• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

‘നുണകളുടെ മുഴക്കത്തെ സത്യം കീഴ്‌പ്പെടുത്തും’; പ്രതിപക്ഷത്തിനെതിരെ നരേന്ദ്ര മോദി

ckmnews by ckmnews
September 8, 2026
in National
A A
‘നുണകളുടെ മുഴക്കത്തെ സത്യം കീഴ്‌പ്പെടുത്തും’; പ്രതിപക്ഷത്തിനെതിരെ നരേന്ദ്ര മോദി
0
SHARES
20
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വഡോദര: പ്രതിപക്ഷത്തിനെതിരെ വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി. നുണകളുടെ മുഴക്കത്തെ സത്യം പരാജയപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി നടത്തുന്ന ‘ഛാത്രോം കീ ഗൂഞ്ച്’ പരിപാടിയെ പരിഹസിച്ചാണ് മോദി ‘ജൂട്ട് കീ ഗൂഞ്ച്’ (നുണകളുടെ മുഴക്കം) എന്ന പ്രയോഗം ആവർത്തിച്ചത്. ഗുജറാത്തിലെ വഡോദരയിൽ 20,000 കോടിയിലേറെ രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നുണകളുടെ മുഴക്കം എന്ന് പറഞ്ഞ് യുവാക്കളെ തെറ്റിദ്ധരിപ്പിക്കുന്നവരെ എല്ലാ കവലകളിലും കാണാം. എന്നാൽ ഇന്ത്യയിലെ യുവാക്കൾ സത്യത്തിന്റെ ഗർജനത്തിനൊപ്പമാണ് നടക്കുന്നത്. അവർ സത്യത്തിന്റെ ഗർജനത്തിനായാണ് മുന്നോട്ടുപോകുന്നത്.’ -നരേന്ദ്ര മോദി പറഞ്ഞു. നമോ ഫോർ വികസിത് ഭാരത് എന്ന് പേരിട്ട പരിപാടിയിൽ യുവാക്കളെയാണ് മോദി അഭിസംബോധന ചെയ്തത്.

‘അടുത്തിടെ മുംബൈയിൽ നിന്ന് വഡോദരയിലേക്ക് രണ്ടുനില കണ്ടെയിനർ ട്രെയിൻ ഓടി. അതായത് ഒരു കണ്ടെയിനറിന് മേലെ മറ്റൊന്ന് വെച്ചുകൊണ്ട്. ഈ ഒരൊറ്റ യാത്രയിലൂടെ മുംബൈയിൽ നിന്ന് വഡോദരയിലേക്ക് കൊണ്ടുപോയ ചരക്കിന്റെ അളവ് 250-ലേറെ ട്രക്കുകളിലേതിന് സമാനമായിരുന്നു.’ -മോദി തുടർന്നു.’ഇനി ‘ദേഷ്യക്കാരനായ അമ്മാവ’ന്റെ വരവാണ്. എന്തിനുമേതിനും പരാതി പറയുന്ന ആ അമ്മാവൻ. ട്രക്ക് ഡ്രൈവർമാർ ഇനി എന്ത് ചെയ്യും, ട്രക്കുകൾ ഇനി എന്ത് ചെയ്യും, ട്രക്ക് ഉടമകൾ ഇനി എന്ത് ചെയ്യും എന്നെല്ലാം അദ്ദേഹം ചോദിക്കും. എന്തായാലും അമ്മാവന് പരാതി പറയാനുള്ള ഒരു കാര്യം ഇപ്പോൾ കിട്ടി.’ -മോദി പറഞ്ഞു.

