• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, August 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

ആരാധകർക്ക് നേരെയുള്ള അക്രമങ്ങളിൽ ആശങ്ക; അവരും ടീമിന്‍റെ ഭാഗം: പ്രസ്താവനയുമായി കേരള ബ്ലാസ്റ്റേഴ്സ്

ckmnews by ckmnews
October 21, 2024
in Sports
A A
ആരാധകർക്ക് നേരെയുള്ള അക്രമങ്ങളിൽ ആശങ്ക; അവരും ടീമിന്‍റെ ഭാഗം: പ്രസ്താവനയുമായി കേരള ബ്ലാസ്റ്റേഴ്സ്
0
SHARES
118
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഇന്നലെ കൊൽക്കത്തയിൽ നടന്ന കേരള ബ്ലാസ്റ്റേഴ്സ്-മുഹമ്മദൻ സ്പോർട്ടിങ് ക്ലബ് ഐഎസ്എൽ മത്സരത്തിനിടെ തങ്ങളുടെ ആരാധകർക്ക് നേരെയുണ്ടായ അതിക്രമത്തിൽ പ്രതികരണവുമായി ബ്ലാസ്റ്റേഴ്സ്. മത്സരത്തിനിടെ ആരാധകർക്ക് നേരെയുണ്ടായ അതിക്രമങ്ങൾ അങ്ങേയറ്റം ആശങ്കയുണ്ടാക്കുന്നതാണെന്നും അവരും ടീമിന്‍റെ ഭാഗമാണെന്നും ബ്ലാസ്റ്റേഴ്സ് പറഞ്ഞു.‘കൊൽക്കത്തയിൽ നടന്ന മത്സരത്തിനിടെ ഞങ്ങളുടെ ആരാധകർ നേരിട്ട ആക്രമണത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌.സി വളരെയധികം ആശങ്കാകുലരാണ്. ആരാധകരുടെ സുരക്ഷ ഞങ്ങൾ വളരെ ഗൗരവത്തോടെയാണ് കാണുന്നത്, കാരണം അവർ നാട്ടിലും പുറത്തും ക്ലബ്ബിന്‍റെ അവിഭാജ്യ ഘടകമാണ്. സ്ഥിതിഗതികൾ പൂർണ്ണമായി മനസ്സിലാക്കുന്നതിനായി ഞങ്ങൾ കൊൽക്കത്തയിലെ അധികൃതരുമായും ഐ.എസ്.എൽ സംഘാടകരുമായും ബന്ധപ്പെട്ടിട്ടുണ്ട്. മത്സരങ്ങളിൽ പങ്കെടുക്കുമ്പോൾ ആരാധകരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് ഓരോ ക്ലബ്ബിന്‍റെയും കടമയാണ്. ഇത്തരം സംഭവങ്ങൾക്ക് ഫുട്ബോളിൽ സ്ഥാനമില്ല, കളിക്കാരുടെയും സംഘാടകരുടെയും ആരാധകരുടെയും സുരക്ഷ ഉറപ്പാക്കണം. വിജയ പരാജയങ്ങളിൽ ഞങ്ങളോടൊപ്പം നിൽക്കുന്നവരാണ് ബ്ലാസ്റ്റേഴ്സിന്‍റെ ആരാധകർ. അവരുടെ മത്സരാനുഭവം സുരക്ഷിതവും സുഖകരവും ആസ്വാദ്യകരവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഞങ്ങളുടെ ആരാധകരോട് അവരുടെ മാതൃകാപരമായ പെരുമാറ്റം നിലനിർത്താനും ടീമിനെ എപ്പോഴും ചെയ്യുന്നതുപോലെ ആവേശത്തോടെ പിന്തുണയ്ക്കുന്നത് തുടരാനും ഞങ്ങൾ അഭ്യർഥിക്കുന്നു’ – ബ്ലാസ്റ്റേഴ്സ് പ്രസ്താവനയിൽ പറഞ്ഞു.ഇന്നലത്തെ മത്സരത്തിൽ ഒരു ഗോളിന് പിന്നിലായ ശേഷം രണ്ടു ഗോള്‍ തിരിച്ചടിച്ച് ബ്ലാസ്‌റ്റേഴ്‌സ് മത്സരത്തില്‍ ജയം നേടിയിരുന്നു. ഇതോടെയാണ് കൊല്‍ക്കത്ത കിഷോര്‍ഭാരതി സ്റ്റേഡിയത്തില്‍ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് നേരെ അക്രമമുണ്ടായത്. ബ്ലാസ്റ്റേഴ്സ് ആരാധകർ ആഘോഷം തുടങ്ങിയപ്പോൾ തൊട്ടടുത്ത സ്റ്റാന്‍ഡിലിരുന്ന മുഹമ്മദന്‍ ആരാധകര്‍ കുപ്പികളും ചെരിപ്പുമെല്ലാം ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്കു നേര്‍ക്ക് വലിച്ചെറിയുകയായിരുന്നു.

