തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്രമഴയുടെ ഭീക്ഷണി ഒഴിയുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് കേരളത്തിൽ നേരിയ ഇടത്തരം മഴയുടെ സാധ്യതയാണ് നിലനിൽക്കുന്നത്. കാലാവസ്ഥാവകുപ്പിന്റെ പുതിയ അറിയിപ്പനുസരിച്ച് ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. കഴിഞ്ഞ ദിവസങ്ങളിൽ അതിശക്തമായ മഴയാണ് കേരളത്തിലെ വിവിധ ജില്ലകളിൽ ലഭിച്ചിരുന്നത്. മഴയ്ക്ക് ശമനം വന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് അടുത്ത നാല് ദിവസത്തേക്ക് മുന്നറിയിപ്പുകളൊന്നും നൽകിയിട്ടില്ല.അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ചില പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴയോടൊപ്പം മിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.