• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, September 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

ജനങ്ങളുടെയും ടീമിന്റെയും പ്രതീക്ഷ ഇപ്പോഴും താനാണ്; അതിനാലാണ് ടീമിൽ തുടരുന്നതെന്ന് ക്രിസ്റ്റ്യാനോ

ckmnews by ckmnews
September 24, 2026
in Sports
A A
ജനങ്ങളുടെയും ടീമിന്റെയും പ്രതീക്ഷ ഇപ്പോഴും താനാണ്; അതിനാലാണ് ടീമിൽ തുടരുന്നതെന്ന് ക്രിസ്റ്റ്യാനോ
0
SHARES
0
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ലിസ്ബൺ: അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് പോർച്ചുഗലിന്റെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. രാജ്യത്തെ ജനങ്ങളും ടീമും തന്നിൽ ഇപ്പോഴും പ്രതീക്ഷ അർപ്പിക്കുന്നുണ്ടെന്നും, അതിനാലാണ് ദേശീയ ജേഴ്‌സിയിൽ തുടരാൻ തീരുമാനിച്ചതെന്നും താരം വ്യക്തമാക്കി. ടീമിന് തന്റെ സേവനം ആവശ്യമില്ലെന്ന് തോന്നുമ്പോഴോ അധികൃതർ പറയുമ്പോഴോ താൻ സ്വയം പെട്ടിയുമെടുത്ത് മടങ്ങുമെന്നും റൊണാൾഡോ പറഞ്ഞു.

അതേസമയം ലോകകപ്പ് പ്രീക്വാർട്ടറിൽ സ്‌പെയിനിനോടേറ്റ തോൽവിക്ക് ശേഷം പോർച്ചുഗൽ ദേശീയ ടീമിൽ നിന്ന് വിരമിക്കുന്നതിനെക്കുറിച്ച് താൻ ആലോചിച്ചിരുന്നതായും റൊണാൾഡോ വെളിപ്പെടുത്തി. ”വർത്തമാനകാലത്തെക്കുറിച്ചും ഭാവി തീരുമാനങ്ങളെക്കുറിച്ചും ഞാൻ എപ്പോഴും ചിന്തിക്കാറുണ്ട്. അതിനാലാണ് ഞാൻ ഇപ്പോഴും ഇവിടെ തുടരുന്നത്” – വിരമിക്കൽ തീരുമാനത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായി റൊണാൾഡോ പറഞ്ഞു.

പോർച്ചുഗൽ ഫുട്‌ബോൾ ഫെഡറേഷൻ പ്രസിഡന്റ് പെഡ്രോ പ്രോ എൻസ, പരിശീലകൻ ജോർജ്ജ് ജീസസ് എന്നിവരുമായി സംസാരിച്ചുവെന്നും ടീമിനെ സഹായിക്കാൻ സാധിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗോളുകൾ നേടുന്നതിലൂടെ മാത്രമല്ല, കളിക്കളത്തിന് പുറത്ത് പുതിയ യുവതലമുറയ്ക്ക് അനുഭവസമ്പത്ത് പങ്കുവെക്കാനും തനിക്ക് സാധിക്കുമെന്ന് റൊണാൾഡോ വ്യക്തമാക്കി.

നേഷൻസ് ലീഗിൽ വെയ്ൽസിനെതിരെയുള്ള മത്സരത്തിൽ പോർച്ചുഗലിന്റെ ആദ്യ ഇലവനിൽ തന്നെ റൊണാൾഡോ കളിക്കുമെന്ന് പരിശീലകൻ ജോർജ്ജ് ജീസസ് സ്ഥിരീകരിച്ചു. പോർച്ചുഗൽ ജേഴ്‌സിയിൽ റൊണാൾഡോയുടെ 234-ാം മത്സരമായിരിക്കും ഇത്.