Related Posts

ലോകകപ്പിലെ സംഘർഷം: അർജൻ്റീനയ്ക്കെതിരെ കർശന നടപടി; താരങ്ങൾക്ക് വിലക്കും വൻതുക പിഴയും
Sports

ലോകകപ്പിലെ സംഘർഷം: അർജൻ്റീനയ്ക്കെതിരെ കർശന നടപടി; താരങ്ങൾക്ക് വിലക്കും വൻതുക പിഴയും

August 22, 2026
0
കേരളാ ക്രിക്കറ്റ് ലീഗ് മൂന്നാം സീസണ് ഇന്ന് തുടക്കം
Kerala

കേരളാ ക്രിക്കറ്റ് ലീഗ് മൂന്നാം സീസണ് ഇന്ന് തുടക്കം

August 20, 2026
24
ആസ്റ്റൺ വില്ലയെ കീഴടക്കി സൂപ്പർ കപ്പ് കിരീടം നിലനിർത്തി പിഎസ്ജി
Sports

ആസ്റ്റൺ വില്ലയെ കീഴടക്കി സൂപ്പർ കപ്പ് കിരീടം നിലനിർത്തി പിഎസ്ജി

August 13, 2026
49
യുവേഫ സൂപ്പർ കപ്പ് ഫൈനൽ ഇന്ന്; പിഎസ്‌ജിയും ആസ്റ്റൻ വില്ലയും നേർക്കുനേർ
Sports

യുവേഫ സൂപ്പർ കപ്പ് ഫൈനൽ ഇന്ന്; പിഎസ്‌ജിയും ആസ്റ്റൻ വില്ലയും നേർക്കുനേർ

August 12, 2026
34
ഇന്ത്യക്കെതിരായ സൗഹൃദ മത്സരം; കൊൽക്കത്തയിൽ വരുന്നത് ബ്രസീലിന്റെ യുവനിര
Sports

ഇന്ത്യക്കെതിരായ സൗഹൃദ മത്സരം; കൊൽക്കത്തയിൽ വരുന്നത് ബ്രസീലിന്റെ യുവനിര

August 10, 2026
82
ലോകകപ്പിലെ പരാജയത്തിന് പിന്നാലെ ഉറുഗ്വേ ഫുട്ബോൾ ടീമിന്റെ പരിശീലക ചുമതല ഏറ്റെടുത്ത് ഇതിഹാസതാരം ഡീഗോ ഫോർലാൻ
Sports

ലോകകപ്പിലെ പരാജയത്തിന് പിന്നാലെ ഉറുഗ്വേ ഫുട്ബോൾ ടീമിന്റെ പരിശീലക ചുമതല ഏറ്റെടുത്ത് ഇതിഹാസതാരം ഡീഗോ ഫോർലാൻ

August 7, 2026
30
Next Post
അലൻ വാക്കർ പരിപാടിയിലെ ഫോൺ മോഷണം; ​ഗ്യാങ് തലവൻ അടക്കമുള്ളവർ പിടിയിൽ

അലൻ വാക്കർ പരിപാടിയിലെ ഫോൺ മോഷണം; ​ഗ്യാങ് തലവൻ അടക്കമുള്ളവർ പിടിയിൽ

Recent News

ജാതിയിലെ ശ്രേഷ്ഠതയല്ല മനുഷ്യന്റെ ശ്രേഷ്ഠതയാണ് ലോകത്തെ സുന്ദരമാക്കുന്നത്; ഇന്ന് ചട്ടമ്പി സ്വാമി ജയന്തി

ജാതിയിലെ ശ്രേഷ്ഠതയല്ല മനുഷ്യന്റെ ശ്രേഷ്ഠതയാണ് ലോകത്തെ സുന്ദരമാക്കുന്നത്; ഇന്ന് ചട്ടമ്പി സ്വാമി ജയന്തി

August 25, 2026
3
100 ദിവസം പൂർത്തിയാക്കി വി ഡി സതീശൻ സർക്കാർ

100 ദിവസം പൂർത്തിയാക്കി വി ഡി സതീശൻ സർക്കാർ

August 25, 2026
17
ഓണം മഴയിൽ മുങ്ങുമോ? ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്

ഓണം മഴയിൽ മുങ്ങുമോ? ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്

August 25, 2026
21
ഇന്ന് നബിദിനം ‘പ്രവാചക പ്രകീർത്തനങ്ങളുമായി നാടെങ്ങും നബിദിനാഘോഷം

ഇന്ന് നബിദിനം ‘പ്രവാചക പ്രകീർത്തനങ്ങളുമായി നാടെങ്ങും നബിദിനാഘോഷം

August 25, 2026
23
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025