എടപ്പാൾ:ശുകപുരം ചന്തക്കുന്ന് പ്രദേശത്ത് കാട്ടുപന്നി വ്യാപകമായി കൃഷി നശിപ്പിച്ചു .വ്യാപാരി വ്യവസായി ഏകോപന സമിതി തവനൂർ മണ്ഡലം പ്രസിഡണ്ട് ഫിറ്റ്വെൽ ഹസ്സന്റെ തോട്ടത്തിലാണ് കൂടുതൽ നാശനഷ്ടം.വാഴകൾ ,തെങ്ങുകൾ, ഇടിച്ചക്ക ,വാഴക്കുലകൾ തുടങ്ങിയവയാണ് വ്യാപകമായി നശിപ്പിക്കപ്പെട്ടിരിക്കുന്നത്. ഈ പ്രദേശത്ത് തന്നെ വേറെയും തോട്ടങ്ങളിൽ പന്നി നാശനഷ്ടം വരുത്തിയിട്ടുണ്ട്.കഴിഞ്ഞദിവസം കാലടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പന്നി വേട്ട നടത്തിയിരുന്നു. എന്നാൽ അന്നക്കമ്പാട് പ്രദേശത്തെ കാട്ടിൽ ഉണ്ടായിരുന്ന പന്നിക്കൂട്ടങ്ങൾ കൂട്ടത്തോടെ അവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.