പാലാ: പാലായിൽ സ്കൂളിൽ കുഴഞ്ഞുവീണ അധ്യാപകൻ മരിച്ചു. ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർസെക്കൻഡറി സ്കൂളിലെ മലയാളം അധ്യാപകനായ ഇടമറുക് ഇല്ലിക്കൽ മജോ ജോസഫ് ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ പത്തേമുക്കാലോടെയാണ് മജോ സ്കൂളിൽ കുഴഞ്ഞുവീണത്.സ്കൂളിൽ കലോത്സവ പരിപാടികൾ നടക്കുന്നതിനായുള്ള അനൗൺസ്മെൻ്റിൽ ഏർപ്പെട്ടിരിക്കവേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. മജോയെ അധ്യാപകർ ഉടനടി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.







