• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, September 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ജസ്റ്റിൻ ചേട്ടനും ആഷ്‍ലിക്കും കിട്ടിയ പണി ഇനി കിട്ടില്ല!; കുടുംബകലഹങ്ങൾ വേണ്ട, MVD പിഴ നോട്ടീസിലെ ചിത്രങ്ങൾ ഒഴിവാക്കും

ckmnews by ckmnews
September 24, 2026
in Kerala
A A
ജസ്റ്റിൻ ചേട്ടനും ആഷ്‍ലിക്കും കിട്ടിയ പണി ഇനി കിട്ടില്ല!; കുടുംബകലഹങ്ങൾ വേണ്ട, MVD പിഴ നോട്ടീസിലെ ചിത്രങ്ങൾ ഒഴിവാക്കും
0
SHARES
31
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: എ.ഐ ക്യാമറ പിഴ നോട്ടീസുകൾ കുടുംബ കലഹങ്ങൾക്ക് ഇടയാക്കിയതിനെ തുടർന്ന് ചിത്രങ്ങൾ സ്വകാര്യമാക്കി ഇ- ചെല്ലാൻ പോർട്ടൽ പരിഷ്‌കരിച്ചു. വാഹന ഉടമയുടെ അനുമതിയോടെ മാത്രമേ ചിത്രങ്ങൾ പരിശോധിക്കാൻ കഴിയുകയുള്ളൂ. വാഹനത്തിന്റെ രജിസ്ട്രേഷൻ വിവരങ്ങൾ ഉൾപ്പെടെ വിശദാംശങ്ങൾ ഇതിന് വേണ്ടിവരും. പിഴ ചുമത്തുന്നത് സംബന്ധിച്ച അറിയിപ്പ് വരുന്ന എസ്.എം.എസിലുള്ള ചെല്ലാൻ നമ്പർ ഉപയോഗിച്ചും പിഴ വിശദാംശങ്ങൾ പരിശോധിക്കാം. https://echallan.parivahan.nic.in/challan-ൽ വിവരങ്ങൾ ലഭ്യമാണ്.

എ.ഐ ക്യാമറ പകർത്തുന്ന ചിത്രങ്ങളിലെ സ്വകാര്യത നിലനിർത്താനാണ് തീരുമാനം. മുൻപ് രജിസ്ട്രേഷൻ നമ്പർ കൈവശമുണ്ടെങ്കിൽ ഏത് വാഹനത്തിന്റെയും പിഴ വിവരങ്ങൾ പരിശോധിക്കാനും നിയമലംഘനങ്ങളുടെ ചിത്രങ്ങൾ ഡൗൺലോഡ് ചെയ്യാനും കഴിഞ്ഞിരുന്നു. ചിലർ ഇത്തരം ചിത്രങ്ങൾ ദുരുപയോഗം ചെയ്ത പശ്ചാത്തലത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങളുടെ പിഴ വിവരങ്ങൾ തിരയുകയും ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തതും പരാതിക്ക് ഇടയാക്കി.

കൺട്രോൾ റൂമുകളിൽ നിന്നും അയയ്ക്കുന്ന ചിത്രങ്ങളും ചില കുടുംബങ്ങളിൽ അസ്വാരസ്യത്തിന് ഇടയാക്കിയിരുന്നു. തിയേറ്ററിൽ നിറഞ്ഞോടുന്ന സൂപ്പർഹിറ്റ് ചിത്രത്തിൽ നായകനും നായികയും സീറ്റ് ബെൽറ്റ് ഇടാതെ നടത്തിയ രഹസ്യയാത്രയ്ക്ക് പിഴചുമത്തിയ ചി്ത്രമുള്ള നോട്ടീസ് കുടുംബാംഗങ്ങൾക്ക് ലഭിക്കുന്നതെ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങൾ ഇതിവൃത്തമാകുന്നുണ്ട്. ഇത്തരം സാഹചര്യങ്ങൾ പല കുടുംബങ്ങളിൽ ഉണ്ടായ പശ്ചാത്തലത്തിലാണ് സ്വകാര്യത സംരക്ഷിക്കാൻ തീരുമാനിച്ചത്. വാഹനങ്ങൾ സ്വകാര്യ ഇടമായി കണക്കാക്കാമെങ്കിലും പൊതുസ്ഥലത്തെ നിയമലംഘനങ്ങൾ പകർത്താൻ കേന്ദ്രാനുമതിയുണ്ട്. എന്നാൽ സ്വകാര്യത സംരക്ഷിക്കണമെന്ന വ്യവസ്ഥയുണ്ട്.

അതേസമയം പിഴ ചുമത്തുന്നതിലെ പോരായ്മകൾ കണ്ടെത്തണമെങ്കിൽ ചിത്രങ്ങൾ പരിശോധിക്കണമെന്നുള്ളതിനാൽ പൂർണമായും രഹസ്യമാക്കാൻ കഴിയില്ല. കുറ്റം ചെയ്തുവെന്ന് വാഹന ഉടമയെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. വ്യാജ നമ്പർപ്ലേറ്റ് ഉപയോഗിച്ച് ചില വാഹനങ്ങൾ നിരത്തിൽ ഇറങ്ങുന്നതിനാൽ വീട്ടിൽ കിടക്കുന്ന വാഹനങ്ങൾക്കും പിഴ നോട്ടീസ് വരുന്നുണ്ട്. പിഴ ചുമത്തിയത് സംബന്ധിച്ച് പരാതിയുണ്ടെങ്കിൽ https://echallan.parivahan.nic.in/grievance-ൽ പരാതി നൽകാം.

