• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, October 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പൊന്നാനിയുടെ മുഖച്ഛായ മാറ്റാൻ ‘ചക് ദേ പൊന്നാനി’ സമഗ്ര വികസന പദ്ധതി

ckmnews by ckmnews
October 27, 2026
in UPDATES
A A
പൊന്നാനിയുടെ മുഖച്ഛായ മാറ്റാൻ ‘ചക് ദേ പൊന്നാനി’ സമഗ്ര വികസന പദ്ധതി
0
SHARES
1
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി മണ്ഡലത്തിന്റെ സമഗ്രവും സുസ്ഥിരവുമായ വികസനം ലക്ഷ്യമാക്കി കെ.പി നൗഷാദ് അലി എം എൽ എ യുടെ നേതൃത്വത്തിൽ ‘ചക് ദേ പൊന്നാനി’ സംയോജിത പദ്ധതി ആരംഭിക്കുന്നു.
വിവിധ സർക്കാർ വകുപ്പുകളെ ഏകോപിപ്പിച്ച് പൊതുനന്മ ലക്ഷ്യമാക്കിയാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. മണ്ഡലത്തിലെ 180 വാർഡുകളിലും എൻ.എസ്.എസ്. വിദ്യാർഥികളെയും ആശാ വർക്കർമാരെയും അങ്കണവാടി അധ്യാപകരെയും ഉൾപ്പെടുത്തി പ്രത്യേക ആപ്ലിക്കേഷൻ വഴി വിപുലമായ സർവേ നടത്തിയ ശേഷമായിരിക്കും പദ്ധതികൾ നടപ്പിലാക്കുക. സർവേ വിവരങ്ങൾ ക്രോഡീകരിച്ച് എം.എൽ.എയുടെ ഓഫീസിൽ സജ്ജമാക്കുന്ന ഡിജിറ്റൽ ഡാഷ്‌ബോർഡിലൂടെ ഓരോ വാർഡിലുമുള്ള ജനങ്ങളുടെ ആവശ്യങ്ങളും ഭിന്നശേഷിക്കാരുടെ വിവരങ്ങളും നിരീക്ഷിക്കാനും കൃത്യമായ ഇടപെടലുകൾ നടത്താനും സാധിക്കും.
ആരോഗ്യ മേഖലയിലെ പ്രവർത്തനങ്ങൾക്ക് കോഴിക്കോട് ഇഖ്റഅ് ആശുപത്രി നേതൃത്വം നൽകും.

കുട്ടികളുടെ ജനനം മുതലുള്ള ആദ്യത്തെ ആയിരം ദിവസങ്ങളിൽ തന്നെ കേൾവിക്കുറവ്, ഓട്ടിസം തുടങ്ങിയ വൈകല്യങ്ങൾ കണ്ടെത്തി കൃത്യമായ ചികിത്സ നൽകുന്നതിന് പദ്ധതിയിൽ പ്രത്യേക ഊന്നൽ നൽകുന്നുണ്ട്. 2016-ലെ നിയമപ്രകാരമുള്ള 21 തരം ഭിന്നശേഷിക്കാർക്കും പ്രത്യേക പരിഗണന നൽകുകയും സ്കൂളുകൾ കേന്ദ്രീകരിച്ച് മെഡിക്കൽ ബോർഡ് ക്യാമ്പുകൾ സംഘടിപ്പിച്ച് അർഹരായവർക്ക് മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുകയും ചെയ്യും. സി.എസ്.ആർ. ഫണ്ടുകൾ പ്രയോജനപ്പെടുത്തി മണ്ഡലത്തിൽ ഡയാലിസിസ് സെന്റർ, സ്ട്രോക്ക് വന്നവർക്കായുള്ള ന്യൂറോ റിഹാബിലിറ്റേഷൻ സെന്റർ, കുട്ടികൾക്കായുള്ള ഏർലി ഇന്റർവെൻഷൻ സെന്റർ എന്നിവ സ്ഥാപിക്കാനും ലക്ഷ്യമിടുന്നു. കൂടാതെ, ഭിന്നശേഷിക്കാർക്ക് സഹായം എത്തിക്കുന്നതിനായി പ്രദേശത്തെ അമ്മമാരുടെയും യുവാക്കളുടെയും കൂട്ടായ്മകൾ ഉൾപ്പെടുത്തി പ്രത്യേക വോളണ്ടിയർ സേനയും രൂപീകരിക്കും.

