• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, September 17, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

എന്‍ട്രന്‍സ് എക്‌സാമില്‍ 98% മാര്‍ക്ക്; ഒരു ദ്വീപിന്റെയൊന്നാകെ സ്വപ്‌നവുമായി ഇബ്രാഹിം യാത്രയായി

ckmnews by ckmnews
December 3, 2024
in UPDATES
A A
എന്‍ട്രന്‍സ് എക്‌സാമില്‍ 98% മാര്‍ക്ക്; ഒരു ദ്വീപിന്റെയൊന്നാകെ സ്വപ്‌നവുമായി ഇബ്രാഹിം യാത്രയായി
0
SHARES
1.5k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ആലപ്പുഴ കളര്‍കോട് വാഹനാപകടത്തില്‍ മരിച്ച ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രഹാമിന്റെ (19) മൃതദേഹം കബറടക്കി. എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദിലാണ് കബറടക്കച്ചടങ്ങുകള്‍ നടന്നത്. ലക്ഷദ്വീപ് ആന്ത്രോത്ത് ദ്വീപ് പാക്രിച്ചിയപുര വീട്ടില്‍ പി. മുഹമ്മദ് നസീറിന്റെ മകനാണ് മുഹമ്മദ് ഇബ്രാഹിം. ലക്ഷദ്വീപില്‍ നിന്ന് മുഹമ്മദ് ഇബ്രാഹിമിന്റെ കുടുംബം രാവിലെ തന്നെ എറണാകുളത്ത് എത്തിച്ചേര്‍ന്നിരുന്നു. കുടുംബത്തിന്റെ മാത്രമല്ല, ദ്വീപിന്റെയാകെ പ്രതീക്ഷയായിരുന്നു മുഹമ്മദ് ഇബ്രാഹിം. എന്‍ട്രന്‍സ് എക്‌സാമില്‍ ആദ്യ ചാന്‍സില്‍ തന്നെ 98 ശതമാനം മാര്‍ക്ക് നേടിയാണ് മുഹമ്മദ് ഇബ്രാഹിം മെഡിക്കല്‍ പഠനത്തിനായി ആലപ്പുഴയിലേക്ക് എത്തിയത്. ആലപ്പുഴ ടി.ഡി. മെഡിക്കല്‍ കോളേജിലെ ആദ്യവര്‍ഷ വിദ്യാര്‍ഥികളായ അഞ്ചുപേരാണ് തിങ്കളാഴ്ച രാത്രി ദേശീയപാതയില്‍ കളര്‍കോട് ചങ്ങനാശ്ശേരി മുക്കിനു സമീപമുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് കെ.എസ്.ആര്‍.ടി.സി. ബസ്സിലേക്ക് ഇടിച്ചുകയറിയായിരുന്നു അപകടം.

കോട്ടയം പൂഞ്ഞാര്‍ ചേന്നാട് കരിങ്ങോഴക്കല്‍ ഷാജിയുടെ മകന്‍ ആയുഷ് ഷാജി (19), പാലക്കാട് കാവുസ്ട്രീറ്റ് ശേഖരപുരം ശ്രീവിഹാറില്‍ കെ.ടി. ശ്രീവത്സന്റെ മകന്‍ ശ്രീദീപ് വത്സന്‍ (19), മലപ്പുറം കോട്ടയ്ക്കല്‍ ചീനംപുത്തൂര്‍ ശ്രീവൈഷ്ണവത്തില്‍ എ.എന്‍. ബിനുരാജിന്റെ മകന്‍ ബി. ദേവാനന്ദന്‍ (19), കണ്ണൂര്‍ വേങ്ങര മാടായി മുട്ടം പാണ്ട്യാല വീട്ടില്‍ മുഹമ്മദ് അബ്ദുള്‍ ജബ്ബാര്‍ (19), ലക്ഷദ്വീപ് ആന്ത്രോത്ത് ദ്വീപ് പാക്രിച്ചിയപുര വീട്ടില്‍ പി. മുഹമ്മദ് നസീറിന്റെ മകന്‍ മുഹമ്മദ് ഇബ്രാഹിം (19) എന്നിവരാണു മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ ആറുവിദ്യാര്‍ഥികള്‍ ചികിത്സയിലാണ്.