Related Posts

തിങ്കളാഴ്ച മുതൽ മൂന്ന് ദിവസം ബാങ്ക് ജീവനക്കാരുടെ രാജ്യവ്യാപക പണിമുടക്ക്
Kerala

തിങ്കളാഴ്ച മുതൽ മൂന്ന് ദിവസം ബാങ്ക് ജീവനക്കാരുടെ രാജ്യവ്യാപക പണിമുടക്ക്

September 24, 2026
8
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻ ഇടിവ്
Business

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻ ഇടിവ്

September 24, 2026
17
KM ഷാജി സ്വകാര്യ വാഹനം ഉപയോഗിച്ചതിൽ അപാകതയില്ല; മുഖ്യമന്ത്രിയുടെ വിമാനയാത്രയിൽ ഒന്നും മറച്ചുവയ്ക്കാൻ ഇല്ല; ഇ ടി മുഹമ്മദ് ബഷീർ
Kerala

KM ഷാജി സ്വകാര്യ വാഹനം ഉപയോഗിച്ചതിൽ അപാകതയില്ല; മുഖ്യമന്ത്രിയുടെ വിമാനയാത്രയിൽ ഒന്നും മറച്ചുവയ്ക്കാൻ ഇല്ല; ഇ ടി മുഹമ്മദ് ബഷീർ

September 24, 2026
4
കെഎസ്ആർടിസിക്ക് ജോസേട്ടന്റെ വക ഒരു ബസ്; 40 ലക്ഷം രൂപ നൽകി അങ്കമാലി സ്വദേശി, ചരിത്രത്തിലാദ്യം
Kerala

കെഎസ്ആർടിസിക്ക് ജോസേട്ടന്റെ വക ഒരു ബസ്; 40 ലക്ഷം രൂപ നൽകി അങ്കമാലി സ്വദേശി, ചരിത്രത്തിലാദ്യം

September 23, 2026
357
ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്; ഞായറാഴ്ച ബാങ്കുകൾ പ്രവർത്തിക്കുമെന്ന് കേന്ദ്ര സർക്കാർ
Kerala

ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്; ഞായറാഴ്ച ബാങ്കുകൾ പ്രവർത്തിക്കുമെന്ന് കേന്ദ്ര സർക്കാർ

September 23, 2026
174
ബസില്‍ കയറുന്നതിനിടെ പിടിവിട്ട് KSRTC ബസിനടിയിലേക്ക് വീണു; മലപ്പുറത്ത് 52കാരന് ദാരുണാന്ത്യം
Kerala

ബസില്‍ കയറുന്നതിനിടെ പിടിവിട്ട് KSRTC ബസിനടിയിലേക്ക് വീണു; മലപ്പുറത്ത് 52കാരന് ദാരുണാന്ത്യം

September 23, 2026
488
Next Post
KM ഷാജി സ്വകാര്യ വാഹനം ഉപയോഗിച്ചതിൽ അപാകതയില്ല; മുഖ്യമന്ത്രിയുടെ വിമാനയാത്രയിൽ ഒന്നും മറച്ചുവയ്ക്കാൻ ഇല്ല; ഇ ടി മുഹമ്മദ് ബഷീർ

KM ഷാജി സ്വകാര്യ വാഹനം ഉപയോഗിച്ചതിൽ അപാകതയില്ല; മുഖ്യമന്ത്രിയുടെ വിമാനയാത്രയിൽ ഒന്നും മറച്ചുവയ്ക്കാൻ ഇല്ല; ഇ ടി മുഹമ്മദ് ബഷീർ

Recent News

തിങ്കളാഴ്ച മുതൽ മൂന്ന് ദിവസം ബാങ്ക് ജീവനക്കാരുടെ രാജ്യവ്യാപക പണിമുടക്ക്

തിങ്കളാഴ്ച മുതൽ മൂന്ന് ദിവസം ബാങ്ക് ജീവനക്കാരുടെ രാജ്യവ്യാപക പണിമുടക്ക്

September 24, 2026
8
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻ ഇടിവ്

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻ ഇടിവ്

September 24, 2026
17
KM ഷാജി സ്വകാര്യ വാഹനം ഉപയോഗിച്ചതിൽ അപാകതയില്ല; മുഖ്യമന്ത്രിയുടെ വിമാനയാത്രയിൽ ഒന്നും മറച്ചുവയ്ക്കാൻ ഇല്ല; ഇ ടി മുഹമ്മദ് ബഷീർ

KM ഷാജി സ്വകാര്യ വാഹനം ഉപയോഗിച്ചതിൽ അപാകതയില്ല; മുഖ്യമന്ത്രിയുടെ വിമാനയാത്രയിൽ ഒന്നും മറച്ചുവയ്ക്കാൻ ഇല്ല; ഇ ടി മുഹമ്മദ് ബഷീർ

September 24, 2026
4
ജസ്റ്റിൻ ചേട്ടനും ആഷ്‍ലിക്കും കിട്ടിയ പണി ഇനി കിട്ടില്ല!; കുടുംബകലഹങ്ങൾ വേണ്ട, MVD പിഴ നോട്ടീസിലെ ചിത്രങ്ങൾ ഒഴിവാക്കും

ജസ്റ്റിൻ ചേട്ടനും ആഷ്‍ലിക്കും കിട്ടിയ പണി ഇനി കിട്ടില്ല!; കുടുംബകലഹങ്ങൾ വേണ്ട, MVD പിഴ നോട്ടീസിലെ ചിത്രങ്ങൾ ഒഴിവാക്കും

September 24, 2026
31
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025