• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, November 1, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

പോപ്കോണിന്റേയും കോഫിയുടേയും അളവില്‍ തട്ടിപ്പ്; തിയറ്ററിനെതിരെ കേസെടുത്തു

ckmnews by ckmnews
September 12, 2026
in Kerala, Latest News
A A
പോപ്കോണിന്റേയും കോഫിയുടേയും അളവില്‍ തട്ടിപ്പ്; തിയറ്ററിനെതിരെ കേസെടുത്തു
0
SHARES
102
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പത്തനംതിട്ട: പത്തനംതിട്ടയിലെ ധന്യ, രമ്യ സിനിമാ തീയറ്ററിനെതിരെ ലീഗല്‍ മെട്രോളജി വിഭാഗം കേസ് എടുത്തു. തിയറ്ററുകളില്‍ നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് കേസ്. പോപ്‌കോണ്‍, കോഫി എന്നിവയുടെ അളവില്‍ കുറവ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസെടുത്തത്. മീഡിയം സ്മാള്‍ വിഭാഗങ്ങളിലായായിരുന്നു പോപ്‌കോണ്‍ വില്പനയ്ക്ക് വെച്ചിരുന്നത്.

ഇതില്‍ മീഡിയത്തില്‍ 70 ഗ്രാം എന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ തൂക്കം നോക്കിയപ്പോള്‍ 51 ഗ്രാം മാത്രമാണ് ഉണ്ടായിരുന്നത്. സ്‌മോള്‍ വിഭാഗത്തില്‍ 55 ഗ്രാം എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇതില്‍ 41ഗ്രാം പോപ്‌കോണ്‍ മാത്രമാണ് ഉണ്ടായിരുന്നത്. കോഫി 180 മില്ലി എന്ന് രേഖപ്പെടുത്തിയിരുന്നിടന്ന് ഉണ്ടായിരുന്നത് 105 മില്ലി മാത്രമായിരുന്നു. ധന്യ, രമ്യ തിയറ്ററിനെതിരെ ലീഗല്‍ മെട്രോളജി വിഭാഗം കേസ് രജിസ്റ്റര്‍ ചെയ്തു. ഭക്ഷണത്തില്‍ അളവ് കൃത്യമായിരുന്നെങ്കിലും വില നിലവാര ബോര്‍ഡ് സ്ഥാപിക്കാത്തതിന് ട്രിനിറ്റി തിയറ്ററിന് നോട്ടീസും നല്‍കി. തിയറ്റര്‍ ഉടമ ഭക്ഷ്യ വില്‍പ്പന, കരാറുകാരനെ ഏല്‍പ്പിച്ചിരുന്നതായി ലീഗല്‍ മെട്രോളജി വിഭാഗം പറയുന്നു.

ലീഗല്‍ മെട്രോളജി വിഭാഗവും സിവില്‍ സപ്ലൈസും സംയുക്തമായാണ് ഇന്നലെ പത്തനംതിട്ടയിലെ തിയറ്ററുകളില്‍ പരിശോധന നടത്തിയത്. ആദ്യം ഉദ്യോഗസ്ഥര്‍ സിനിമ കാണാന്‍ എന്ന രീതിയില്‍ തന്നെ ആളുകളോടൊപ്പം രഹസ്യമായി തിയറ്ററില്‍ കയറുകയായിരുന്നു. പിന്നാലെ പുറത്തിറങ്ങി ഭക്ഷണ പാദാര്‍ത്ഥങ്ങള്‍ വാങ്ങി. പിന്നാലെയാണ് കൂടുതല്‍ ഉദ്യോഗസ്ഥര്‍ തീയറ്റര്‍ കോംബ്ലക്‌സിനുള്ളിലേക്ക് ഔദ്യോഗിക വാഹനത്തില്‍ എത്തുന്നത്. തുടര്‍ന്ന് വിശദമായ പരിശോധന നടത്തുകയായിരുന്നു. പോപ്‌കോണും കോഫിയുമാണ് പ്രധാനമായും പരിശോധിച്ചിരുന്നത്.

