• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, September 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

ലൈംഗിക പീഡനക്കേസ്: മുൻ തെഹൽക എഡിറ്റർ ഇൻ ചീഫ് തരുൺ തേജ്പാൽ കീഴടങ്ങി

ckmnews by ckmnews
September 14, 2026
in National
A A
ലൈംഗിക പീഡനക്കേസ്: മുൻ തെഹൽക എഡിറ്റർ ഇൻ ചീഫ് തരുൺ തേജ്പാൽ കീഴടങ്ങി
0
SHARES
5
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പനാജി: ലൈംഗിക പീഡനക്കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ മുൻ തെഹൽക എഡിറ്റർ ഇൻ ചീഫ് തരുൺ തേജ്പാൽ ഗോവ കോടതിയിൽ കീഴടങ്ങി. ബോംബൈ ഹൈക്കോടതിയുടെ ശിക്ഷാവിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് തരുൺ തേജ്പാൽ നൽകിയ ഹർജി നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു. പിന്നാലെ, തരുൺ തേജ്പാലിനോട് രണ്ടാഴ്ചയ്ക്കകം കീഴടങ്ങണമെന്ന് കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കീഴടങ്ങൽ.ഗോവയിലെ മപുസ കോടതിയിലാണ് ഹാജരായത്. 2013 നവംബറിൽ നടന്ന പീഡനക്കേസുമായി ബന്ധപ്പെട്ട് ബോംബൈ ഹൈക്കോടതിയുടെ ഗോവ ബെഞ്ച് തരുൺ തേജ്പാലിനെ നേരത്തെ 10 വർഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. എന്നാൽ ഈ ശിക്ഷ ജീവപര്യന്തമായി ഉയർത്തണം എന്നാവശ്യപ്പെട്ട് ഗോവ സർക്കാർ സുപ്രീംകോടതിയെ സമീപിക്കുകയുണ്ടായി. ഇതിനിടയിലാണ് ഹൈക്കോടതി വിധിക്കെതിരെ തേജ്പാലും ഹർജി സമർപ്പിച്ചത്.

എന്നാൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പ്രതി ആദ്യം കീഴടങ്ങണമെന്നും അതിനുശേഷം മാത്രമേ പ്രതിയുടെ ഹർജി പരിഗണിക്കാവൂ എന്നും ഗോവ സർക്കാർ കോടതിയിൽ വാദിച്ചു. സർക്കാരിന്റെ ഈ വാദം അംഗീകരിച്ചുകൊണ്ടാണ് സുപ്രീംകോടതി തരുൺ തേജ്പാലിനോട് രണ്ടാഴ്ചയ്ക്കുള്ളിൽ ഹാജരാവുകയോ കീഴടങ്ങുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. പിന്നാലെയാണ് സ്വയം മുന്നോട്ടുവന്ന് കീഴടങ്ങിയത്. ഇതോടെ ഹൈക്കോടതി വിധിക്കെതിരെ തരുൺ തേജ്പാൽ നൽകിയ ഹർജി സെപ്തംബർ 22ന് സുപ്രീംകോടതി പരിഗണിക്കും.2013 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗോവയിൽവച്ച് നടന്ന തെഹൽകയുടെ തിങ്ക്ഫെസ്റ്റ് പരിപാടിക്കിടെ ഹോട്ടലിലെ ലിഫ്റ്റിൽവച്ച് തരൺ തേജ്പാൽ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് സഹപ്രവർത്തകയുടെ പരാതി. തുടർന്ന് തേജ്പാൽ അറസ്റ്റിലാകുകയും 2014 ജൂലായിൽ ജാമ്യം ലഭിക്കുകയും ചെയ്തു. 2021 മേയിൽ ഗോവ സെഷൻസ് കോടതി തേജ്പാലിനെ കുറ്റവിമുക്തനാക്കിയെങ്കിലും ഗോവ സർക്കാർ ഇതിനെതിരെ ബോംബൈ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കഴിഞ്ഞമാസം ബോംബൈ ഹൈക്കോടതിയുടെ ഗോവ ബെഞ്ച് സെഷൻസ് കോടതി വിധി റദ്ദാക്കുകയും തേജ്പാൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി 10 വർഷത്തെ തടവ് ശിക്ഷ വിധിക്കുകയായിരുന്നു

Related Posts

ഭാര്യയെ കൊന്ന് തല ഫ്രിഡ്‌ജിൽ സൂക്ഷിച്ച സംഭവം; പ്രതി പോലീസ് വാഹനത്തിൽനിന്ന് കൊക്കയിലേക്ക് ചാടി മരിച്ചു
Crime

