അക്കിക്കാവ്:റോയൽ കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിലെ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗം വിദ്യാർഥി സംഘടനയായ ‘റോയൽ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് സ്റ്റുഡന്റ്സ് അസോസിയേഷൻ’ (റെക്സ) ഉദ്ഘാടനവും സാങ്കേതിക പ്രഭാഷണവും നടന്നു.
കോളേജ് സെമിനാർ ഹാളിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. പി. സുരേഷ് വേണുഗോപാൽ അധ്യക്ഷത വഹിച്ചു.റെക്സ വിദ്യാർത്ഥി സെക്രട്ടറി മുഹമ്മദ് അൻസിഫ് സി. എ. സ്വാഗതം ആശംസിച്ചു. വകുപ്പ് മേധാവി ആർ. കൃഷ്ണകുമാർ മുഖ്യപ്രഭാഷണവും, അസിസ്റ്റന്റ് പ്രൊഫസറും ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ് ഫെലോയുമായ വി. കെ. ഹരിദാസ് ആശംസാ പ്രസംഗവും നടത്തി.
കഴിഞ്ഞ അധ്യയന വർഷം മികച്ച വിജയം കൈവരിച്ച വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. തുടർന്ന് 2026–27 അധ്യയന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ സ്റ്റാഫ് കോർഡിനേറ്ററും അസിസ്റ്റന്റ് പ്രൊഫസറുമായ രാധിക ഈ. ആർ. പ്രഖ്യാപിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് “പൊതുമേഖലയിലെ അടുത്ത തലമുറ അടിസ്ഥാന സൗകര്യങ്ങളും സൈബർ പ്രതിരോധശേഷിയും” എന്ന വിഷയത്തിൽ സാങ്കേതിക പ്രഭാഷണം സംഘടിപ്പിച്ചു. കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസിലെ (സി.ആർ.ഐ.എസ്.) പ്രിൻസിപ്പൽ പ്രോജക്ട് എൻജിനീയറും കോളേജിലെ പൂർവവിദ്യാർഥിയുമായ ഉണ്ണികൃഷ്ണൻ എകെ.വിഷയാവതരണം നടത്തി.റെക്സ
വിദ്യാർത്ഥി പ്രതിനിധി ദേവാഞ്ചന കെ. കെ. നന്ദി രേഖപ്പെടുത്തി.











