• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, September 16, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

‘അരിയോസോമ സിഎംഎഫ്ആര്‍ഐയന്‍സെ’; അറബിക്കടലില്‍ നിന്നും സിഎംഎഫ്ആര്‍ഐയുടെ പേരില്‍ പുതിയ ഈല്‍ മത്സ്യം

ckmnews by ckmnews
September 16, 2026
in National
A A
‘അരിയോസോമ സിഎംഎഫ്ആര്‍ഐയന്‍സെ’; അറബിക്കടലില്‍ നിന്നും സിഎംഎഫ്ആര്‍ഐയുടെ പേരില്‍ പുതിയ ഈല്‍ മത്സ്യം
0
SHARES
0
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: അറബിക്കടലില്‍ നിന്ന് പുതിയ ഇനം ഈല്‍ മത്സ്യത്തെ കണ്ടെത്തി. പുതിയ മീന്‍ ഇനി സിഎംഎഫ്ആര്‍ഐയുടെ പേരില്‍ അറയിപ്പെടും. കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിലെ(സിഎംഎഫ്ആര്‍ഐ) ഗവേഷകര്‍ കൊല്ലം തീരത്തുനിന്ന് ഏകദേശം 300 മീറ്റര്‍ ആഴക്കടലില്‍ നിന്നാണ് മീനിനെ ലഭിച്ചത്.കഴിഞ്ഞ ജനുവരിയില്‍ ലഭിച്ച മത്സ്യം ശാസ്ത്രീയ പരിശോധനയില്‍ പുതിയ ഇനം ഈല്‍ മത്സ്യമാണെന്ന് സിഎംഎഫ്ആര്‍ഐയിലെ ഗവേഷകര്‍ തിരിച്ചറിയുകയായിരുന്നു. സിഎംഎഫ്ആര്‍ഐയുടെ 80ാം വാര്‍ഷികത്തിന്റെ ഭാഗമായി മീനിന് അരിയോസോമ സിഎംഎഫ്ആര്‍ഐയന്‍സെ എന്ന് നാമകരണം ചെയ്തു.

ഇന്ത്യയുടെ ആഴക്കടല്‍ ഗവേഷണ മേഖലയ്ക്ക് ഏറെ ഗുണകരമാകുന്നതാണ് ഈ ഗവഷണ നേട്ടമെന്ന് സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ ഗ്രിന്‍സണ്‍ ജോര്‍ജ് പറഞ്ഞു. ആഴക്കടല്‍ മത്സ്യസമ്പത്തിനെ കുറിച്ചുള്ള ശാസ്ത്രീയ അറിവുകള്‍ വിപുലപ്പെടുത്താനും അതുവഴി ജൈവവൈവിധ്യ സംരക്ഷണ പരിപാലന രീതികള്‍ മെച്ചപ്പെടുത്താനും സഹായിക്കും.

മീനിന്റെ അടിഭാഗത്ത് കാണപ്പെടുന്ന കറുത്ത പുള്ളികളാണ് പ്രധാന ആകര്‍ഷണം. ഇതേ വര്‍ഗത്തില്‍പെട്ട മറ്റ് ഈല്‍ മത്സ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി നിരവധി പ്രത്യേകതകള്‍ ശാസ്ത്രീയ പരിശോധനയില്‍ വ്യക്തമായതോടെയാണ് പുതിയ ഇനം മീനാണെന്ന് ഗവേഷകര്‍ തിരിച്ചറിഞ്ഞത്.കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ആഴക്കടല്‍ ദൗത്യത്തിന്റെ ഭാഗമായി സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന ഗവേഷണത്തിലാണ് പുതിയ മീനിനെ തിരിച്ചറിഞ്ഞത്. ഇവയുടെ വാണിജ്യപരമായ സാധ്യതകള്‍ പഠനം നടത്തി മാത്രമേ പറയാനാകൂവെന്ന് ഗവേഷണ പദ്ധതിക്ക് നേതൃത്വം നല്‍കുന്ന സിഎംഎഫ്ആര്‍ഐ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. രേഖ ജെ. നായര്‍ പറഞ്ഞു.

