• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, August 30, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ഭിന്നശേഷി സൗഹൃദ നഗരത്തിനുള്ള സാമൂഹ്യനീതി വകുപ്പിന്‍റെ പുരസ്കാരം തിരുവനന്തപുരം നഗരസഭയ്ക്ക്

ckmnews by ckmnews
December 4, 2024
in Kerala
A A
ഭിന്നശേഷി സൗഹൃദ നഗരത്തിനുള്ള സാമൂഹ്യനീതി വകുപ്പിന്‍റെ പുരസ്കാരം തിരുവനന്തപുരം നഗരസഭയ്ക്ക്
0
SHARES
51
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്‍റെ ഭിന്നശേഷി സൗഹൃദ നഗരത്തിനുള്ള പുരസ്കാരം തിരുവനന്തപുരം നഗരസഭയ്ക്ക്. ഭിന്നശേഷി ക്ഷേമ മേഖലയിൽ നിരവധി പ്രവർത്തനങ്ങൾ ഈ കാലയളവിൽ ഏറ്റെടുത്തു നടപ്പിലാക്കാൻ കഴിഞ്ഞെന്ന് മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു.2023-24 സാമ്പത്തിക വർഷത്തിൽ ഭിന്നശേഷിക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനായി 7 കോടി രൂപയോളം ചെലവഴിച്ചെന്ന് ആര്യ രാജേന്ദ്രൻ പറഞ്ഞു. ഭിന്നശേഷി വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകി. ഭിന്നശേഷിക്കാർക്ക് പാലിയേറ്റീവ് പരിചരണം തിരുവനന്തപുരം നഗരസഭ ഉറപ്പാക്കുന്നുവെന്നും മേയർ പറഞ്ഞു.മേയർ ഫേസ്ബുക്കിൽ കുറിച്ചത്ഭിന്നശേഷി ക്ഷേമ മേഖലയിൽ നിരവധി പ്രവർത്തനങ്ങൾ ഈ കാലയളവിൽ നമുക്ക് ഏറ്റെടുത്തു നടപ്പിലാക്കുവാൻ കഴിഞ്ഞു. 2023-24 സാമ്പത്തിക വർഷത്തിൽ ഭിന്നശേഷിക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനായി 7 കോടി രൂപയോളം ചെലവഴിച്ചു. ഭിന്നശേഷി വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകുകയും ഭിന്നശേഷിക്കാർക്ക് പാലിയേറ്റീവ് പരിചരണവും തിരുവനന്തപുരം നഗരസഭ ഉറപ്പാക്കുന്നു. കേൾവി കുറവുള്ളവർക്ക് കോക്ലിയർ ഇമ്പ്ലാന്റേഷൻ പദ്ധതി നടപ്പിലാക്കി. അതോടൊപ്പം സൈഡ് വീൽ ഘടിപ്പിച്ച സ്‌കൂട്ടർ, ഇലക്ട്രോണിക് വീൽ ചെയർ, വീൽ ചെയർ എന്നിവ വിതരണം ചെയ്തു.വഴുതക്കാട് ഗവ. VHSS ഡെഫ്‌ സ്കൂളിലും ബ്ലൈൻഡ് സ്കൂളിലും ആധുനിക ഓഡിയോളജി ഉപകരണങ്ങളോട് കൂടിയ ലാബ്, പ്രിന്റിങ് ലാബ്, ശീതീകരിച്ച ക്ലാസ് മുറികൾ, കുട്ടികൾക്കുള്ള പാർക്ക് എന്നിവ ഉൾപ്പടെ 10 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ ഇപ്പോൾ നടപ്പിലാക്കി വരികയാണ്.നഗരസഭ നിർമ്മാണം പൂർത്തിയാക്കുന്ന ടേക് എ ബ്രേക്ക് കേന്ദ്രങ്ങളും പാർക്കുകളും ഉൾപ്പെടെ എല്ലാ കെട്ടിടങ്ങളും ഭിന്നശേഷി സൗഹൃദ സംവിധാനത്തോടെയാണ് നടപ്പിലാക്കുന്നത്. ഭിന്നശേഷിക്കാർക്ക് ഉപജീവനത്തിന് ആവശ്യമായ പദ്ധതി സഹായവും നൽകി വരുന്നു. ഭിന്നശേഷിക്കാരുടെ കഴിവുകൾ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിലൂടെ അവരെയും നമുക്കൊപ്പം കൂട്ടി നമ്മുടെ നഗരത്തെ സ്മാർട്ടാക്കാനുള്ള പ്രവർത്തനങ്ങളിൽ നമ്മുക്ക് ഒരുമിച്ചു മുന്നേറാം…

Related Posts

‘കേരളത്തിന്റെ തനിമ തകർത്ത് ആർഎസ്എസിന് കീഴടങ്ങുന്നു’; യുഡിഎഫ് സർക്കാരിനെതിരെ പിണറായി വിജയൻ
Kerala