ദേശീയ ടീമിനെ ലക്ഷ്യങ്ങളിലേക്ക് നയിക്കാൻ സഹായിക്കാൻ തനിക്ക് ഇനിയും സാധിക്കുമെന്ന് വിശ്വസിക്കുന്നതായും, ടീമിന് ഉപകാരപ്പെടാൻ കഴിയില്ലെന്ന് തോന്നുന്ന ഘട്ടത്തിൽ മാത്രമേ കളി അവസാനിപ്പിക്കുകയുള്ളൂവെന്നും റൊണാൾഡോ കൂട്ടിച്ചേർത്തു.

2025-ലെ നേഷൻസ് ലീഗ് കിരീടത്തിലേക്ക് പോർച്ചുഗലിനെ നയിച്ച ക്യാപ്റ്റനായ റൊണാൾഡോ, കരിയറിൽ 1,000 ഗോളുകൾ എന്ന അപൂർവ നാഴികക്കല്ലിനോട് അടുക്കുകയാണ്. ടീമിൽ പുതിയൊരു യുവതലമുറയാണുള്ളതെന്നും, എന്നാൽ മൈതാനത്ത് ഗോളുകൾ നേടി ടീമിനെ വിജയത്തിലെത്തിക്കുക എന്നതാണ് തന്റെ പ്രാഥമിക ചുമതലയെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വന്തം രാജ്യത്ത് തനിക്കെതിരെ ഉയരുന്ന വിമർശനങ്ങളെക്കുറിച്ചും റൊണാൾഡോ തുറന്നുപറഞ്ഞു. പോർച്ചുഗലിലെ സാധാരണ ആരാധകർക്ക് തന്നെ ഇഷ്ടമാണെങ്കിലും, ചില ടിവി ചാനലുകൾ തന്നെ വിമർശിക്കാൻ കാത്തിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. താൻ ഇനി ദേശീയ ടീമിലേക്ക് വരരുതെന്ന് ആഗ്രഹിക്കുന്നവരുണ്ടെങ്കിലും, അത് കാര്യമാക്കാതെ മുന്നോട്ടുപോകാൻ തനിക്ക് സാധിക്കുമെന്നും, കഴിഞ്ഞ 20 വർഷത്തിലധികമായി ഇത്തരം കാര്യങ്ങൾ നേരിട്ട് ശീലമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്നെ സ്‌നേഹിക്കുന്ന ആളുകൾക്കൊപ്പമാണ് തന്റെ ഓർമകളെന്നും, കുട്ടികൾ തന്നെ ഒരു മാതൃകയായി കാണുന്നതിനാലാണ് അവരെല്ലാം സ്‌നേഹിക്കുന്നതെന്നും റൊണാൾഡോ വ്യക്തമാക്കി. ‘ഒരുപക്ഷേ 10 വർഷത്തിന് ശേഷമുള്ള വിരമിക്കലിന് ശേഷവും ഞാൻ ഇതൊക്കെ തുടരും’ എന്ന് ചിരിച്ചുകൊണ്ട് താരം തമാശയായി കൂട്ടിച്ചേർത്തു.

Related Posts

ചരിത്രം: ഏഷ്യന്‍ ഗെയിംസ് ഭാരോദ്വഹനത്തില്‍ വെള്ളി നേടി മീരാബായ് ചനു
Highlights

ചരിത്രം: ഏഷ്യന്‍ ഗെയിംസ് ഭാരോദ്വഹനത്തില്‍ വെള്ളി നേടി മീരാബായ് ചനു

September 23, 2026
23
കൊച്ചിക്ക് ഇന്ന് ആഘോഷരാവ്: ഇന്ത്യ ഓള്‍ സ്റ്റാര്‍സ് ഇലവന്‍ – ബ്രസീല്‍ ലെജന്‍ഡ്സ് ആവേശപ്പോര് ഇന്ന്
Kerala

കൊച്ചിക്ക് ഇന്ന് ആഘോഷരാവ്: ഇന്ത്യ ഓള്‍ സ്റ്റാര്‍സ് ഇലവന്‍ – ബ്രസീല്‍ ലെജന്‍ഡ്സ് ആവേശപ്പോര് ഇന്ന്

September 23, 2026
67
ഇന്ത്യക്ക് ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ശ്രീലങ്കയെ കീഴടക്കി പെണ്‍ പുലികള്‍
Sports

