• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 30, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

സംസ്ഥാനത്ത് 8 ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴക്കും 40 കി.മി വേഗതയിൽ കാറ്റിനും സാധ്യത

ckmnews by ckmnews
September 14, 2026
in Kerala
A A
സംസ്ഥാനത്ത് 8 ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴക്കും 40 കി.മി വേഗതയിൽ കാറ്റിനും സാധ്യത
0
SHARES
362
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസം ഇടിമിന്നലിനും ശക്തമായ കാറ്റോട് കൂടിയക്കും സാധ്യത. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 8 ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും, പതിനാറാം തീയതി ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

തെക്കൻ കേരളം തീരത്ത് – ഇന്ന് (14/09/2026) മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും, കർണാടകം – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (14/09/2026) മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കള്ളക്കടൽ ജാഗ്രത നിർദേശം

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), കണ്ണൂർ – കാസറഗോഡ് (കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെയും) ജില്ലകളിലെ തീരങ്ങളിൽ 15/09/2026 രാത്രി 11.30 വരെ 0.9 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS) അറിയിച്ചു.

Related Posts

MLAമാർക്ക് പിന്നാലെ തദ്ദേശസ്ഥാപന അംഗങ്ങൾക്കും ഓണറേറിയം കൂട്ടാൻ സർക്കാർ; ജനുവരി 1 മുതൽ വർധിപ്പിച്ച തുക നൽകും
Kerala

MLAമാർക്ക് പിന്നാലെ തദ്ദേശസ്ഥാപന അംഗങ്ങൾക്കും ഓണറേറിയം കൂട്ടാൻ സർക്കാർ; ജനുവരി 1 മുതൽ വർധിപ്പിച്ച തുക നൽകും

October 29, 2026
103
850 കുട്ടികൾക്ക് ആശ്വാസമേകി സി.ബി.ഐ.സി.; ഭിന്നശേഷി പുനരധിവാസത്തിൽ മാതൃകയായി പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്
Kerala

850 കുട്ടികൾക്ക് ആശ്വാസമേകി സി.ബി.ഐ.സി.; ഭിന്നശേഷി പുനരധിവാസത്തിൽ മാതൃകയായി പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്

October 29, 2026
54
കേരളപ്പിറവി സമ്മാനവുമായി സപ്ലൈകോ, ‘മ’യില്‍ തുടങ്ങുന്ന ഉൽപ്പന്നങ്ങൾക്ക് പ്രത്യേക ഓഫര്‍
Kerala

കേരളപ്പിറവി സമ്മാനവുമായി സപ്ലൈകോ, ‘മ’യില്‍ തുടങ്ങുന്ന ഉൽപ്പന്നങ്ങൾക്ക് പ്രത്യേക ഓഫര്‍

October 29, 2026
248
ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം മാത്രം; മലപ്പുറം-നെടുമ്പാശ്ശേരി കെഎസ്ആർടിസി സർവീസ് നിർത്തി
Kerala

ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം മാത്രം; മലപ്പുറം-നെടുമ്പാശ്ശേരി കെഎസ്ആർടിസി സർവീസ് നിർത്തി

October 29, 2026
176
കള്ളുഷാപ്പുകളിലെ സ്ത്രീകളുടെ നിയമനം; വിലക്കിയ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി
Kerala

കള്ളുഷാപ്പുകളിലെ സ്ത്രീകളുടെ നിയമനം; വിലക്കിയ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

October 29, 2026
48
KSEBക്ക് ആശ്വാസം: അടുത്ത വർഷം മാർച്ച് വരെ വൈദ്യുതി വാങ്ങാൻ റെഗുലേറ്ററി കമ്മിഷന്റെ അനുമതി
Kerala

KSEBക്ക് ആശ്വാസം: അടുത്ത വർഷം മാർച്ച് വരെ വൈദ്യുതി വാങ്ങാൻ റെഗുലേറ്ററി കമ്മിഷന്റെ അനുമതി

October 29, 2026
18
Next Post
ഭാര്യയെ കൊന്ന് തല ഫ്രിഡ്‌ജിൽ സൂക്ഷിച്ച സംഭവം; പ്രതി പോലീസ് വാഹനത്തിൽനിന്ന് കൊക്കയിലേക്ക് ചാടി മരിച്ചു

ഭാര്യയെ കൊന്ന് തല ഫ്രിഡ്‌ജിൽ സൂക്ഷിച്ച സംഭവം; പ്രതി പോലീസ് വാഹനത്തിൽനിന്ന് കൊക്കയിലേക്ക് ചാടി മരിച്ചു

Recent News

കെസിഇഎഫ് മെമ്പർഷിപ് ക്യാമ്പയിൻ ചങ്ങരംകുളത്ത് തുടക്കം കുറിച്ചു

കെസിഇഎഫ് മെമ്പർഷിപ് ക്യാമ്പയിൻ ചങ്ങരംകുളത്ത് തുടക്കം കുറിച്ചു

October 30, 2026
1
MLAമാർക്ക് പിന്നാലെ തദ്ദേശസ്ഥാപന അംഗങ്ങൾക്കും ഓണറേറിയം കൂട്ടാൻ സർക്കാർ; ജനുവരി 1 മുതൽ വർധിപ്പിച്ച തുക നൽകും

MLAമാർക്ക് പിന്നാലെ തദ്ദേശസ്ഥാപന അംഗങ്ങൾക്കും ഓണറേറിയം കൂട്ടാൻ സർക്കാർ; ജനുവരി 1 മുതൽ വർധിപ്പിച്ച തുക നൽകും

October 29, 2026
103
850 കുട്ടികൾക്ക് ആശ്വാസമേകി സി.ബി.ഐ.സി.; ഭിന്നശേഷി പുനരധിവാസത്തിൽ മാതൃകയായി പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്

850 കുട്ടികൾക്ക് ആശ്വാസമേകി സി.ബി.ഐ.സി.; ഭിന്നശേഷി പുനരധിവാസത്തിൽ മാതൃകയായി പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്

October 29, 2026
54
കേരളപ്പിറവി സമ്മാനവുമായി സപ്ലൈകോ, ‘മ’യില്‍ തുടങ്ങുന്ന ഉൽപ്പന്നങ്ങൾക്ക് പ്രത്യേക ഓഫര്‍

കേരളപ്പിറവി സമ്മാനവുമായി സപ്ലൈകോ, ‘മ’യില്‍ തുടങ്ങുന്ന ഉൽപ്പന്നങ്ങൾക്ക് പ്രത്യേക ഓഫര്‍

October 29, 2026
248
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025