ചങ്ങരംകുളം:കോഴിക്കോട്ടേക്ക് സ്ഥലം മാറിപ്പോകുന്ന നന്നംമുക്ക് LSGD അസിസ്റ്റന്റ് എഞ്ചിനീയർ അജയ് അശോകിന് എ.എൻ.ജി.സി.എ (ANGCA – ആലങ്കോട് നന്നംമുക്ക് ഗവൺമെന്റ് കോൺട്രാക്‌റ്റേഴ്‌സ് അസോസിയേഷൻ) ഉപഹാരം നൽകി യാത്രയയപ്പ് നൽകി.ചങ്ങരംകുളം ഫുഡ് സിറ്റിയിൽ വെച്ച് നടന്ന ചടങ്ങിൽ സംഘടനയുടെ ഭാരവാഹികളും പ്രമുഖ കരാറുകാരും പങ്കെടുത്തു.നന്നംമുക്ക് ഗ്രാമപഞ്ചായത്തിലെ വികസന പ്രവർത്തനങ്ങളിൽ അദ്ദേഹം നൽകിയ മികച്ച സേവനങ്ങളെയും കരാറുകാരുമായി പുലർത്തിയ നല്ല ബന്ധത്തെയും ചടങ്ങിൽ സന്നിഹിതരായവർ അനുസ്മരിക്കുകയും അദ്ദേഹത്തിന് ആശംസകൾ നേർന്നു യാത്രയാക്കുകയും ചെയ്തു.