ഭാര്യയെ കൊന്ന് തല ഫ്രിഡ്‌ജിൽ സൂക്ഷിച്ച സംഭവം; പ്രതി പോലീസ് വാഹനത്തിൽനിന്ന് കൊക്കയിലേക്ക് ചാടി മരിച്ചു

September 14, 2026
49
റഷ്യയുടെ ഇവോൾഗ ഇന്ത്യയിലേക്ക്, ട്രെയിനുകൾ ഇനി 360 കിലോ മീറ്ററിൽ കുതിക്കും; നടപ്പിലാക്കുന്നത് വമ്പൻ പദ്ധതി
National

റഷ്യയുടെ ഇവോൾഗ ഇന്ത്യയിലേക്ക്, ട്രെയിനുകൾ ഇനി 360 കിലോ മീറ്ററിൽ കുതിക്കും; നടപ്പിലാക്കുന്നത് വമ്പൻ പദ്ധതി

September 14, 2026
13
‘ഐഎസ്ആർഒ സ്വകാര്യവത്കരിക്കില്ല’ സർക്കാർ സ്ഥാപനമായി തുടരും പ്രചാരണങ്ങൾ തള്ളി ചെയർമാൻ
National

‘ഐഎസ്ആർഒ സ്വകാര്യവത്കരിക്കില്ല’ സർക്കാർ സ്ഥാപനമായി തുടരും പ്രചാരണങ്ങൾ തള്ളി ചെയർമാൻ

September 9, 2026
26
Viral 80s AI trend: സ്വകാര്യത ഉറപ്പാക്കണം, അപകടങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
Kerala

Viral 80s AI trend: സ്വകാര്യത ഉറപ്പാക്കണം, അപകടങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

September 8, 2026
507
‘നുണകളുടെ മുഴക്കത്തെ സത്യം കീഴ്‌പ്പെടുത്തും’; പ്രതിപക്ഷത്തിനെതിരെ നരേന്ദ്ര മോദി
National

‘നുണകളുടെ മുഴക്കത്തെ സത്യം കീഴ്‌പ്പെടുത്തും’; പ്രതിപക്ഷത്തിനെതിരെ നരേന്ദ്ര മോദി

September 8, 2026
72
ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടം: മരണ സംഖ്യ 6 ആയി, രക്ഷാപ്രവർത്തനം തുടരുന്നു
National

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടം: മരണ സംഖ്യ 6 ആയി, രക്ഷാപ്രവർത്തനം തുടരുന്നു

September 7, 2026
90
Next Post
2049 ഒഴിവുകൾ; പ്ലസ് ടു പാസായവർക്ക് ഉയർന്ന ജോലി നേടാൻ സുവർണാവസരം

2049 ഒഴിവുകൾ; പ്ലസ് ടു പാസായവർക്ക് ഉയർന്ന ജോലി നേടാൻ സുവർണാവസരം

Recent News

ഭാര്യയെ കൊന്ന് തല ഫ്രിഡ്‌ജിൽ സൂക്ഷിച്ച സംഭവം; പ്രതി പോലീസ് വാഹനത്തിൽനിന്ന് കൊക്കയിലേക്ക് ചാടി മരിച്ചു

ഭാര്യയെ കൊന്ന് തല ഫ്രിഡ്‌ജിൽ സൂക്ഷിച്ച സംഭവം; പ്രതി പോലീസ് വാഹനത്തിൽനിന്ന് കൊക്കയിലേക്ക് ചാടി മരിച്ചു

September 14, 2026
49
സംസ്ഥാനത്ത് 8 ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴക്കും 40 കി.മി വേഗതയിൽ കാറ്റിനും സാധ്യത

സംസ്ഥാനത്ത് 8 ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴക്കും 40 കി.മി വേഗതയിൽ കാറ്റിനും സാധ്യത

September 14, 2026
77
2049 ഒഴിവുകൾ; പ്ലസ് ടു പാസായവർക്ക് ഉയർന്ന ജോലി നേടാൻ സുവർണാവസരം

2049 ഒഴിവുകൾ; പ്ലസ് ടു പാസായവർക്ക് ഉയർന്ന ജോലി നേടാൻ സുവർണാവസരം

September 14, 2026
0
ലൈംഗിക പീഡനക്കേസ്: മുൻ തെഹൽക എഡിറ്റർ ഇൻ ചീഫ് തരുൺ തേജ്പാൽ കീഴടങ്ങി

ലൈംഗിക പീഡനക്കേസ്: മുൻ തെഹൽക എഡിറ്റർ ഇൻ ചീഫ് തരുൺ തേജ്പാൽ കീഴടങ്ങി

September 14, 2026
5
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025