തീരദേശത്തെ കുട്ടികൾക്ക് സ്കോളർഷിപ്പ് പദ്ധതിയും പത്താം ക്ലാസ്, പ്ലസ്ടു പഠനം പാതിവഴിയിൽ നിർത്തിയ 640-ഓളം വിദ്യാർഥികൾക്ക് ഡിജിറ്റൽ സാക്ഷരതയും തൊഴിലധിഷ്ഠിത പ്രൊഫഷണൽ കോഴ്സുകളും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും. അഞ്ചാം ക്ലാസ് മുതലുള്ള വിദ്യാർഥികൾക്ക് ഇംഗ്ലീഷ് ആശയവിനിമയ ശേഷി വർധിപ്പിക്കുന്നതിനായി അസാപ്, സി-ഡിറ്റ് തുടങ്ങിയ ഏജൻസികളുടെ സഹകരണത്തോടെ പ്രത്യേക പരിശീലനം നൽകും. പൊന്നാനി തീരദേശത്ത് കണ്ടെത്തിയ 148 ഓലപ്പുരകൾ മാറ്റി ‘ഓലപ്പുര രഹിത തീരദേശം’ യാഥാർഥ്യമാക്കാനും പദ്ധതി ലക്ഷ്യമിടുന്നു. തീരദേശ വനിതകളുടെ വരുമാന വർധനവിനായി മൂല്യവർധിത മത്സ്യോൽപ്പന്നങ്ങളുടെ നിർമ്മാണം പ്രോത്സാഹിപ്പിക്കും. ഭിന്നശേഷിക്കാർക്കും വീൽചെയർ ഉപയോഗിക്കുന്നവർക്കും തടസ്സങ്ങളില്ലാതെ സഞ്ചരിക്കാൻ പൊന്നാനിയിലെ പൊതുയിടങ്ങൾ ഭിന്നശേഷി സൗഹൃദമാക്കി മാറ്റും.
പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കാൻ വാർഡ് തലത്തിൽ പൊതുസമൂഹത്തെ ഉൾക്കൊള്ളിച്ചുകൊണ്ട് ‘സ്കൂൾ സപ്പോർട്ട് കമ്മിറ്റികൾ’ രൂപീകരിക്കും. സർക്കാർ ഉദ്യോഗസ്ഥരുടെ സേവനവും സാമ്പത്തിക സഹായവും പദ്ധതിക്കായി പ്രയോജനപ്പെടുത്തും.
പദ്ധതിക്ക് മുന്നോടിയായി വിവിധ മേഖലകളിലെ പ്രഗത്ഭരെ ഉൾക്കൊള്ളിച്ചുകൊണ്ട് ആശയരൂപീകരണ ശില്പശാല സംഘടിപ്പിച്ചു.

പൊന്നാനി വഹീദ കൺവെൻഷൻ സെന്ററിൽ നടന്ന പരിപാടിയിൽ കെ.പി. നൗഷാദ് അലി എം.എൽ.എ. ആമുഖഭാഷണം നിർവഹിച്ചു.
ബൈജു അയടത്തിൽ, ഡോ. ഫായിസ് മുഹമ്മദ്, ജെ. എസ്. എസ്. ജില്ലാ കോർഡിനേറ്റർ സെക്രട്ടറി ഉമ്മർ കോയ, സിജി പ്രതിനിധി ഡോ. എ. ബി മൊയ്തീൻ കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.

Related Posts

ആണ്ടിപ്പെട്ടി ജില്ലാ ജയിലിൽ നിന്ന് 17 പേർ ജയിൽ ചാടി, കേരളം-തമിഴ്നാട് ചെക് പോസ്റ്റുകളിൽ ജാ​ഗ്രതാ നിർദേശം
UPDATES

ആണ്ടിപ്പെട്ടി ജില്ലാ ജയിലിൽ നിന്ന് 17 പേർ ജയിൽ ചാടി, കേരളം-തമിഴ്നാട് ചെക് പോസ്റ്റുകളിൽ ജാ​ഗ്രതാ നിർദേശം

October 27, 2026
4
പൊലീസിനെ കണ്ട് നിർത്താതെ പോയ ബൈക്ക് കുഴിയിൽ വീണ് യുവാവ് മരിച്ചു
UPDATES

പൊലീസിനെ കണ്ട് നിർത്താതെ പോയ ബൈക്ക് കുഴിയിൽ വീണ് യുവാവ് മരിച്ചു

October 27, 2026
2
ബാലണ്‍ ഡി ഓർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; ഹാരി കെയ്ൻ മികച്ച പുരുഷ താരം, അലക്സിയ പ്യുട്ടയാസ് വനിതാ താരം, മൂന്നാം തവണയും ലമീൻ യമാൽ മികച്ച യുവതാരം
UPDATES