‘കേരളത്തിന്റെ തനിമ തകർത്ത് ആർഎസ്എസിന് കീഴടങ്ങുന്നു’; യുഡിഎഫ് സർക്കാരിനെതിരെ പിണറായി വിജയൻ

August 29, 2026
55
സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയുമായി മലപ്പുറം, വയനാട് സ്വദേശികള്‍ കോയമ്പത്തൂരില്‍ പിടിയില്‍
Crime

സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയുമായി മലപ്പുറം, വയനാട് സ്വദേശികള്‍ കോയമ്പത്തൂരില്‍ പിടിയില്‍

August 29, 2026
358
യൂട്യൂബർ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു
Kerala

യൂട്യൂബർ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു

August 29, 2026
1.9k
ആമസോൺ കമ്പനി മാനേജർ ചമഞ്ഞ് ഓൺലൈൻ തട്ടിപ്പ്; വ്യാജ ആപ്പ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് 1.44 ലക്ഷം തട്ടി
Crime

ആമസോൺ കമ്പനി മാനേജർ ചമഞ്ഞ് ഓൺലൈൻ തട്ടിപ്പ്; വ്യാജ ആപ്പ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് 1.44 ലക്ഷം തട്ടി

August 29, 2026
58
തൃശ്ശൂരിൽ മകൻ അച്ഛനെ വെട്ടിക്കൊലപ്പെടുത്തി; മകൻ ലഹരിക്കടിമയെന്ന് പോലീസ്
Kerala

തൃശ്ശൂരിൽ മകൻ അച്ഛനെ വെട്ടിക്കൊലപ്പെടുത്തി; മകൻ ലഹരിക്കടിമയെന്ന് പോലീസ്

August 29, 2026
365
അങ്ങേയറ്റം സ്ത്രീവിരുദ്ധം, കാലത്തിന് നിരക്കാത്തത്- സമസ്തയുടെ നിലപാടിനെ വിമർശിച്ച് കെ.കെ. ശൈലജ
Kerala

അങ്ങേയറ്റം സ്ത്രീവിരുദ്ധം, കാലത്തിന് നിരക്കാത്തത്- സമസ്തയുടെ നിലപാടിനെ വിമർശിച്ച് കെ.കെ. ശൈലജ

August 29, 2026
225
Next Post
കേരളത്തിൽ തീവ്ര മഴ ഒഴിയുന്നു; ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല

കേരളത്തിൽ തീവ്ര മഴ ഒഴിയുന്നു; ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല

Recent News

‘വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാനെന്ന പേരില്‍ പിരിച്ച പണം തട്ടിയെടുത്തു’; കണ്ണൂരില്‍ വീണ്ടും സിപിഐഎം സംരംഭത്തിനെതിരെ സാമ്പത്തിക തിരിമറി ആരോപണം

‘വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാനെന്ന പേരില്‍ പിരിച്ച പണം തട്ടിയെടുത്തു’; കണ്ണൂരില്‍ വീണ്ടും സിപിഐഎം സംരംഭത്തിനെതിരെ സാമ്പത്തിക തിരിമറി ആരോപണം

August 30, 2026
1
‘ഇരട്ടപദവി എതിര്‍ക്കുന്നവര്‍ മുന്‍പ് രണ്ട് പദവികള്‍ വഹിച്ചവരാണോ എന്ന് പരിശോധിക്കണം’; കെപിസിസി പ്രസിഡന്റാകാന്‍ പരോക്ഷമായി താത്പര്യം പ്രകടിപ്പിച്ച് അടൂര്‍ പ്രകാശ്

‘ഇരട്ടപദവി എതിര്‍ക്കുന്നവര്‍ മുന്‍പ് രണ്ട് പദവികള്‍ വഹിച്ചവരാണോ എന്ന് പരിശോധിക്കണം’; കെപിസിസി പ്രസിഡന്റാകാന്‍ പരോക്ഷമായി താത്പര്യം പ്രകടിപ്പിച്ച് അടൂര്‍ പ്രകാശ്

August 30, 2026
2
മതങ്ങളുടെ മാനുഷിക ഐക്യസന്ദേശങ്ങൾ കൂടുതൽ പ്രചരിപ്പിക്കണം:കെപി. നൗഷാദലി എം.എൽ.എ

മതങ്ങളുടെ മാനുഷിക ഐക്യസന്ദേശങ്ങൾ കൂടുതൽ പ്രചരിപ്പിക്കണം:കെപി. നൗഷാദലി എം.എൽ.എ

August 30, 2026
3
അപേക്ഷയുമായി ഇനി MVD ഓഫീസിൽ പോകേണ്ട; 21 മുതൽ പൂർണമായും ഓൺലൈൻ .

അപേക്ഷയുമായി ഇനി MVD ഓഫീസിൽ പോകേണ്ട; 21 മുതൽ പൂർണമായും ഓൺലൈൻ .

August 30, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025