തവനൂർ: 79-ാമത് തിരുനാവായ സർവോദയ മേള വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുന്നതിനായി സ്വാഗതസംഘ രൂപീകരണ യോഗം ഒക്ടോബർ 10-ന് നടക്കും. രാവിലെ 10 മണിക്ക് തവനൂർ കേളപ്പജി അഗ്രികൾച്ചറൽ കോളേജ് ഓഡിറ്റോറിയത്തിലാണ് യോഗം ചേരുന്നത്. സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളെയും പങ്കാളികളാക്കിയായിരിക്കും ഇത്തവണത്തെ മേള നടത്തുകയെന്ന് ഭാരവാഹികൾ അറിയിച്ചു.
മുന്നൊരുക്ക യോഗത്തിന്റെ ഉദ്ഘാടനം മേള കമ്മിറ്റി ചെയർമാനും മുൻ എം.പിയുമായ സി. ഹരിദാസ് നിർവ്വഹിച്ചു. കെ. രവീന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വ. എ.എം. രോഹിത്, മോഹനൻ നായർ, ഇ. ഹൈദരലി, സലാം പോത്തനൂർ, കെ. ഗോപാലകൃഷ്ണൻ, ഉണ്ണികൃഷ്ണൻ പൊന്നാനി, ഉഷ കുമ്പിടി, എം.എം. സുബൈദ, പ്രണവം പ്രസാദ്, ജെ.പി. വേലായുധൻ, എം.ടി. ആറുമുഖൻ തുടങ്ങിയവർ സംസാരിച്ചു.








