• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, November 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരേ കോൺഗ്രസ് കേരള ഘടകത്തിന്റെ എക്സ് പോസ്റ്റ്; ഉടനടി പിൻവലിച്ചു, ചുമതലക്കാരനെ നീക്കി

ckmnews by ckmnews
October 13, 2026
in UPDATES
A A
സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരേ കോൺഗ്രസ് കേരള ഘടകത്തിന്റെ എക്സ് പോസ്റ്റ്; ഉടനടി പിൻവലിച്ചു, ചുമതലക്കാരനെ നീക്കി
0
SHARES
174
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരേ സാമൂഹികമാധ്യമമായ എക്‌സിൽ പോസ്റ്റിട്ട് കേരളത്തിലെ കോൺഗ്രസ്. ചീഫ് ജസ്റ്റിസ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു പോസ്റ്റ്. വിമർശനമുയർന്നതോടെ പോസ്റ്റ് പിൻവലിച്ചു. എക്‌സ് അക്കൗണ്ട് കൈകാര്യംചെയ്യുന്നവർക്ക് സംഭവിച്ച വീഴ്ചയാണെന്നാണ് ഔദ്യോഗിക വിശദീകരണം.ഡൽഹിയിൽ ആയിരക്കണക്കിന് പ്രതിഷേധക്കാരുടെ അകമ്പടിയോടെ സുപ്രീംകോടതിയിലെത്തി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി റിട്ട് ഹർജി ഫയൽ ചെയ്യാനിരിക്കെയായിരുന്നു സംസ്ഥാനത്തെ കോൺഗ്രസിന്റെ എക്‌സ് അക്കൗണ്ടിൽ ഈ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. സൂര്യകാന്തിന് ക്രമസമാധാന ചുമതല നോക്കാൻ കഴിയുന്നില്ലെങ്കിൽ ജോലി രാജിവെച്ചുപോകണമെന്നും അതിനു കഴിയുന്ന മറ്റൊരാളെ ഞങ്ങൾ കണ്ടെത്തിക്കൊള്ളാമെന്നുമായിരുന്നു പോസ്റ്റ്.

‘പ്രിയ സൂര്യകാന്ത്, ക്രമസമാധാന ചുമതല പാലിക്കാൻ നിങ്ങളെക്കൊണ്ട് കഴിയില്ലെങ്കിൽ ഉടൻ രാജിവെച്ചൊഴിയൂ, അതിനു കഴിയുന്ന മറ്റൊരാളെ ഞങ്ങൾ കണ്ടെത്തിക്കൊള്ളാം’ എന്നായിരുന്നു പോസ്റ്റ്. ഇത് ദേശീയമാധ്യമങ്ങളിലടക്കം വാർത്തയായതോടെ കോൺഗ്രസ് ഹൈക്കമാൻഡ് ഇടപെട്ട് പിൻവലിപ്പിച്ചു. പിന്നാലെ വിവാദ പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കിയെന്ന് കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് വാർത്താക്കുറിപ്പിറക്കി.

കെ.പി.സി.സി. നേതൃത്വത്തിന്റെ അറിവോ സമ്മതമോ കൂടിയാലോചനയോ ഇല്ലാതെയാണ് ഔദ്യോഗിക പേജിലൂടെ ഈ പോസ്റ്റിട്ടതെന്നും വിവേകശൂന്യമായ ഈ കൃത്യം നിർവഹിച്ച വ്യക്തിയെ ചുമതലയിൽനിന്ന് നീക്കിയെന്നുമാണ് കെ.പി.സി.സി. അറിയിക്കുന്നത്. പോസ്റ്റ് സംബന്ധിച്ച സാഹചര്യം കെ.പി.സി.സി. പരിശോധിക്കും. കോടതിയുടെ നിഷ്പക്ഷത സംബന്ധിച്ച് കോൺഗ്രസ് പാർട്ടിക്ക് ഒരുവിധ അഭിപ്രായവ്യത്യാസവുമില്ല. ഇതിന് വിരുദ്ധമായ അഭിപ്രായം പ്രകടിപ്പിക്കുന്ന സാമൂഹിക മാധ്യമ പോസ്റ്റുകൾ കെ.പി.സി.സി.യുടെ നിലപാടല്ലെന്നും സണ്ണി ജോസഫ് അറിയിച്ചു.

