ചങ്ങരംകുളം:പുന്നക്കൽ ദാറുൽ ഇഹ്‌സാൻ വാഫി കോളേജിൽ മൂന്ന് ദിവസങ്ങളിലായി നടന്നുവന്ന ‘വീഗോ ആർട്സ് ഫെസ്റ്റ്’ വർണ്ണാഭമായ ചടങ്ങുകളോടെ സമാപിച്ചു. കലാപോരാട്ടങ്ങൾക്കൊടുവിൽ ടീം ഹോർമുസ് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.
മത്സരങ്ങളിൽ മിന്നുന്ന പ്രകടനം കാഴ്ചവെച്ച ടീം ഹോർമുസിലെ ശിബിൽ കൂട്ടായിയെ ‘കലാപ്രതിഭ’യായും, ടീം സൈപ്രസിലെ സുഹൈൽ പൈങ്കണ്ണിയൂരിനെ ‘സർഗ്ഗപ്രതിഭ’യായും തിരഞ്ഞെടുത്തു.
സമാപന സമ്മേളനം പൊന്നാനി എം.എൽ.എ ബഹു. കെ.പി. നൗഷാദ് അലി ഉദ്ഘാടനം ചെയ്തു.വിദ്യാർത്ഥികളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ദാറുൽ ഇഹ്‌സാൻ പ്രിൻസിപ്പാൾ ഇസ്ഹാഖ് ഹുദവി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.റഫീഖ് ഫൈസി തെങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. കെ.പി. അബു സാഹിബ്, നന്നംമുക്ക് ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ മുസ്തഫ ചാലുപറമ്പിൽ,ദാറുൽ ഇഹ്‌സാൻ വൈസ് പ്രിൻസിപ്പാൾ അബ്ദുറഹ്മാൻ വാഫി, അബ്ദു കിഴിക്കര, നാഹിർ ആലുങ്ങൽ, കരീം പന്നിത്തടം, മജീദ് പാണക്കാട്,സുഹൈൽ ഹുദവി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
ഫെസ്റ്റ് ജനറൽ കൺവീനർ അദ്നാൻ സി.പി.സ്വാഗതവും ചെയർമാൻ മിദ്‌ലാജ് എ.ആർ. നന്ദിയും പറഞ്ഞു. ജിനാൻ അറഫാത്തിന്റെ ഖിറാഅത്തോടെയാണ് പരിപാടികൾ ആരംഭിച്ചത്. മൂന്ന് ദിവസങ്ങളിലായി വൈവിധ്യമാർന്ന നിരവധി കലാപരിപാടികളാണ് സ്റ്റേജിലും ഓഫ് സ്റ്റേജിലുമായി അരങ്ങേറിയത്.







