മാറഞ്ചേരി: എഴുത്തുകാരുടെയും കലാകാരന്മാരുടെയും കൂട്ടായ്മയായ സർഗ്ഗവേദി മാറഞ്ചേരിയുടെ ഒന്നാം വാർഷികാഘോഷമായ ‘സർഗ്ഗോത്സവം–2026’ റെഡ്പെപ്പർ ആർക്കേഡിൽ വെച്ച് വിപുലമായി ആഘോഷിച്ചു. ആഘോഷപരിപാടികളുടെ ഉദ്ഘാടനം പ്രശസ്ത നടനും സംവിധായകനുമായ ഹരിശ്രീ യൂസഫ് നിർവ്വഹിച്ചു.സർഗ്ഗവേദി ചെയർമാൻ ബഷീർ സിൽസില അധ്യക്ഷത വഹിച്ച ചടങ്ങിൽ കോഡിനേറ്ററും അവതാരകനുമായ സവാദ് മാറഞ്ചേരി പരിപാടികൾ നിയന്ത്രിച്ചു. കൺവീനർ എ.ടി. അലി സ്വാഗതം ആശംസിച്ചു.
മാറഞ്ചേരിയിലെ കലാ-സാഹിത്യ രംഗത്തെ മുതിർന്ന പ്രതിഭകളായ ജിയോ മാറഞ്ചേരി, എ. ബി. ആർ. മാറഞ്ചേരി, ബക്കർ മാറഞ്ചേരി, കെ. വി. കെ. പനമ്പാട്, രംഭ ടീച്ചർ, അലി പുറങ്ങ്, സലാം മലയങ്കുളം എന്നിവരെ ചടങ്ങിൽ ഹരിശ്രീ യൂസുഫ് പൊന്നാടയണിയിച്ച് ആദരിച്ചു.റഹ്മാൻ പോക്കർ, സുധീർ മന്നിങ്ങയിൽ, വാനിയ അലി, ശിഹാബ്, രുദ്രൻ വാരിയത്ത് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. തുടർന്ന് ചാലക്കുടി പ്രദീപും സംഘവും അവതരിപ്പിച്ച വർണ്ണാഭമായ മെഗാഷോയും അരങ്ങേറി.