ദരിദ്ര-ഇടത്തരം കുടുംബങ്ങളിലെ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്ക് മികച്ച അധ്യാപകരെ ഉൾപ്പെടുത്തി സൗജന്യ ഓൺലൈൻ പരിശീലനം നൽകുന്ന പരിപാടിയിലേക്ക് സർക്കാർ ചുവടുവെക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇത്തരം കുടുംബങ്ങളുടെ സാമ്പത്തിക ഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Related Posts

Viral 80s AI trend: സ്വകാര്യത ഉറപ്പാക്കണം, അപകടങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
Kerala

Viral 80s AI trend: സ്വകാര്യത ഉറപ്പാക്കണം, അപകടങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

September 8, 2026
95
ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടം: മരണ സംഖ്യ 6 ആയി, രക്ഷാപ്രവർത്തനം തുടരുന്നു
National

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടം: മരണ സംഖ്യ 6 ആയി, രക്ഷാപ്രവർത്തനം തുടരുന്നു

September 7, 2026
69
വിവാഹം കഴിഞ്ഞിട്ട് മാസങ്ങൾ മാത്രം; ഭാര്യയെ കൊലപ്പെടുത്തി തല പോളിത്തീൻ കവറിലാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച് ഭർത്താവ്
Crime

വിവാഹം കഴിഞ്ഞിട്ട് മാസങ്ങൾ മാത്രം; ഭാര്യയെ കൊലപ്പെടുത്തി തല പോളിത്തീൻ കവറിലാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച് ഭർത്താവ്

September 7, 2026
487
ദക്ഷിണ റെയിൽവേയിൽ 4038 അപ്രന്റീസ്, കേരളത്തിൽ 777 ഒഴിവ്
Jobs

ദക്ഷിണ റെയിൽവേയിൽ 4038 അപ്രന്റീസ്, കേരളത്തിൽ 777 ഒഴിവ്

September 5, 2026
76
പിഎംശ്രീയിൽ സർക്കാരിന് കുരുക്ക്; പദ്ധതി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തിന് കത്തയക്കാൻ കേന്ദ്രം
Kerala

പിഎംശ്രീയിൽ സർക്കാരിന് കുരുക്ക്; പദ്ധതി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തിന് കത്തയക്കാൻ കേന്ദ്രം

September 4, 2026
76
ലഹരിമുക്തമാകുന്ന ഗ്രാമങ്ങൾക്ക് 10 ലക്ഷം രൂപ പാരിതോഷികം; പ്രഖ്യാപനവുമായി മുഖ്യമന്ത്രി വിജയ്
Latest News

ലഹരിമുക്തമാകുന്ന ഗ്രാമങ്ങൾക്ക് 10 ലക്ഷം രൂപ പാരിതോഷികം; പ്രഖ്യാപനവുമായി മുഖ്യമന്ത്രി വിജയ്

September 4, 2026
29
Next Post
Viral 80s AI trend: സ്വകാര്യത ഉറപ്പാക്കണം, അപകടങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

Viral 80s AI trend: സ്വകാര്യത ഉറപ്പാക്കണം, അപകടങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

Recent News

അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകം: കൊലപ്പെടുത്തിയ യുവതി ഭാര്യയല്ലെന്ന് മൊഴി; പ്രതി ബംഗാളിൽ പിടിയിൽ

അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകം: കൊലപ്പെടുത്തിയ യുവതി ഭാര്യയല്ലെന്ന് മൊഴി; പ്രതി ബംഗാളിൽ പിടിയിൽ

September 8, 2026
0
‘നഷ്ടം 120 കോടി,സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്, സർവീസുകൾ നിർത്തിവെക്കും

‘നഷ്ടം 120 കോടി,സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്, സർവീസുകൾ നിർത്തിവെക്കും

September 8, 2026
0
Viral 80s AI trend: സ്വകാര്യത ഉറപ്പാക്കണം, അപകടങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

Viral 80s AI trend: സ്വകാര്യത ഉറപ്പാക്കണം, അപകടങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

September 8, 2026
95
‘നുണകളുടെ മുഴക്കത്തെ സത്യം കീഴ്‌പ്പെടുത്തും’; പ്രതിപക്ഷത്തിനെതിരെ നരേന്ദ്ര മോദി

‘നുണകളുടെ മുഴക്കത്തെ സത്യം കീഴ്‌പ്പെടുത്തും’; പ്രതിപക്ഷത്തിനെതിരെ നരേന്ദ്ര മോദി

September 8, 2026
20
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025