തിരുവനന്തപുരം:ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന്‍ പാമ്പുകടിയേറ്റ് മരിച്ചു. ഈഞ്ചക്കല്‍ വലിയ ഏലായില്‍ അയ്യങ്കാളി പ്രതിമയ്ക്കുസമീപം വാടകയ്ക്ക് താമസിക്കുന്ന കണ്ണന്‍ എന്ന സന്ദീപ് (33) ആണ് മരിച്ചത്. വീട്ടില്‍ വച്ചാണു പാമ്പുകടിയേറ്റത്. കഴിഞ്ഞ ദിവസം പിടികൂടിയ പാമ്പിനെ സന്ദീപ് വീട്ടിലേക്കു കൊണ്ടുവന്നിരുന്നു. ഇന്നലെ രാത്രി ഈ പാമ്പാണ് സന്ദീപിനെ കടിച്ചതെന്നാണു വിവരം
ഉടന്‍ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് നില വഷളായതിനെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു മരണം. ഭാര്യ: രജനി.