ബാലണ്‍ ഡി ഓർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; ഹാരി കെയ്ൻ മികച്ച പുരുഷ താരം, അലക്സിയ പ്യുട്ടയാസ് വനിതാ താരം, മൂന്നാം തവണയും ലമീൻ യമാൽ മികച്ച യുവതാരം

October 27, 2026
0
17കാരൻ പ്രതിയായ ചേരാനല്ലൂർ വാഹനാപകടം; പിതാവായ ജഡ്ജിയെ പ്രതിചേർത്തു
UPDATES

17കാരൻ പ്രതിയായ ചേരാനല്ലൂർ വാഹനാപകടം; പിതാവായ ജഡ്ജിയെ പ്രതിചേർത്തു

October 26, 2026
236
ചങ്ങരംകുളം കക്കിടിപ്പുറത്ത് 21 കാരിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
UPDATES

ചങ്ങരംകുളം കക്കിടിപ്പുറത്ത് 21 കാരിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

October 26, 2026
4.7k
ജനവാസ മേഖലയില്‍ ഉഗ്രവിഷമുള്ള ഭീമന്‍ അണലി’തലനാരിഴക്ക് ഒഴിവായത് വലിയ അപകടം
UPDATES

ജനവാസ മേഖലയില്‍ ഉഗ്രവിഷമുള്ള ഭീമന്‍ അണലി’തലനാരിഴക്ക് ഒഴിവായത് വലിയ അപകടം

October 26, 2026
802
Next Post
ബാലണ്‍ ഡി ഓർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; ഹാരി കെയ്ൻ മികച്ച പുരുഷ താരം, അലക്സിയ പ്യുട്ടയാസ് വനിതാ താരം, മൂന്നാം തവണയും ലമീൻ യമാൽ മികച്ച യുവതാരം

ബാലണ്‍ ഡി ഓർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; ഹാരി കെയ്ൻ മികച്ച പുരുഷ താരം, അലക്സിയ പ്യുട്ടയാസ് വനിതാ താരം, മൂന്നാം തവണയും ലമീൻ യമാൽ മികച്ച യുവതാരം

Recent News

ആണ്ടിപ്പെട്ടി ജില്ലാ ജയിലിൽ നിന്ന് 17 പേർ ജയിൽ ചാടി, കേരളം-തമിഴ്നാട് ചെക് പോസ്റ്റുകളിൽ ജാ​ഗ്രതാ നിർദേശം

ആണ്ടിപ്പെട്ടി ജില്ലാ ജയിലിൽ നിന്ന് 17 പേർ ജയിൽ ചാടി, കേരളം-തമിഴ്നാട് ചെക് പോസ്റ്റുകളിൽ ജാ​ഗ്രതാ നിർദേശം

October 27, 2026
4
പൊലീസിനെ കണ്ട് നിർത്താതെ പോയ ബൈക്ക് കുഴിയിൽ വീണ് യുവാവ് മരിച്ചു

പൊലീസിനെ കണ്ട് നിർത്താതെ പോയ ബൈക്ക് കുഴിയിൽ വീണ് യുവാവ് മരിച്ചു

October 27, 2026
2
ബാലണ്‍ ഡി ഓർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; ഹാരി കെയ്ൻ മികച്ച പുരുഷ താരം, അലക്സിയ പ്യുട്ടയാസ് വനിതാ താരം, മൂന്നാം തവണയും ലമീൻ യമാൽ മികച്ച യുവതാരം

ബാലണ്‍ ഡി ഓർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; ഹാരി കെയ്ൻ മികച്ച പുരുഷ താരം, അലക്സിയ പ്യുട്ടയാസ് വനിതാ താരം, മൂന്നാം തവണയും ലമീൻ യമാൽ മികച്ച യുവതാരം

October 27, 2026
0
പൊന്നാനിയുടെ മുഖച്ഛായ മാറ്റാൻ ‘ചക് ദേ പൊന്നാനി’ സമഗ്ര വികസന പദ്ധതി

പൊന്നാനിയുടെ മുഖച്ഛായ മാറ്റാൻ ‘ചക് ദേ പൊന്നാനി’ സമഗ്ര വികസന പദ്ധതി

October 27, 2026
1
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025