ബാങ്ക് ഓഫ് ബറോഡയുടെ ഉടമസ്ഥതയിലുള്ള ബ്‌സിഡിയറി കമ്പനിയായ ബറോഡ ഗ്ലോബൽ ഷെയേഡ് സർവീസസ് ലിമിറ്റഡിൽ വിവിധ തസ്തികകളിൽ ജോലി നേടാൻ സുവർണാവസരം. ബാങ്കിംഗ്, ഡിജിറ്റൽ ബാങ്കിംഗ്, ട്രേഡ് ഫിനാൻസ്, സെയിൽസ്, കളക്ഷൻ, സപ്പോർട്ട് തുടങ്ങി 18 തസ്തികകളിലായി 2049 ഒഴിവുകളാണുള്ളത്. പ്ലസ് ടു, ബിരുദം, എംകോം, എംബിഎ, സിഎ തുടങ്ങിയ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഈ മാസം 30 വരെ ഓൺലൈനായോ ഇമെയിൽ വഴിയോ അപേക്ഷിക്കാവുന്നതാണ്.
ഒഴിവുകൾ
ഫീൽഡ് കളക്ഷൻ ഓഫീസർ – 400
ഡിജിറ്റൽ ഓൺ ബോഡിംഗ് സെപ്ഷ്യലിസ്റ്റ് – 400
സെയിൽസ് ഓഫിസർ (ലോൺ) – 350
അപ്രന്റീസ് (ടെലി കോളിംഗ്) – 150
ടെലി കളക്ഷൻ ഏജന്റ് – 100
എക്സിക്യൂട്ടീവ് – എടിഎം/ റീകൺസിലിയേഷൻ ഡെബിറ്റ് കാർഡുകൾ – 40
ഉദ്യോഗാർഥികളുടെ തസ്തിക തിരിച്ചുള്ള സെലക്ഷൻ രീതി, പരീക്ഷ കേന്ദ്രങ്ങൾ തുടങ്ങിയവ സ്ഥാപനത്തിന്റെ വെബ്സൈറ്റിലെ കരിയർ പേജിൽ വ്യക്തമാക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾ മനസിലാക്കിയതിനുശേഷം മാത്രം ഉദ്യോഗാർഥികൾ അപേക്ഷിക്കുക. അപേക്ഷ രണ്ട് രീതിയിൽ നൽകാവുന്നതാണ്. recruitment@bggs.in എന്ന ഇ മെയിൽ വിലാസത്തിൽ ബയോഡാറ്റ അയച്ചോ www.bgss.in എന്ന വെബ്സൈറ്റിലെ കരിയർ പേജിൽ നേരിട്ട് ഓൺലൈൻ ആയോ അപേക്ഷ നൽകാവുന്നതാണ്.