Related Posts

കൊഴിക്കര താമസിക്കുന്ന വകയില്‍ മാനു എന്ന സെയ്തലവി നിര്യാതനായി
UPDATES

കൊഴിക്കര താമസിക്കുന്ന വകയില്‍ മാനു എന്ന സെയ്തലവി നിര്യാതനായി

November 27, 2026
257
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; ഇന്ന് 6 ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്
UPDATES

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; ഇന്ന് 6 ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്

November 27, 2026
32
നന്നംമ്മുക്ക് പഞ്ചായത്ത് കൃഷിഭവനിൽ കുറ്റി കുരുമുളക് വിതരണം നടത്തി
UPDATES

നന്നംമ്മുക്ക് പഞ്ചായത്ത് കൃഷിഭവനിൽ കുറ്റി കുരുമുളക് വിതരണം നടത്തി

November 27, 2026
46
പാവിട്ടപുറം എ.ആർ. എച്ച്.എസ്.എസിൽ ‘ഫ്രീ ബീയിങ് മി’ ബോധവൽക്കരണ ക്ലാസ്
UPDATES

പാവിട്ടപുറം എ.ആർ. എച്ച്.എസ്.എസിൽ ‘ഫ്രീ ബീയിങ് മി’ ബോധവൽക്കരണ ക്ലാസ്

November 27, 2026
11
ലസ്സൺ ലെൻസ് ഇന്റഗ്രേറ്റഡ് ക്യാമ്പസ് ഏഴാമത് കോൺസിറ്റ് അന്താരാഷ്ട്ര സമ്മേളനം 28ന് നടക്കും
UPDATES

ലസ്സൺ ലെൻസ് ഇന്റഗ്രേറ്റഡ് ക്യാമ്പസ് ഏഴാമത് കോൺസിറ്റ് അന്താരാഷ്ട്ര സമ്മേളനം 28ന് നടക്കും

November 27, 2026
30
ആരോഗ്യനവോത്ഥാനത്തിന് പുതിയ മാതൃക; MEC7 പ്രവർത്തകരെ ലെസ്സൺ ലെൻസ് ആദരിക്കുന്നു
UPDATES

ആരോഗ്യനവോത്ഥാനത്തിന് പുതിയ മാതൃക; MEC7 പ്രവർത്തകരെ ലെസ്സൺ ലെൻസ് ആദരിക്കുന്നു

November 27, 2026
48
Next Post
ഓംപ്രകാശ് മാത്തൂർ കേരളത്തിന്റെ പുതിയ ഗവർണർ; രാജേന്ദ്ര ആർലേക്കർ തമിഴ്നാട് ഗവർണറാകും

ഓംപ്രകാശ് മാത്തൂർ കേരളത്തിന്റെ പുതിയ ഗവർണർ; രാജേന്ദ്ര ആർലേക്കർ തമിഴ്നാട് ഗവർണറാകും

Recent News

‘ചോര സാക്ഷി പ്രവർത്തകർ കൂടെയുണ്ട്’; ഷാഫി പറമ്പിലിനെ അനുകൂലിച്ച് കോഴിക്കോട്ടും ഫ്ളക്‌സുകൾ

‘ചോര സാക്ഷി പ്രവർത്തകർ കൂടെയുണ്ട്’; ഷാഫി പറമ്പിലിനെ അനുകൂലിച്ച് കോഴിക്കോട്ടും ഫ്ളക്‌സുകൾ

November 27, 2026
16
ഗുരുവായൂർ വെർച്വൽ ക്യൂ ബുക്കിങ് നിർത്തിവച്ചു

ഗുരുവായൂർ വെർച്വൽ ക്യൂ ബുക്കിങ് നിർത്തിവച്ചു

November 27, 2026
38
ഭിന്നശേഷി വാരാചരണത്തിന് എടപ്പാളിൽ തുടക്കമായി

ഭിന്നശേഷി വാരാചരണത്തിന് എടപ്പാളിൽ തുടക്കമായി

November 27, 2026
0
കസ്റ്റംസ് ഉദ്യോഗസ്ഥനെന്ന വ്യാജേന ലക്ഷങ്ങളുടെ തട്ടിപ്പ്; 30കാരൻ തിരൂർ പോലീസിന്റെ പിടിയിൽ

കസ്റ്റംസ് ഉദ്യോഗസ്ഥനെന്ന വ്യാജേന ലക്ഷങ്ങളുടെ തട്ടിപ്പ്; 30കാരൻ തിരൂർ പോലീസിന്റെ പിടിയിൽ

November 27, 2026
35
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025