കോളേജിലെ സെന്‍ട്രല്‍ ല്രൈബറി ഹാളില്‍ മരിച്ച അഞ്ചു പേരുടെയും മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് എത്തിച്ചിരുന്നു. മരിച്ചവരുടെ ബന്ധുക്കളും മൃതദേഹത്തെ അനുഗമിച്ച് കോളേജിലെത്തിയിരുന്നു. കഴിഞ്ഞദിവസംവരെ കാമ്പസിലുണ്ടായിരുന്ന പ്രിയപ്പെട്ടവരെ അവസാനമായി കാണാനെത്തിയപ്പോള്‍ സഹപാഠികളെ ആശ്വസിപ്പിക്കാന്‍ ഏവരും പാടുപെട്ടു. പലരും വിങ്ങിപ്പൊട്ടി. ചിലര്‍ തേങ്ങലടക്കാന്‍ പാടുപെട്ടു. മെഡിക്കല്‍ കോളേജിലെ പൊതുദര്‍ശനത്തിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉള്‍പ്പെടെയുള്ളവര്‍ അന്ത്യോപചാരമര്‍പ്പിച്ചു. മന്ത്രിമാരായ വീണാ ജോര്‍ജ്, സജി ചെറിയാന്‍, പി. പ്രസാദ് തുടങ്ങിയവരും മെഡിക്കല്‍ കോളേജിലെത്തിയിരുന്നു. പൊതുദര്‍ശനചടങ്ങിനിടെ മന്ത്രി വീണാ ജോര്‍ജ് ഉള്‍പ്പെടെയുള്ളവരും വിതുമ്പി.

ഒന്നരമണിക്കൂറോളം നീണ്ട പൊതുദര്‍ശനത്തിന് ശേഷം അഞ്ച് വിദ്യാര്‍ഥികളുടെയും മൃതദേഹങ്ങള്‍ അവരവരുടെ സ്വദേശങ്ങളിലേക്ക് കൊണ്ടുപോയി. പ്രത്യേകം തയ്യാറാക്കിയ ആംബുലന്‍സുകളില്‍ പോലീസ് അകമ്പടിയോടെയാണ് മൃതദേഹങ്ങള്‍ വിദ്യാര്‍ഥികളുടെ നാട്ടിലേക്ക് കൊണ്ടുപോയത്. കണ്ണൂര്‍ സ്വദേശിയായ മുഹമ്മദ് ജബ്ബാറിന്റെ മൃതദേഹമാണ് ആദ്യം കാമ്പസില്‍നിന്ന് കൊണ്ടുപോയത്. പിന്നാലെ മറ്റുള്ളവരുടെ മൃതദേഹങ്ങളും ആംബുലന്‍സുകളില്‍ കാമ്പസില്‍നിന്ന് പുറത്തേക്ക് യാത്രയായി.

Related Posts

നാടക വേദികള്‍ അരങ്ങുണരും’ചങ്ങരംകുളം കേന്ദ്രീകരിച്ച് നാടക വേദി രൂപീകരിച്ചു
UPDATES

നാടക വേദികള്‍ അരങ്ങുണരും’ചങ്ങരംകുളം കേന്ദ്രീകരിച്ച് നാടക വേദി രൂപീകരിച്ചു

September 16, 2025
59
മലപ്പുറം എടവണ്ണയിൽ വൻ ആയുധവേട്ട; വീട്ടിൽ നിന്ന് കണ്ടെത്തിയ് 20 എയർ ഗണ്ണുകളും മൂന്ന് റൈഫിളുകളും
UPDATES

മലപ്പുറം എടവണ്ണയിൽ വൻ ആയുധവേട്ട; വീട്ടിൽ നിന്ന് കണ്ടെത്തിയ് 20 എയർ ഗണ്ണുകളും മൂന്ന് റൈഫിളുകളും