പുതിയ മത്സ്യം കണ്ടെത്തിയതായുള്ള ശാസ്ത്ര പഠനം അന്താരാഷ്ട്ര ടാക്സോണമിക് ജേണലായ സൂടാക്സയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Related Posts

പുതിയ ലേബർ കോഡ് പിൻവലിക്കുക; പാർലമെന്റ് വളയാൻ ഒരുങ്ങി CITU
National

പുതിയ ലേബർ കോഡ് പിൻവലിക്കുക; പാർലമെന്റ് വളയാൻ ഒരുങ്ങി CITU

September 16, 2026
39
ഭാര്യയെ കൊന്ന് തല ഫ്രിഡ്‌ജിൽ സൂക്ഷിച്ച സംഭവം; പ്രതി പോലീസ് വാഹനത്തിൽനിന്ന് കൊക്കയിലേക്ക് ചാടി മരിച്ചു
Crime

ഭാര്യയെ കൊന്ന് തല ഫ്രിഡ്‌ജിൽ സൂക്ഷിച്ച സംഭവം; പ്രതി പോലീസ് വാഹനത്തിൽനിന്ന് കൊക്കയിലേക്ക് ചാടി മരിച്ചു

September 14, 2026
358
ലൈംഗിക പീഡനക്കേസ്: മുൻ തെഹൽക എഡിറ്റർ ഇൻ ചീഫ് തരുൺ തേജ്പാൽ കീഴടങ്ങി
National

ലൈംഗിക പീഡനക്കേസ്: മുൻ തെഹൽക എഡിറ്റർ ഇൻ ചീഫ് തരുൺ തേജ്പാൽ കീഴടങ്ങി

September 14, 2026
43
റഷ്യയുടെ ഇവോൾഗ ഇന്ത്യയിലേക്ക്, ട്രെയിനുകൾ ഇനി 360 കിലോ മീറ്ററിൽ കുതിക്കും; നടപ്പിലാക്കുന്നത് വമ്പൻ പദ്ധതി
National

റഷ്യയുടെ ഇവോൾഗ ഇന്ത്യയിലേക്ക്, ട്രെയിനുകൾ ഇനി 360 കിലോ മീറ്ററിൽ കുതിക്കും; നടപ്പിലാക്കുന്നത് വമ്പൻ പദ്ധതി

September 14, 2026
54
‘ഐഎസ്ആർഒ സ്വകാര്യവത്കരിക്കില്ല’ സർക്കാർ സ്ഥാപനമായി തുടരും പ്രചാരണങ്ങൾ തള്ളി ചെയർമാൻ
National

‘ഐഎസ്ആർഒ സ്വകാര്യവത്കരിക്കില്ല’ സർക്കാർ സ്ഥാപനമായി തുടരും പ്രചാരണങ്ങൾ തള്ളി ചെയർമാൻ

September 9, 2026
27
Viral 80s AI trend: സ്വകാര്യത ഉറപ്പാക്കണം, അപകടങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
Kerala

Viral 80s AI trend: സ്വകാര്യത ഉറപ്പാക്കണം, അപകടങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

September 8, 2026
520
Next Post
ഇന്നും ഇരുട്ടിലാകും; രാത്രി 12.45 വരെ വൈദ്യുതി നിയന്ത്രണം

ഇന്നും ഇരുട്ടിലാകും; രാത്രി 12.45 വരെ വൈദ്യുതി നിയന്ത്രണം

Recent News

മുഖ്യമന്ത്രി രണ്ടാം വിവാഹം കഴിച്ചെന്ന ആരോപണം: കേസെടുത്ത് പൊലീസ്; ആൻ്റോ അ​ഗസ്റ്റിൻ ഒന്നാം പ്രതി

മുഖ്യമന്ത്രി രണ്ടാം വിവാഹം കഴിച്ചെന്ന ആരോപണം: കേസെടുത്ത് പൊലീസ്; ആൻ്റോ അ​ഗസ്റ്റിൻ ഒന്നാം പ്രതി

September 16, 2026
5
ഇന്നും ഇരുട്ടിലാകും; രാത്രി 12.45 വരെ വൈദ്യുതി നിയന്ത്രണം

ഇന്നും ഇരുട്ടിലാകും; രാത്രി 12.45 വരെ വൈദ്യുതി നിയന്ത്രണം

September 16, 2026
1
‘അരിയോസോമ സിഎംഎഫ്ആര്‍ഐയന്‍സെ’; അറബിക്കടലില്‍ നിന്നും സിഎംഎഫ്ആര്‍ഐയുടെ പേരില്‍ പുതിയ ഈല്‍ മത്സ്യം

‘അരിയോസോമ സിഎംഎഫ്ആര്‍ഐയന്‍സെ’; അറബിക്കടലില്‍ നിന്നും സിഎംഎഫ്ആര്‍ഐയുടെ പേരില്‍ പുതിയ ഈല്‍ മത്സ്യം

September 16, 2026
0
ചാവക്കാടിൽ ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നും തെറിച്ചുവീണ് ഗര്‍ഭിണിയായ വിദ്യാര്‍ഥിനിക്ക് പരുക്ക്

ചാവക്കാടിൽ ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നും തെറിച്ചുവീണ് ഗര്‍ഭിണിയായ വിദ്യാര്‍ഥിനിക്ക് പരുക്ക്

September 16, 2026
1
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025