ചങ്ങരംകുളം:കലോത്സവങ്ങൾ വെറും മത്സരവേദികളല്ലെന്നും, കുട്ടികളുടെ കഴിവുകൾ കണ്ടെത്താനും സർഗാത്മകതയെ പരിപോഷിപ്പിക്കാനും ആത്മവിശ്വാസം വളർത്താനും പരസ്പരം അംഗീകരിക്കാനും സന്തോഷത്തോടെ പഠിക്കാനുമുള്ള വേദികളാണെന്നും അഡ്വ. വി. എസ്. ജോയ് എം.എൽ.എ. പറഞ്ഞു.പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂളിൽ തൃശ്ശൂർ റീജിയൻ ഐ.എ.എം.ഇ സ്കൂൾ കലോത്സവം (ആർട്ടോറിയം) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജയിച്ച് മുന്നേറിയവരേക്കാൾ കൂടുതൽ, പരാജയങ്ങളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് സ്വയം തിരുത്തി മുന്നേറിയവരാണ് ലോകത്ത് വലിയ സ്വാധീനശക്തിയായി മാറിയിട്ടുള്ള പലരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.വിജയവും പരാജയവും ഒരുപോലെ ജീവിതപാഠങ്ങളാണെന്നും,കലോത്സവങ്ങളിൽ പങ്കെടുക്കുന്ന ഓരോ കുട്ടിക്കും തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനും അനുഭവങ്ങളിൽ നിന്ന് പഠിക്കാനും ആത്മവിശ്വാസത്തോടെ മുന്നേറാനുമുള്ള അവസരം ലഭിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സംസ്ഥാന വൈസ് പ്രസിഡണ്ട് വാരിയത്ത് മുഹമ്മദലി അധ്യക്ഷത വഹിച്ചു.കെ സിദ്ദീഖ് മൗലവി അയിലക്കാട് സന്ദേശ പ്രഭാഷണം നടത്തി. സംസ്ഥാന എക്സി അംഗം പി.സി അബ്ദുറഹ്മാൻ ,തൃശൂർ റീജിയൻ ഭാരവാഹികളായ കെ എം ഷരീഫ് ബുഖാരി , അഷറഫ് ജമാലുദ്ദീൻ, അഡ്വ. അബ്ദുൽ നാസിർ .വി എസ് ഷാജഹാൻ ഇംദാദി,ഇർശാദ് കേന്ദ്ര കമ്മിറ്റി സെക്രട്ടറി പിപി നൗഫൽ സഅദി ,സ്കൂൾ മാനേജർ കെ പി എം ബശീർ സഖാഫി,അഡ്മിനിസ്ട്രേറ്റർ പി മുഹമ്മദ് സലീം പ്രസംഗിച്ചു