September 16, 2025
200
ബൈത്താനിയ മനാറെ മീലാദ്: മാനവിക മൂല്യങ്ങളെ ഉയർത്തിപ്പിടിച്ച് 5 ദിവസത്തെ ആഘോഷങ്ങൾ
UPDATES

ബൈത്താനിയ മനാറെ മീലാദ്: മാനവിക മൂല്യങ്ങളെ ഉയർത്തിപ്പിടിച്ച് 5 ദിവസത്തെ ആഘോഷങ്ങൾ

September 16, 2025
25
ലഹരിക്കെതിരെ ബോധവൽക്കരണവുമായി നവീദ് പള്ളിക്കരയും സംഘവും രാജ്യം ചുറ്റുന്നു
UPDATES

ലഹരിക്കെതിരെ ബോധവൽക്കരണവുമായി നവീദ് പള്ളിക്കരയും സംഘവും രാജ്യം ചുറ്റുന്നു

September 16, 2025
86
കായിക മേളയില്‍ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി കുട്ടികളുടെ തട്ടുകട
UPDATES

കായിക മേളയില്‍ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി കുട്ടികളുടെ തട്ടുകട

September 16, 2025
117
വളയംകുളം എം വി എം ഹയർ സെക്കണ്ടറി സ്കൂൾ കായിക മേളക്ക് തുടക്കമായി
UPDATES

വളയംകുളം എം വി എം ഹയർ സെക്കണ്ടറി സ്കൂൾ കായിക മേളക്ക് തുടക്കമായി

September 16, 2025
118
Next Post
ആലപ്പുഴ അപകടം: രണ്ടുപേരുടെ നില ഗുരുതരം, കാര്യമായ പരിക്കില്ലാത്തത് ഒരാൾക്ക് മാത്രം- മന്ത്രി

ആലപ്പുഴ അപകടം: രണ്ടുപേരുടെ നില ഗുരുതരം, കാര്യമായ പരിക്കില്ലാത്തത് ഒരാൾക്ക് മാത്രം- മന്ത്രി

Recent News

നാടക വേദികള്‍ അരങ്ങുണരും’ചങ്ങരംകുളം കേന്ദ്രീകരിച്ച് നാടക വേദി രൂപീകരിച്ചു

നാടക വേദികള്‍ അരങ്ങുണരും’ചങ്ങരംകുളം കേന്ദ്രീകരിച്ച് നാടക വേദി രൂപീകരിച്ചു

September 16, 2025
59
മലപ്പുറം എടവണ്ണയിൽ വൻ ആയുധവേട്ട; വീട്ടിൽ നിന്ന് കണ്ടെത്തിയ് 20 എയർ ഗണ്ണുകളും മൂന്ന് റൈഫിളുകളും

മലപ്പുറം എടവണ്ണയിൽ വൻ ആയുധവേട്ട; വീട്ടിൽ നിന്ന് കണ്ടെത്തിയ് 20 എയർ ഗണ്ണുകളും മൂന്ന് റൈഫിളുകളും

September 16, 2025
200
ബൈത്താനിയ മനാറെ മീലാദ്: മാനവിക മൂല്യങ്ങളെ ഉയർത്തിപ്പിടിച്ച് 5 ദിവസത്തെ ആഘോഷങ്ങൾ

ബൈത്താനിയ മനാറെ മീലാദ്: മാനവിക മൂല്യങ്ങളെ ഉയർത്തിപ്പിടിച്ച് 5 ദിവസത്തെ ആഘോഷങ്ങൾ

September 16, 2025
25
ലഹരിക്കെതിരെ ബോധവൽക്കരണവുമായി നവീദ് പള്ളിക്കരയും സംഘവും രാജ്യം ചുറ്റുന്നു

ലഹരിക്കെതിരെ ബോധവൽക്കരണവുമായി നവീദ് പള്ളിക്കരയും സംഘവും രാജ്യം ചുറ്റുന്നു

September 16, 2025
86
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025