എടപ്പാള്‍:ആര്യാടൻ മുഹമ്മദ് 4മത് ചരമവാർഷിക അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.അഞ്ചാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റി നടത്തിയ ചടങ്ങില്‍ വാർഡ് പ്രസിഡന്റ് ദിനേശൻ അധ്യക്ഷത വഹിച്ചു.ജില്ലാ കോൺഗ്രസ് സെക്രട്ടറി സുരേഷ് പൊൽപ്പാക്കര അനുസ്മരിച്ചു സംസാരിച്ചു.മോഹനൻ പള്ളശ്ശേരി,ഉത്തമൻ പള്ളശ്ശേരി, വേണു അമ്പാട്ട് വളപ്പിൽ,സന്ദീപ് പള്ളശ്ശേരി, സുനിൽ അമ്പാട്ട് വളപ്പിൽ, യുത്ത് കോൺഗ്രസ് നേതാവ് ശ്യംജിത് പൊൽപ്പാക്കര എന്നിവർ പങ്കെടുത്തു






