ചങ്ങരംകുളം:പ്രവർത്തനരഹിതമായ തെരുവ് വിളക്കുകളുടെ അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തിയാക്കുകയും പഞ്ചായത്തിലെ തെരുവ്നായശല്ല്യം അടക്കമുള്ള പൊതുജന പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്നും സിപിഐഎം നന്നംമുക്ക് ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.അനാസ്ഥ തുടർന്നാൽ ശക്തമായ പ്രതിഷേധവുമായി സിപിഐഎം മുന്നോട്ട് പോവുമെന്നും സിപിഎം നേതാക്കള്‍ പറഞ്ഞു.
കാട്ടുപന്നികൾ കൃഷിയിടങ്ങളിൽ വ്യാപകമായ നാശനഷ്ടം വരുത്തുകയാണ്.തെരുവ് വിളക്കുകളുടെ അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തിയാക്കി രാത്രികാല യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണം.അറ്റകുറ്റപ്പണികൾക്കായി അഴിച്ചുമാറ്റിയ ‘നിലാവ്’ പദ്ധതിയിലെ തെരുവ് വിളക്കുകൾ മാസങ്ങൾ കഴിഞ്ഞിട്ടും പുനഃസ്ഥാപിച്ചിട്ടില്ല.കഴിഞ്ഞ 9 മാസമായി കുടിവെള്ള വിതരണം പൂർണ്ണമായി മുടങ്ങിയിരിക്കുകയാണ്. ഗ്രാമപഞ്ചായത്ത് ബോർഡ് മുമ്പ് എടുത്ത തീരുമാനങ്ങളും നിർദ്ദേശങ്ങളും വനംവകുപ്പുമായി ഏകോപിപ്പിച്ച് അടിയന്തരമായി നടപ്പാക്കണം.
ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളോട് ഇനിയും അനാസ്ഥ പാടില്ല.പ്രശ്നങ്ങളിൽ അടിയന്തരമായി ഇടപെട്ട് സമയബന്ധിതമായി പരിഹാരം കാണാത്ത പക്ഷം, ജനങ്ങളുടെ ദുരിതം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനായി ശക്തമായ ജനകീയ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകേണ്ടിവരുമെന്നും സിപിഎം നേതാക്കള്‍ പറഞ്ഞു