Related Posts

സംസ്ഥാന സ്‌കൂൾ കായികമേള:സ്വർണക്കപ്പ് തിരുവനന്തപുരത്തിന്; അത്‌ലറ്റിക്സിൽ മലപ്പുറത്തിന് ഹാട്രിക് കിരീടം
Kerala

സംസ്ഥാന സ്‌കൂൾ കായികമേള:സ്വർണക്കപ്പ് തിരുവനന്തപുരത്തിന്; അത്‌ലറ്റിക്സിൽ മലപ്പുറത്തിന് ഹാട്രിക് കിരീടം

October 31, 2026
61
കാത്തിരിപ്പിനൊടുവിൽ ദുൽഖർ ചിത്രം ഐ ആം ഗെയിം ഒടിടിയിലേക്ക്, എവിടെ കാണാം?
Entertainment

കാത്തിരിപ്പിനൊടുവിൽ ദുൽഖർ ചിത്രം ഐ ആം ഗെയിം ഒടിടിയിലേക്ക്, എവിടെ കാണാം?

October 31, 2026
80
എല്‍പിഎസ്ടി സമരം; വളർമതിയെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി,കൂട്ട നിരാഹാരം പ്രഖ്യാപിച്ച് ഉദ്യോഗാർത്ഥികൾ
Kerala

എല്‍പിഎസ്ടി സമരം; വളർമതിയെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി,കൂട്ട നിരാഹാരം പ്രഖ്യാപിച്ച് ഉദ്യോഗാർത്ഥികൾ

October 31, 2026
54
മഴ വരുന്നേ…നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala

മഴ വരുന്നേ…നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

October 31, 2026
194
‘പൊലീസ് ശത്രുപക്ഷത്ത് നിന്ന് കേസെടുക്കുന്നു’; യുഡിഎഫ് സർക്കാരിലുള്ള പ്രതീക്ഷ അസ്തമിച്ചെന്ന് വളർമതി
Kerala

‘പൊലീസ് ശത്രുപക്ഷത്ത് നിന്ന് കേസെടുക്കുന്നു’; യുഡിഎഫ് സർക്കാരിലുള്ള പ്രതീക്ഷ അസ്തമിച്ചെന്ന് വളർമതി

October 31, 2026
44
തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയെന്ന ആരോപണം; നിയമനടപടി ആരംഭിച്ചതിന് പിന്നാലെ യുസുഫലിയോട് മാപ്പ് പറഞ്ഞ് ഷാജൻ സ്‌കറിയ
Kerala

തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയെന്ന ആരോപണം; നിയമനടപടി ആരംഭിച്ചതിന് പിന്നാലെ യുസുഫലിയോട് മാപ്പ് പറഞ്ഞ് ഷാജൻ സ്‌കറിയ

October 31, 2026
279
Next Post
സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും ഉയർന്നു: പീക്ക് സമയത്ത് 5000 മെഗാവാട്ടിന് മുകളിലെത്തി

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും ഉയർന്നു: പീക്ക് സമയത്ത് 5000 മെഗാവാട്ടിന് മുകളിലെത്തി

Recent News

ചലോ ദില്ലി മഹാറാലി; രാംലീലാ മൈതാനത്ത് ഇന്ത്യയുടെ ശക്തി പ്രകടനം

ചലോ ദില്ലി മഹാറാലി; രാംലീലാ മൈതാനത്ത് ഇന്ത്യയുടെ ശക്തി പ്രകടനം

November 1, 2026
40
ചങ്ങരംകുളം മൂക്കുതല വടക്കുംമുറി വടക്കെ വളപ്പിൽ കല്യാണി നിര്യാതയായി

ചങ്ങരംകുളം മൂക്കുതല വടക്കുംമുറി വടക്കെ വളപ്പിൽ കല്യാണി നിര്യാതയായി

November 1, 2026
65
മദ്യം വാങ്ങാൻ പണം നൽകിയില്ല: ഫോർട്ട്കൊച്ചിയിൽ മകൻ വയോധികയായ അമ്മയെ മർദിച്ച് കൊലപ്പെടുത്തി

മദ്യം വാങ്ങാൻ പണം നൽകിയില്ല: ഫോർട്ട്കൊച്ചിയിൽ മകൻ വയോധികയായ അമ്മയെ മർദിച്ച് കൊലപ്പെടുത്തി

November 1, 2026
65
വെളിയംകോട് പഞ്ചായത്ത് സർക്കാർ സ്കൂളുകൾക്ക് ഫർണിച്ചറുകൾ വിതരണം ചെയ്തു

വെളിയംകോട് പഞ്ചായത്ത് സർക്കാർ സ്കൂളുകൾക്ക് ഫർണിച്ചറുകൾ വിതരണം ചെയ്തു

November 1, 2026
24
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025