ചങ്ങരംകുളം:ഹരിതമിത്രത്തിൽ 100 % യൂസർ ഫീയോടെ 100 % സർവീസ് പൂർത്തീകരിച്ച് അതുല്യ നേട്ടം കൈവരിച്ച നന്നംമുക്ക് പഞ്ചായത്തിന് ആദരവ് സമ്മാനിച്ചു.അഞ്ചാം വാർഡ് മെമ്പർ നിഷാമുസ്തഫ ചാലു പറമ്പിലിനേയും,എച്ച്കെഎസ് അംഗങ്ങളായ ബിന്ദു, റീന എന്നിവരെയും മലപ്പുറത്ത് നടന്ന ചടങ്ങില്‍ ആദരിച്ചു.വളവന്നൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 2 ൽ 100 % യൂസർ ഫീയോടെ 100 % സർവ്വീസ് പൂർത്തികരിച്ച് അതുല്യ നേട്ടം കൈവരിച്ച മുസ്തഫ മെമ്പറെയും, ഹരിത കർമ സേനാ അംഗങ്ങളേയും പ്രത്യേക പുരസ്ക്കാരം നൽകികൊണ്ട് ചടങ്ങിൽ ആദരിച്ചു.കഴിഞ്ഞ മൂന്നു മാസങ്ങളിലെ ഹരിത കർമ്മ സേന പ്രവർത്തനം ഹരിത മിത്രത്തിലൂടെ മികച്ച സേവനം കൈവരിച്ചതിന് പെരുമ്പടപ്പ് ബ്ലോക്ക് തലത്തിൽ നന്നംമുക്ക് ഗ്രാമപഞ്ചായത്തിന് ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. ഈ നേട്ടത്തിന് പിറകെയാണ് ജില്ലാതലത്തിൽ അംഗീകാരം ലഭിച്ചത്. വരും ദിവസങ്ങളിൽ മാലിന്യ സംസ്കരണം ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് വേണ്ട ഊർജ്ജസ്വലമായ കർമ്മ പദ്ധതികൾ ആണ് നന്നംമുക്ക് ഗ്രാമപഞ്ചായത്ത് സ്വീകരിച്ചിരിക്കുന്നത്.
ജില്ലാ പഞ്ചായത്ത്
പ്രസിഡന്റ് പിഎ ജബ്ബാർ ഹാജി,ജില്ലാ കലക്ടർ വിനയ് ഗോയൽ ഐഎഎസ്,ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണ്‍ ഐപിഎസ്,ജോയിന്റ് ഡയറക്ടർ സിദ്ധിക്ക്,ഡപ്യൂട്ടി ഡയറക്ടർ,അസിസ്റ്റന്റ് ഡയറക്ടർമാർ,
ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ ഭാരവാഹികൾ പഞ്ചായത്ത് പ്രസിഡന്റ്മാർ പഞ്ചായത്ത് സെക്രട്ടറിമാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു







