• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 10, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

സിജെപി പ്രതിഷേധത്തിന് അനുമതിയില്ല;തലസ്ഥാനത്ത് 20,000 സുരക്ഷാ ഉദ്യോഗസ്ഥർ; 12 തടങ്കൽ കേന്ദ്രങ്ങൾ തുറന്ന് ഡൽഹി പൊലീസ്

ckmnews by ckmnews
October 10, 2026
in UPDATES
A A
സിജെപി പ്രതിഷേധത്തിന് അനുമതിയില്ല;തലസ്ഥാനത്ത് 20,000 സുരക്ഷാ ഉദ്യോഗസ്ഥർ; 12 തടങ്കൽ കേന്ദ്രങ്ങൾ തുറന്ന് ഡൽഹി പൊലീസ്
0
SHARES
2
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് സിജെപി നാളെ ഡൽഹിയിൽ പ്രതിഷേധസമരം സംഘടിപ്പിക്കുന്നു. ജന്തർ മന്ദറിലേക്ക് രാവിലെ 10 മണിക്ക് എല്ലാവരും എത്തിച്ചേരണമെന്നാണ് സിജെപിയുടെ ആഹ്വാനം. ‘ജനാധിപത്യത്തെ രക്ഷിക്കാനുള്ള അന്തിമവിളി’ (ഫൈനൽ കാൾ ടു സേവ് ഡെമോക്രസി) എന്നാണ് ഈ പ്രതിഷേധത്തെ സിജെപി വിശേഷിപ്പിച്ചിരിക്കുന്നത്.

അതേസമയം, സിജെപി സമരത്തെ നേരിടാൻ ശക്തമായ നടപടികളോടെ ഡൽഹി പൊലീസും രം​ഗത്തെത്തി. ജന്തർ മന്തറിൽ നടത്താൻ നിശ്ചയിച്ച പ്രതിഷേധത്തിന് പൊലീസ് അനുമതി നിഷേധിച്ചു. മുൻകാലങ്ങളിലെ ക്രമസമാധാന പ്രശ്നങ്ങളും സുരക്ഷയെയും ഗതാഗതത്തെയും ബാധിക്കാനുള്ള സാധ്യതയും ചൂണ്ടിക്കാട്ടിയാണ് പൊലീസ് പ്രതിഷേധത്തിന് അനുമതി നിഷേധിച്ചത്. അനുമതിയില്ലാതെ ആളുകൾ കൂട്ടംകൂടുന്നത് തടയാനും ക്രമസമാധാന നില ഉറപ്പാക്കാനുമായി ഡൽഹി, സെൻട്രൽ ഡൽഹി മേഖലകളിലും അതിർത്തികളിലുമായി ഇരുപതിനായിരത്തിലേറെ സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. പ്രതിഷേധക്കാരെ പാർപ്പിക്കുന്നതിനായി 12 താൽക്കാലിക തടങ്കൽ കേന്ദ്രങ്ങളും സജ്ജമാക്കി.

വിലക്ക് മറികടന്ന് സിജെപി പ്രവർത്തകർ തലസ്ഥാനത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിവരങ്ങളുടെ പശ്ചാത്തലത്തിൽ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പൊലീസ് മേധാവിമാർക്ക് കത്തയച്ചു. ഡൽഹി പൊലീസുമായും രഹസ്യാന്വേഷണ ഏജൻസികളുമായും അതിർത്തി നിരീക്ഷണ വിഭാഗങ്ങളുമായും ഏകോപനം ശക്തമാക്കാനും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാനും കത്തിൽ നിർദേശിക്കുന്നു.