ഇന്ത്യക്ക് ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ശ്രീലങ്കയെ കീഴടക്കി പെണ്‍ പുലികള്‍

September 22, 2026
53
ലോകചാമ്പ്യൻമാരെ വിറപ്പിച്ച് ജപ്പാൻ; കഷ്ടിച്ച് 2 റൺസിന് ജയിച്ച് ഇന്ത്യ
Sports

ലോകചാമ്പ്യൻമാരെ വിറപ്പിച്ച് ജപ്പാൻ; കഷ്ടിച്ച് 2 റൺസിന് ജയിച്ച് ഇന്ത്യ

September 22, 2026
168
ഇന്റർ മയാമിക്കായി ഏറ്റവും വേഗത്തിൽ 100 ഗോളുകൾ; റെക്കോർഡുമായി മെസ്സി
Sports

ഇന്റർ മയാമിക്കായി ഏറ്റവും വേഗത്തിൽ 100 ഗോളുകൾ; റെക്കോർഡുമായി മെസ്സി

September 17, 2026
18
ഇന്ത്യ-അഫ്ഗാനിസ്താൻ മൂന്നാം ട്വന്റി-20 മത്സരം ഇന്ന്
Sports

ഇന്ത്യ-അഫ്ഗാനിസ്താൻ മൂന്നാം ട്വന്റി-20 മത്സരം ഇന്ന്

September 17, 2026
50
Next Post
ജസ്റ്റിൻ ചേട്ടനും ആഷ്‍ലിക്കും കിട്ടിയ പണി ഇനി കിട്ടില്ല!; കുടുംബകലഹങ്ങൾ വേണ്ട, MVD പിഴ നോട്ടീസിലെ ചിത്രങ്ങൾ ഒഴിവാക്കും

ജസ്റ്റിൻ ചേട്ടനും ആഷ്‍ലിക്കും കിട്ടിയ പണി ഇനി കിട്ടില്ല!; കുടുംബകലഹങ്ങൾ വേണ്ട, MVD പിഴ നോട്ടീസിലെ ചിത്രങ്ങൾ ഒഴിവാക്കും

Recent News

തിങ്കളാഴ്ച മുതൽ മൂന്ന് ദിവസം ബാങ്ക് ജീവനക്കാരുടെ രാജ്യവ്യാപക പണിമുടക്ക്

തിങ്കളാഴ്ച മുതൽ മൂന്ന് ദിവസം ബാങ്ക് ജീവനക്കാരുടെ രാജ്യവ്യാപക പണിമുടക്ക്

September 24, 2026
15
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻ ഇടിവ്

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻ ഇടിവ്

September 24, 2026
18
KM ഷാജി സ്വകാര്യ വാഹനം ഉപയോഗിച്ചതിൽ അപാകതയില്ല; മുഖ്യമന്ത്രിയുടെ വിമാനയാത്രയിൽ ഒന്നും മറച്ചുവയ്ക്കാൻ ഇല്ല; ഇ ടി മുഹമ്മദ് ബഷീർ

KM ഷാജി സ്വകാര്യ വാഹനം ഉപയോഗിച്ചതിൽ അപാകതയില്ല; മുഖ്യമന്ത്രിയുടെ വിമാനയാത്രയിൽ ഒന്നും മറച്ചുവയ്ക്കാൻ ഇല്ല; ഇ ടി മുഹമ്മദ് ബഷീർ

September 24, 2026
6
ജസ്റ്റിൻ ചേട്ടനും ആഷ്‍ലിക്കും കിട്ടിയ പണി ഇനി കിട്ടില്ല!; കുടുംബകലഹങ്ങൾ വേണ്ട, MVD പിഴ നോട്ടീസിലെ ചിത്രങ്ങൾ ഒഴിവാക്കും

ജസ്റ്റിൻ ചേട്ടനും ആഷ്‍ലിക്കും കിട്ടിയ പണി ഇനി കിട്ടില്ല!; കുടുംബകലഹങ്ങൾ വേണ്ട, MVD പിഴ നോട്ടീസിലെ ചിത്രങ്ങൾ ഒഴിവാക്കും

September 24, 2026
37
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025