ചങ്ങരംകുളം:ശുചിത്വ മിഷൻ സങ്കടിപ്പിക്കുന്ന സ്വച്ഛത ഹി സേവ ക്യാമ്പെയിൻ ഭാഗമായി’കൈയോട് കൈ ‘പദ്ധതിയുമായി ബന്ധപെട്ട് ആലംകോട് ഗ്രാമ പഞ്ചായത്തിലെ ഹരിത സേന അംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി മെഡിക്കൽ ക്യാമ്പ് സങ്കടിപ്പിച്ചു.പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ് പ്രസിഡന്റ് ആസിയ ഇബ്രാഹിം ഉൽഘാടനം നിർവഹിച്ചു.വൈസ് പ്രസിഡന്റ് സുബൈർ ഉദിനുപറമ്പ് അധ്യക്ഷത വഹിച്ചു.ക്ഷേമ കാര്യാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഫവാസ് മാളിയേക്കൽ,വാർഡ് മെമ്പർ ഷറീന ഇസ്മായിൽ,അസിസ്റ്റന്റ് സെക്രട്ടറി സുധൻ,ഹെൽത്ത് ഇൻസ്പെക്ടർ ശ്രീതു,കോർഡിനേറ്റർ ദീപക് എന്നിവർ സംസാരിച്ചു.ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ
രേഷ്മ,ആരോമി,വിസ്മയ,ഫസ്ന എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.