ജന്തർ മന്തർ, ജൻപഥ്,തെരഞ്ഞെടുപ്പ് കമ്മീഷൻ, ഡൽഹി പൊലീസ് ആസ്ഥാനം എന്നിവ ഉൾപ്പെടുന്ന ഒന്നര കിലോമീറ്റർ ചുറ്റളവ് അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചു. ഈ മേഖലയിൽ മാത്രം 6,500ലധികം സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ജന്തർ മന്തറിലേക്കുള്ള റോഡുകളിൽ ഏഴ് അടിയോളം വരുന്ന മൾട്ടി-ലെയർ ബാരിക്കേഡുകളാണ് സ്ഥാപിച്ചിരിക്കുന്നത്. പ്രതിഷേധത്തിന് അനുമതിയില്ലെന്നും മുദ്രാവാക്യം വിളിക്കുകയോ പൊതുമുതൽ നശിപ്പിക്കുകയോ പൊലീസിനെ ആക്രമിക്കുകയോ ചെയ്യരുതെന്നും വ്യക്തമാക്കുന്ന റെക്കോർഡ് ചെയ്ത അറിയിപ്പുകൾ ഉച്ചഭാഷിണികളിലൂടെ നിരന്തരം നൽകുന്നുണ്ട്.

അനുമതിയില്ലാതെ എത്തുന്ന പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് പ്രത്യേക തടങ്കൽ കേന്ദ്രങ്ങളിലേക്ക് മാറ്റും. പ്രകോപനങ്ങളിൽ വീഴാതെ അതീവ സംയമനം പാലിക്കാനും പ്രൊഫഷണലായി സാഹചര്യങ്ങൾ കൈകാര്യം ചെയ്യാനും സുരക്ഷാ ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. മാധ്യമപ്രവർത്തകരെന്ന വ്യാജേനയെത്തി പ്രകോപനമുണ്ടാക്കാൻ ശ്രമിക്കുന്നവർക്കെതിരെ സാഹചര്യങ്ങൾക്കനുസരിച്ച് നിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

നിരീക്ഷണത്തിനായി ഡൽഹിയിലെ പ്രധാന കേന്ദ്രങ്ങളിൽ ശബ്ദവും ദൃശ്യവും പകർത്താൻ ശേഷിയുള്ള മുന്നൂറിലേറെ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.അഡീഷണൽ പൊലീസ് കമ്മീഷണർ റാങ്കിലുള്ളവർ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർക്ക് ബോഡി ക്യാമറകൾ നൽകിയിട്ടുണ്ട്.ഇതിനു പുറമെ,പൊലീസിന്റെ നടപടികളും പ്രതിഷേധങ്ങളും കൃത്യമായി രേഖപ്പെടുത്തുന്നതിനായി നൂറോളം ഫോട്ടോഗ്രാഫർമാരെയും വീഡിയോഗ്രാഫർമാരെയും നിയോഗിച്ചു.

ഡൽഹിയിലെ റസിഡന്റ് വെൽഫെയർ അസോസിയേഷനുകൾ, കമ്മ്യൂണിറ്റി സെന്ററുകൾ, പള്ളികൾ എന്നിവ കേന്ദ്രീകരിച്ച് ബോധവൽക്കരണവും പൊലീസ് നടത്തുന്നുണ്ട്. ഹോട്ടലുകൾ, ലോഡ്ജുകൾ, എയർബിഎൻബി (Airbnb) ഹോംസ്റ്റേകൾ എന്നിവിടങ്ങളിൽ പരിശോധന കർശനമാക്കി.അതേസമയം, പ്രതിഷേധം രാംലീല മൈതാനത്തേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട് സംഘാടകരിൽ നിന്ന് അപേക്ഷയൊന്നും ലഭിച്ചിട്ടില്ലെന്നും അപേക്ഷ ലഭിച്ചാൽ മാത്രമേ പരിശോധിച്ചു തീരുമാനമെടുക്കൂ എന്നും ഡൽഹി പൊലീസ് വ്യക്തമാക്കി

Related Posts

ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ചങ്ങരംകുളത്ത് ഭക്ഷ്യ സുരക്ഷാ പരിശീലനം സംഘടിപ്പിച്ചു
UPDATES

ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ചങ്ങരംകുളത്ത് ഭക്ഷ്യ സുരക്ഷാ പരിശീലനം സംഘടിപ്പിച്ചു

October 10, 2026
1
മൂക്കുതല ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം’ഒക്ടോബര്‍ 11ന് തുടക്കം
UPDATES

മൂക്കുതല ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം’ഒക്ടോബര്‍ 11ന് തുടക്കം

October 10, 2026
2
റോഡിൽ നിന്ന് കിട്ടിയ പണവും മൊബൈലും അടങ്ങിയ ബാഗ് ഉടമയ്ക്ക് തിരികെ നൽകി യുവാവ് മാതൃകയായി
UPDATES

റോഡിൽ നിന്ന് കിട്ടിയ പണവും മൊബൈലും അടങ്ങിയ ബാഗ് ഉടമയ്ക്ക് തിരികെ നൽകി യുവാവ് മാതൃകയായി

October 10, 2026
3
തപാൽ ദിനത്തിൽ കൈപ്പടയിലെ കത്തുമായി ചേകനൂരിലെ കുരുന്നുകൾ;നിയമസഭ മന്ദിരം കാണാൻ ആഗ്രഹം
UPDATES

തപാൽ ദിനത്തിൽ കൈപ്പടയിലെ കത്തുമായി ചേകനൂരിലെ കുരുന്നുകൾ;നിയമസഭ മന്ദിരം കാണാൻ ആഗ്രഹം

October 10, 2026
2
തപാൽ ദിനാചരണത്തിന്റെ ഭാഗമായി പോസ്റ്റ് ഓഫീസ് സന്ദർശിച്ച് എസ്എം ഇംഗ്ലീഷ് സ്കൂൾ കിന്റർ ഗാർട്ടൻ വിദ്യാർത്ഥികൾ
UPDATES

തപാൽ ദിനാചരണത്തിന്റെ ഭാഗമായി പോസ്റ്റ് ഓഫീസ് സന്ദർശിച്ച് എസ്എം ഇംഗ്ലീഷ് സ്കൂൾ കിന്റർ ഗാർട്ടൻ വിദ്യാർത്ഥികൾ

October 10, 2026
2
നന്നംമുക്ക് LSGD അസിസ്റ്റന്റ് എഞ്ചിനീയർ അജയ് അശോകന് യാത്രയയപ്പ് നൽകി
UPDATES

നന്നംമുക്ക് LSGD അസിസ്റ്റന്റ് എഞ്ചിനീയർ അജയ് അശോകന് യാത്രയയപ്പ് നൽകി

October 10, 2026
2
Next Post
രഞ്ജി ട്രോഫി: കരുത്തുറ്റ കേരള ടീമിനെ പ്രഖ്യാപിച്ചു, ജാർഖണ്ഡിനെ വിഷ്ണു വിനോദ് നയിക്കും

രഞ്ജി ട്രോഫി: കരുത്തുറ്റ കേരള ടീമിനെ പ്രഖ്യാപിച്ചു, ജാർഖണ്ഡിനെ വിഷ്ണു വിനോദ് നയിക്കും

Recent News

ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ചങ്ങരംകുളത്ത് ഭക്ഷ്യ സുരക്ഷാ പരിശീലനം സംഘടിപ്പിച്ചു

ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ചങ്ങരംകുളത്ത് ഭക്ഷ്യ സുരക്ഷാ പരിശീലനം സംഘടിപ്പിച്ചു

October 10, 2026
1
മൂക്കുതല ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം’ഒക്ടോബര്‍ 11ന് തുടക്കം

മൂക്കുതല ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം’ഒക്ടോബര്‍ 11ന് തുടക്കം

October 10, 2026
2
റോഡിൽ നിന്ന് കിട്ടിയ പണവും മൊബൈലും അടങ്ങിയ ബാഗ് ഉടമയ്ക്ക് തിരികെ നൽകി യുവാവ് മാതൃകയായി

റോഡിൽ നിന്ന് കിട്ടിയ പണവും മൊബൈലും അടങ്ങിയ ബാഗ് ഉടമയ്ക്ക് തിരികെ നൽകി യുവാവ് മാതൃകയായി

October 10, 2026
3
തപാൽ ദിനത്തിൽ കൈപ്പടയിലെ കത്തുമായി ചേകനൂരിലെ കുരുന്നുകൾ;നിയമസഭ മന്ദിരം കാണാൻ ആഗ്രഹം

തപാൽ ദിനത്തിൽ കൈപ്പടയിലെ കത്തുമായി ചേകനൂരിലെ കുരുന്നുകൾ;നിയമസഭ മന്ദിരം കാണാൻ ആഗ്രഹം

October 10, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025