ്പാൾ, ശ്രീജിത്ത് വെള്ളാളൂർ, ബിജു എം.പി. തുടങ്ങിയവർ ആശംസകളും നേർന്നു.







